Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: ഇന്ത്യയുടെ 'കൂടോത്രമോ'? ഷഹീന് പിറകെ പാകിസ്താന്‍റെ മറ്റൊരു പേസര്‍ കൂടി പുറത്ത്!

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ ഗ്ലാമര്‍ പോരാട്ടത്തിനു മുമ്പ് പാകിസ്താന്‍ ടീമില്‍ നിന്നും കൊഴിഞ്ഞു പോക്ക് തുടരുകയാണ്. സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീഡിയുടെ പിന്‍മാറ്റത്തിനു പിന്നാലെ മറ്റൊരു ഫാസ്റ്റ് ബൗളറെക്കൂടി പാകിസ്താനു നഷ്ടമായിരിക്കുകയാണ്.

യുവതാരം മുഹമ്മദ് വസീം ജൂനിയറാണ് ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. പരിക്ക് തന്നെയാണ് താരത്തിനും വില്ലനായത്. ഞായറാഴ്ച രാത്രി 7.30നാണ് ദുബായില്‍ വച്ച് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക്.

1

പാകിസ്താന്‍ ടീമിന്റെ പരിശീലന സെഷനിടെയാണ് മുഹമ്മദ് വസീം ജൂനിയര്‍ക്കു പുറംവേദനയനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നു താരത്തെ ആശുപത്രിയിലെത്തിച്ച് എംആര്‍ഐ സ്‌കാനിങിനു വിധേയനാക്കുകയായിരുന്നു. സ്‌കാനിങില്‍ പരിക്ക് സാരമുള്ളതാണെന്നു വ്യക്തമാവുകയും ചെയ്തു. ഇതോടെയാണ് വസീം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയത്.
വസീമിന്റെ പകരക്കാരനായി ഹസന്‍ അലിയെ പാകിസ്താന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ മോശം ഫോം കാരണം ടീമില്‍ നിന്നൊഴിവാക്കപ്പെട്ട താരമായിരുന്നു അദ്ദേഹം. പക്ഷെ വസീമിന്റെ അപ്രതീക്ഷിത പിന്‍മാറ്റം കാരണം അലിയെ തിരിച്ചുവിളിക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

2

രണ്ടു മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരുടെ പിന്മാറ്റം പാകിസ്താന്‍ ക്യാംപിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ട് കൂടിയായിരുന്ന ഷഹീന്‍ അഫ്രീഡിയുടെ അഭാവം എങ്ങനെ നികത്തുമെന്നു തല പുകയ്ക്കുന്നതിനിടെയാണ് ടീമിലെ മറ്റൊരു പേസറെക്കൂടി പാകിസ്താനു നഷ്ടമായിരിക്കുന്നത്. നേരത്തേ കാല്‍മുട്ടിനേറ്റ പരിക്കു കാരണമായിരുന്നു ഷഹീന് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വന്നത്.

ASIA CUP: 'ശക്തര്‍ അവരാണ്, കപ്പടിക്കും', ഫേവറേറ്റുകളെ തിരഞ്ഞെടുത്ത് വാട്‌സണ്‍

3

ശ്രീലങ്കന്‍ പര്യടനത്തില്‍ പാകിസ്താന്‍ ടീമിന്റെ ഭാഗമായിരുന്നു ഹസന്‍ അലി. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ അദ്ദേഹം ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്നതിനായി ദുബായിലേക്കു തിരിക്കും. നിലവില്‍ റാവല്‍പിണ്ടിയിലെ നാഷണല്‍ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ തന്റെ ബൗളിങ് മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണ് അലി. ഏഷ്യാ കപ്പില്‍ നിന്നും നേരത്തേ തഴയപ്പെട്ടതിനാല്‍ ഈ മാസം 30നു തുടങ്ങുന്ന ദേശീയ ടി20 ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഇപ്പോള്‍ അലിക്കു പാക് ടീമിലക്കു വിളി വന്നിരിക്കുന്നത്.

ASIA CUP: ഇന്ത്യക്ക് എളുപ്പമാവില്ല, പാക് നിര മുട്ടിടിപ്പിക്കും, മൂന്ന് കാര്യങ്ങള്‍ വലിയ ഭീഷണി

4

21 കാരനായ മുഹമ്മദ് വസീം പാകിസ്താനു വേണ്ടി ഇതുവരെ കളിച്ചിട്ടുള്ളത് 11 ടി20 മല്‍സരങ്ങൡലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയില്‍ കളിച്ചുകൊണ്ടായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തിന്റെ അരങ്ങേറ്റം.
11 ടി20കളില്‍ നിന്നും 8.10 ഇക്കോണമി റേറ്റില്‍ 17 വിക്കറ്റുകള്‍ വസീം നേടിയിട്ടുണ്ട്. മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയിലാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. മൂന്ന് ഏകദിനങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ വസീം വീഴ്ത്തിയിരുന്നു.

പാകിസ്താന്‍ ടീം

പാകിസ്താന്‍ ടീം

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍) ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍) നസീം ഷാ, ഷാനവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍, ഹസന്‍ അലി.

Story first published: Friday, August 26, 2022, 21:49 [IST]
Other articles published on Aug 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+