Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ജഡേജയോടു തല്ലുകിട്ടിയത് മറന്നോ? വഖാര്‍ യൂനിസിനെതിരേ ഇന്ത്യന്‍ ഫാന്‍സ്

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ ക്ലാസിക്ക് പോരാട്ടത്തിനു മുന്നോടിയായി പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിയുടെ പിന്‍മാറ്റത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുകയാണ്. പരിക്കു കാരണമാണ് ഷഹീനു ടൂര്‍ണമെന്റ് നഷ്ടമായത്. ഇതിനു പിന്നാലെ പേസറുടെ അഭാവം ഇന്ത്യക്കു ആശ്വാസമായിരിക്കുകയാണെന്നു മുന്‍ പാക് താരങ്ങളും പാക് ഫാന്‍സും ചൂണ്ടിക്കാട്ടുമ്പോള്‍ ഇന്ത്യന്‍ ഫാന്‍സും ശക്തമായി തിരിച്ചടിക്കുകയാണ്.

1

പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനുസും കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍ക്കു ഷഹീന്റെ പരിക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ അവനെ നമുക്കു കാണാന്‍ കഴിയിലെന്നത് ദുഖകരമാണ്. എത്രയും വേഗത്തില്‍ ഫിറ്റാവട്ടെ ചാംപ്യന്‍ എന്നായിരുന്നു യൂനിസിന്റെ ട്വീറ്റ്. ഇതിനെതിരേയാണ് ഇന്ത്യന്‍ ഫാന്‍സ് ആഞ്ഞടിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ യൂനിസിനെ ട്രോളിയിരിക്കുന്നത്.

2

അജയ് ജഡേജ നിങ്ങള്‍ളെ തല്ലിച്ചതച്ചതു മറന്നു പോയോയെന്നായിരുന്നു വഖാര്‍ യൂനിസിനോടു ഒരു യൂസര്‍ പരിഹാസരൂപേണ ചോദിച്ചത്. 1996ലെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു യൂനിസിനെ ജഡേജ തല്ലിപ്പരുവമാക്കിയത്. അന്നു യൂനിസിന്റെ ഒരോവറില്‍ 22 റണ്‍സ് ജഡേജ വാരിക്കൂട്ടിയിരുന്നു.

ഈ വഖാര്‍ യൂനിസിനെ സിംബാബ്‌വെയുടെ തറ്റെന്‍ഡ തെയ്ബു പോലും നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം

3

നിങ്ങള്‍ പോണ്‍ കാണുന്നത് തുടരൂയെന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ മുമ്പ് നടന്ന ഒരു ഏകദിന പോരാട്ടത്തിന്റെ സ്‌ക്രീന്‍ ഷോട്ടായിരുന്നു ഒരു യൂസര്‍ പങ്കുവച്ചത്. രോഹിത് ശര്‍മ (111*), ശിഖര്‍ ധവാന്‍ (114). ഷഹീന്‍ അഫ്രീഡി 6-0-42-0 എന്നതും സ്‌ക്രീന്‍ ഷോട്ടില്‍ കാണാം. വീണ്ടും പറയൂയെന്നാണ് വഖാര്‍ യൂനിസിനോടു യൂസര്‍ ആവശ്യപ്പെട്ടത്.

4

പാക്‌സിതാനിലെ ആളുകള്‍ക്കു ഒരു വിജയം നേടിയപ്പോഴേക്കും ഭ്രാന്തായി മാറിയിരിക്കുകയാണെന്നായിരുന്നു ഒരു ട്രോള്‍.
നിങ്ങളുടെ നിലനില്‍പ്പ് ഇന്ത്യയെ ചുറ്റിപ്പറ്റിയാണെന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.
1996ലെയും 2003ലെയും ലോകകപ്പില്‍ നിങ്ങള്‍ പാകിസ്താന്‍ ടീമിലുള്ളത് ഇന്ത്യക്കു വലിയ ആശ്വാസമായിരുന്നത് പോലെയാണെയെന്നായിരുന്നു ഒരു യൂസര്‍ കളിയാക്കിയത്.

ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം

5

ഒരു കളിക്കാരന്റെ അഭാവം ഒരു ടീമിന്റെ ക്ലൂ നഷ്ടപ്പെടുത്തുകയാണെങ്കില്‍ ആ ടീമെന്നത് ശരിക്കും തമാശ തന്നെയാണ്. ഞങ്ങളുടെ കളിക്കാര്‍ക്കു പരിക്കേല്‍ക്കുകയോ, മല്‍സരങ്ങള്‍ മിസ്സ് ചെയ്യുകയോ ചെയ്താല്‍ ഞങ്ങള്‍ പരാതിപ്പെടാറില്ല. കാരണം പെര്‍ഫോം ചെയ്യാന്‍ അവസരം കാത്തിരിക്കുന്ന വേറെ കളിക്കാര്‍ ഉണ്ടെന്നു ഞങ്ങള്‍ക്കറിയാം. ഈ കാരണത്താല്‍ തന്നെയാണ് ഞങ്ങള്‍ റാങ്കിങിലും ട്രോഫികളുടെ എണ്ണത്തിലുമെല്ലാം എല്ലായ്‌പ്പോഴും പാകിസ്താന്റെ മുകളില്‍ നില്‍ക്കുന്നതെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

6

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും അവസാനമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ കളിയിലെ ഹീറോ ഷഹീന്‍ അഫ്രീഡിയായിരുന്നു. പാകിസ്താന്‍ ഇന്ത്യെ പത്തു വിക്കറ്റിനു കശാപ്പ് ചെയ്ത മല്‍സരത്തില്‍ മൂന്നു മുന്‍നിര വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, നായകന്‍ വിരാട് കോലി എന്നിവരെയായിരുന്നു ഷഹീന്‍ പുറത്താക്കിയത്. കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഷഹീനെ തേടിയെത്തിയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇന്ത്യക്കെതിരേ പാകിസ്താന്റെ കന്നി വിജയമായിരുന്നു ഇത്.

Story first published: Monday, August 22, 2022, 9:43 [IST]
Other articles published on Aug 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+