Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs PAK: ക്യാച്ച് കൈവിട്ട് അര്‍ഷദീപ്, നിയന്ത്രണം വിട്ട് രോഹിത്, ആരാധകരും കലിപ്പില്‍, ട്രോള്‍

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ഇന്ത്യയോട് കണക്കുതീര്‍ത്തിരിക്കുകയാണ് പാകിസ്താന്‍. അഞ്ച് വിക്കറ്റിനാണ് പാകിസ്താന്റെ ജയം. 182 റണ്‍സ് വിജയലക്ഷ്യം പാകിസ്താന് മുന്നില്‍ വെച്ചിട്ടും 1 പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തി പാകിസ്താന്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യയുടെ പിഴവുകള്‍ തന്നെയാണ് തോല്‍വിക്ക് കാരണമെന്ന് പറയാം. ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകളും റിഷഭ് പന്തിന്റെ മോശം ബാറ്റിങ്ങും അര്‍ഷദീപ് നിര്‍ണ്ണായക ക്യാച്ച് കൈവിട്ടതുമെല്ലാം ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു.

വില്ലൻ എല്ലാം തുലച്ചു. അർഷ്ദീപിന് തെറിവിളി | *Cricket

ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് അര്‍ഷദീപ് സിങ്ങാണ്. രവി ബിഷ്‌നോയ് എറിഞ്ഞ 18ാം ഓവറില്‍ ആസിഫ് അലിയുടെ അനായാസ ക്യാച്ച് ലഭിച്ചിട്ടും കൈയിലൊതുക്കാന്‍ അര്‍ഷദീപിന് സാധിച്ചില്ല. 8 പന്തില്‍ 16 റണ്‍സുമായി പാകിസ്താന്റെ ജയത്തില്‍ നിര്‍ണ്ണായകമാവാന്‍ ആസിഫ് അലിക്ക് സാധിച്ചു. അനായാസ ക്യാച്ചിനെ അനായാസമായി എടുക്കാനാണ് അര്‍ഷദീപ് ശ്രമിച്ചതെങ്കിലും പ്രതീക്ഷിച്ചപോലെ പന്ത് കൈയിലൊതുക്കാനായില്ല.

1

പൊതുവേ ശാന്തനായ ക്യാപ്റ്റനാണ് രോഹിത്. എന്നാല്‍ അര്‍ഷദീപ് ക്യാച്ച് കൈവിട്ടത് രോഹിത്തിനെ നന്നായി ചൊടിപ്പിച്ചു. രോഹിത് കട്ട കലിപ്പില്‍ പ്രതികരിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യന്‍ താരങ്ങളെയെല്ലാവരും നിരാശപ്പെടുത്തിയ മത്സരഫലം മാറ്റിമറിച്ച പിഴവുതന്നെയാണ് യുവ പേസര്‍ അര്‍ഷദീപ് വരുത്തിയത്.

എന്നാല്‍ അവസാന ഓവറില്‍ നന്നായി പന്തെറിയാന്‍ അര്‍ഷദീപിന് സാധിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ആരാധകര്‍ പരിഗണിക്കുന്നില്ലെന്ന് പറയാം. ഇന്ത്യയുടെ തോല്‍വിയില്‍ വലിയ വിമര്‍ശനവും പരിഹാസവുമാണ് അര്‍ഷദീപിനെതിരേ ആരാധകര്‍ ഉയര്‍ത്തുന്നത്. ഇന്ത്യയുടെ തോല്‍വിക്ക് കാരണം അര്‍ഷദീപ് മാത്രമാണെന്ന തരത്തില്‍ തോന്നിപ്പിക്കുന്ന തരത്തില്‍ അതിരുവിട്ട വിമര്‍ശനങ്ങളാണ് കൂടുതലായും ഉയരുന്നത്.

ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

2

3.5 ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ബിഷ്‌നോയ് വീഴ്ത്തിയത്. ഇന്ത്യയുടെ രവി ബിഷ്‌നോയ്ക്ക് പിന്നാലെ മികച്ച പ്രകടനം നടത്തിയ ബൗളര്‍ അര്‍ഷദീപാണ്. എന്നാല്‍ ക്യാച്ച് പാഴാക്കിയതിന്റെ പേരില്‍ വലിയ ട്രോളുകള്‍ ഇപ്പോള്‍ താരത്തിനെതിരേ ഉയരുന്നു. ഇതില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും ഉള്‍പ്പെടുന്നു. മുന്‍പ് മുഹമ്മദ് ഷമിക്ക് നേരിടേണ്ടി വന്നതിന് സമാന രീതിയിലാണ് അര്‍ഷദീപിനെ വ്യക്തിഹത്യ ചെയ്യുന്നത്.

ഇന്ത്യയുടെ തോല്‍വിയില്‍ അര്‍ഷദീപിലേക്ക് മാത്രം വിരല്‍ ചൂണ്ടുന്നത് തികച്ചും മണ്ടത്തരമാണ്. 19ാം ഓവര്‍ എറിയാനെത്തി 19 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ കുമാറും മോശം ഷോട്ടിന് ശ്രമിച്ച് പുറത്തായ റിഷഭ് പന്തും തീര്‍ത്തും നിറം മങ്ങിയ ഹര്‍ദിക് പാണ്ഡ്യയുമെല്ലാം ഇന്ത്യയുടെ തോല്‍വിക്ക് കാരണമായവരാണ്. എന്നാല്‍ ഇതെല്ലാം ആരാധകര്‍ മനപ്പൂര്‍വ്വം മറന്ന് അര്‍ഷദീപ് സിങ്ങിനെ വേട്ടയാടുകയാണ്.

3

പതിവില്‍ നിന്ന് വ്യത്യസ്തമായി കെ എല്‍ രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് മികച്ച തുടക്കം ഇന്ത്യക്ക് സമ്മാനിച്ചപ്പോള്‍ മധ്യനിര നിറം മങ്ങി. സൂര്യകുമാര്‍ യാദവിനും (13) റിഷഭ് പന്തിനും (14) ഹര്‍ദിക് പാണ്ഡ്യ (0) ദീപക് ഹൂഡ (16) എന്നിവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനായില്ല. അവസാന സമയത്ത് ഇന്ത്യയുടെ ഫീല്‍ഡിങ്ങിലും പിഴവുകള്‍ സംഭവിച്ചു.

Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

4

ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തുന്ന തോല്‍വിയാണിത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും പിഴവുകള്‍ സംഭവിച്ചു. ദീപക് ഹൂഡയെ പ്ലേയിങ് 11 പരിഗണിച്ചിട്ട് ദിനേഷ് കാര്‍ത്തികിനെ പുറത്തിരുത്തിയത് തിരിച്ചടിയായി. ബൗളിങ്ങിലും ഹൂഡയെ ഉപയോഗിക്കാത്തതിനാല്‍ ടീമിലെ താരത്തിന്റെ സ്ഥാനത്തിനെതിരേ ചോദ്യം ഉയരുന്നു. ഇന്ത്യ മൂന്നാം പേസറായി ഹര്‍ദിക്കിനെ വിശ്വസിച്ചതും തിരിച്ചടിയായി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയാണിത്. സൂപ്പര്‍ ഫോറില്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യക്ക്

Story first published: Monday, September 12, 2022, 16:18 [IST]
Other articles published on Sep 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+