Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്നെ എല്ലാവരും ഭയന്നു, ഒരൊളൊഴികെ! അതു സച്ചിനെന്നു അക്തര്‍

കാടിളക്കി വരുന്ന ഒറ്റയാനെപ്പോലെയുള്ള റണ്ണപ്പ്, പിന്നാലെ കൈയില്‍ വരുന്നത് തീയുണ്ട കണക്കെയുള്ള ബോള്‍- ആരുടെയും നെഞ്ചിപ്പ് കൂടാന്‍ ഇനിയെന്തു വേണം? അതായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസെന്നു ലോകം വിശേഷിപ്പിച്ചിരുന്ന പാകിസ്താന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ഒരു സമയത്തു ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആഘോഷിച്ചിരുന്ന കൊമ്പുകോര്‍ക്കലുകകളിലൊന്നായിരുന്നു ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും അക്തറും തമ്മിലുള്ള പോരാട്ടങ്ങള്‍.

Akhtarനെ പേടിക്കാത്ത ഇന്ത്യൻ താരത്തെ കുറിച്ച് വെളിപ്പെടുത്തൽ | *Cricket

ഒരാള്‍ ക്രീസില്‍ ബാറ്റ് കൊണ്ടു മാജിക്ക് കാണിച്ചിരുന്നയാളാണെങ്കില്‍ മറ്റെയാള്‍ വേഗം കൊണ്ടു പിച്ചിനെ തീപിടിപ്പിച്ച ബൗളറായിരുന്നു. സച്ചിന്‍- അക്തര്‍ ഏറ്റുമുട്ടലുകള്‍ ഒരിക്കലും ക്രിക്കറ്റ് ആസ്വാദകരെ നിരാശപ്പെടുത്തിയിരുന്നില്ല.

1

1990കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും ഒരുപാട് തവണ ടെസ്റ്റ്, ഏകദിനം എന്നിവയിലായി രണ്ടു ഇതിഹാസങ്ങളും മാറ്റുരച്ചിട്ടുണ്ട്. ചിലതില്‍ സച്ചിന്‍ അക്തറുടെ 'മാസ്റ്ററായി' മാറിയപ്പോള്‍ മറ്റു ചിലതില്‍ അക്തറായിരുന്നു കേമനായത്. 1999ലെ ഏകദിന ലോകകപപ്പി തന്റെ ബൗളിങ് വേഗതയെ മറ്റു ബാറ്റര്‍മാരെല്ലാം ഭയന്നപ്പോള്‍ ഏറ്റവും നന്നായി തനിക്കെതിരേ കളിച്ചത് സച്ചിനായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അക്തര്‍.

2

ഷുഐബ് അക്തര്‍ ലോക ക്രിക്കറ്റില്‍ കത്തി നിന്ന സമയത്തായിരുന്നു 1999ലെ ലോകകപ്പില്‍ കളിക്കുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പോലും പേടിസ്വപ്‌നമായിരുന്നു അദ്ദേഹം. പക്ഷെ ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വളരെ നന്നായി തനിക്കെതിരേ ബാറ്റ് ചെയ്തതായി അക്തര്‍ പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

3

ഇന്ത്യക്കെതിരായ പോരാട്ടങ്ങളില്‍ അനാവശ്യ സമ്മര്‍ദ്ദവുമായിട്ടാണ് പാകിസ്താന്‍ ടീം ആ സമയത്തു ഗ്രൗണ്ടിലേക്കു വന്നിരുന്നത്. 1999ലെ ലോകകപ്പില്‍ എനിക്കെതിരേ ഏറ്റവും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തത് സച്ചിനായിരുന്നു. മറ്റുള്ള ബാറ്റര്‍മാര്‍ക്കെല്ലാം ഈ സമയത്തു എന്നെ ഭയമായിരുന്നു. ഇതു കാരണം ലോകത്തിലെ ഒരുപാട് ബാറ്റര്‍മാര്‍ എനിക്കെതിരേ കളിക്കുമ്പോള്‍ കാല്‍ മൂവ് ചെയ്തിരുന്നത് നിര്‍ത്തിയിരുന്നതായും അക്തര്‍ വിശദമാക്കി.

ദാദയുടെ വാരിയെല്ലിന് എറിയണം! വിക്കറ്റ് വേണമെന്നില്ല- അക്തറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

4

എന്തുകൊണ്ടാണ് ഏതൊരു സാധാരണ മല്‍സരത്തില്‍ കളിക്കുന്നതു പോലെ ഞങ്ങള്‍ക്കു (പാകിസ്താന്‍ ടീം) ഇന്ത്യക്കെതിരേ കളിക്കാന്‍ കഴിയാത്തത്? 1999ലെ ലോകകപ്പിലേക്കു ഞങ്ങള്‍ വന്നത് ഇന്ത്യയില്‍ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ വിജയിച്ച ശേഷമായിരുന്നു. പക്ഷെ ലോകകപ്പിലെ അമിതമായ ഹൈപ്പ് പാകിസ്താന്‍ ടീമിനു മേല്‍ അമിത സമ്മര്‍ദ്ദമുണ്ടാക്കുകയായിരുന്നു. ഈ ഹൈപ്പ് തന്നെയാണ് പാകിസ്താന്‍ ടീമിനെ എല്ലായ്‌പ്പോഴും സമ്മര്‍ദ്ദത്തിലാക്കുന്നത്. ടെലിവിഷനാണ് ഇത്തരമൊരു ഹൈപ്പ് സൃഷ്ടിക്കുന്നത്. ഞങ്ങളെല്ലാം ടെലിവിഷന്‍ കാണാറുണ്ടായിരുന്നുവെന്നും ഷുഐബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.

എന്നെ ഓപ്പണറാക്കിയത് ദാദയുടെ തന്ത്രമല്ല! പിന്നില്‍ മറ്റൊരാള്‍, വെളിപ്പെടുത്തി വീരു

5

അതേസമയം, വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ പോരാട്ടം അടുത്തയാഴ്ച വരാനിരിക്കുകയാണ്. ഏഷ്യാ കപ്പിലാണ് ബദ്ധവൈരികള്‍ വീണ്ടും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു വിരാട് കോലിയുടെ ടീം ഇന്ത്യയും ബാബര്‍ ആസമിന്റെ പാകിസ്താനും കൊമ്പുകോര്‍ത്തത്. കളിയില്‍ പാക് ടീം പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്റെ കന്നി വിജയം കൂടിയായിരുന്നു ഇത്. ഈ പരാജയത്തിനു ഇത്തവണ ഏഷ്യാ കപ്പില്‍ അതേ വേദിയില്‍ തന്നെ കണക്കുതീര്‍ക്കുകയാവും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം.

Story first published: Saturday, August 20, 2022, 10:33 [IST]
Other articles published on Aug 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+