ഫിഫ്റ്റി കഴിഞ്ഞാല്‍ സൂര്യ 'ആകാശത്തേക്ക്! സ്‌ട്രൈക്ക് റേറ്റ് കണ്ടാല്‍ കണ്ണുതള്ളും

ഇന്ത്യന്‍ ടി20 ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ് പുതിയ മിസ്റ്റര്‍ 360യെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ മല്‍സരഗതി മാറ്റിമറിക്കാന്‍ ശേഷിയുള്ള മാച്ച് വിന്നറായി 'സ്‌കൈ' മാറിയിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ നടന്ന ടി20 ലോകകപ്പിലും തകര്‍പ്പന്‍ ഫോമിലാണ് സൂര്യ. ഇന്ത്യ സൂപ്പര്‍ 12ല്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്തിരുന്നു.
നിലവില്‍ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കില്‍ രണ്ടാംസ്ഥാനത്തും സൂര്യയുണ്ട്. അധികം വൈകാതെ തന്നെ തലപ്പത്തുള്ള പാകിസ്താന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാനെ അദ്ദേഹം മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടി20യില്‍ ഫിഫ്റ്റിക്കു ശേഷം ഞെട്ടിക്കുന്ന സ്‌ടൈക്ക് റേറ്റിലാണ് സൂര്യ റണ്‍സ് അടിച്ചുകൂട്ടുന്നത്. ഇതേക്കുറിച്ച് പരിശോധിക്കാം.

ഏതു ഷോട്ടും അനായാസം
ആദ്യ ബോള്‍ മുതല്‍ തകര്‍ത്തടിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. അതിവേഗ യോര്‍ക്കര്‍ ബോളുകളെപ്പോലും യാതൊരു കൂസലുമില്ലാതെ സിക്‌സറിലേക്കു പറത്താന്‍ അദ്ദേഹത്തിനു കഴിയും. കാര്യമായ വീക്ക്‌നെസുകളൊന്നും തന്നെ സൂര്യക്കില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും അനായാസം ഷോട്ടുകള്‍ പായിക്കാനുള്ള മിടുക്കാണ് അദ്ദേഹത്തെ വളരെ സ്‌പെഷ്യലാക്കി മാറ്റുന്നത്. നേരത്തേ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് മാത്രമേ ഇത്രയും ചടുതയോടെ 360 ആംഗിളില്‍ ഷോട്ടുകള്‍ പായിക്കുന്നത് ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുള്ളൂ.
Also Read: IND vs NZ: പൃഥ്വിയെ വീണ്ടും തഴഞ്ഞു!, എന്തിന് ഇത്ര ശത്രുത?, ആരാധകര്‍ കട്ടകലിപ്പില്‍

ഫിഫ്റ്റിക്കു ശേഷം കൊടുങ്കാറ്റാവും
ടി20യില്‍ ഫിഫ്റ്റിയോ അതിന്റെ മുകളിലോ സ്‌കോര്‍ ചെയ്താല്‍ സൂര്യകുമാര്‍ യാദവ് കൊടുങ്കാറ്റായി മാറുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഫിഫ്റ്റി പ്ലസ് നേടിയ 11 ഇന്നിങ്‌സുകളില്‍ അഞ്ചു തവണയാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 200ന് മുകളില്‍പ്പോയത്. അതില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് 277.2 ആണ്.
ടി20 ലോകകപ്പിനു മുമ്പ് സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലെ രണ്ടാമത്തെ കളിയിലായിരുന്നു ഈ തീപ്പൊരി ഇന്നിങ്‌സ്. 22 ബോളില്‍ 61 റണ്‍സ് സൂര്യ വാരിക്കൂക്കിയിരുന്നു.

സൂര്യയുടെ പ്രകടനം
ഇന്ത്യക്കു വേണ്ടി ഇതുവരെ 12 ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് സൂര്യകുമാര്‍ യാദവ് കുറിച്ചത്. 35 ഇന്നിങ്‌സുകളില്‍ നിന്നാണിത്. ഇവയില്‍ സ്‌കൈയുടെ സ്‌ട്രൈക്ക് റേറ്റ് നോക്കാം-
183.8 (31 ബോളില്‍ 57 റണ്‍സ്), 147.06 (34 ബോളില്‍ 50 റണ്‍സ്), 155 (40 ബോളില്‍ 62 റണ്‍സ്), 209.6 (31 ബോളില്‍ 65 റണ്‍സ്), 212.7 (55 ബോളില്‍ 117 റണ്‍സ്), 172.7 (44 ബോളില്‍ 76 റണ്‍സ്), 261.5 (26 ബോളില്‍ പുറത്താവാതെ 68 റണ്‍സ്), 191.6 (36 ബോളില്‍ 69 റണ്‍സ്), 151.5 (33 ബോളില്‍ പുറതത്താവെ 50), 277.2 (22 ബോളില്‍ 61), 204 (25 ബോളില്‍ പുറത്താവാതെ 51), 170 (40 ബോളില്‍ 68)
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications