For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എബിഡി മുതല്‍ ഹര്‍ഭജന്‍ വരെ', 2021ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ക്രിക്കറ്റ് താരങ്ങള്‍ ഇവര്‍

2021 വിടപറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ക്രിക്കറ്റില്‍ ധീരമായ പല പോരാട്ടങ്ങളും കണ്ട വര്‍ഷമായാണ് 2021 കടന്നുപോകുന്നത്. ടി20 ലോകകപ്പും ഐപിഎല്ലും വിദേശ പര്യടനങ്ങളുമെല്ലാം നടത്താന്‍ ഈ വര്‍ഷം സാധിച്ചു. കോവിഡിന്റെ വെല്ലുവിളികളില്‍ നിന്ന് പൂര്‍ണ്ണമായും ഈ വര്‍ഷം മുക്തമാവാനായിട്ടില്ലെങ്കിലും പരിമിതികളില്‍ നിന്നുകൊണ്ട് കാണികളെയടക്കം ഉള്‍ക്കൊള്ളിച്ച് പരമ്പരകള്‍ നടന്നു. വലിയ പോരാട്ടവീര്യം ഓര്‍മ്മിപ്പിക്കുന്ന 2021ല്‍ ചില താരങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനം നിരാശയുണ്ടാക്കി. അത്തരത്തില്‍ ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിട്ട പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനമാണ് ഇതില്‍ ഏറ്റവും ഞെട്ടിച്ചത്. വെടിക്കെട്ട് പ്രകടനങ്ങളുടെ രാജകുമാരാനായ എബിഡി മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള ചുരുക്കം ചില താരങ്ങളിലൊരാള്‍ക്കൂടിയാണ്. ഏകദിനത്തില്‍ വേഗത്തില്‍ 50,100,150 റണ്‍സെന്ന റെക്കോഡിനുടമയാണ്. 17 വര്‍ഷത്തെ കരിയറിന് 37ാം വയസിലാണ് അദ്ദേഹം വിരാമമിട്ടത്. 114 ടെസ്റ്റില്‍ നിന്ന് 8765 റണ്‍സും 228 ഏകദിനത്തില്‍ നിന്ന് 9577 റണ്‍സും 78 ടി20യില്‍ നിന്ന് 1672 റണ്‍സുമാണ് എബിഡിയുടെ സമ്പാദ്യം. 184 ഐപിഎല്ലില്‍ നിന്ന് 5162 റണ്‍സും നേടി. ഐസിസി കിരീടം നേടാന്‍ ഭാഗ്യം ലഭിക്കാത്ത സൂപ്പര്‍ താരങ്ങളിലൊരാളാണ് എബിഡി.

Also Read: IND vs SA: പരിക്കില്‍ നിന്ന് രോഹിത് മുക്തനായില്ല, ഇന്ത്യയുടെ ഏകദിന ടീം പ്രഖ്യാപനം ഇന്നുണ്ടായേക്കും

ഉപുല്‍ തരംഗ

ഉപുല്‍ തരംഗ

ശ്രീലങ്കയുടെ മുന്‍ ഇടം കൈയന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ ഈ വര്‍ഷം ഫെബ്രുവരിയിലാണ് കളി മതിയാക്കിയത്. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും വേട്ടയാടിയിരുന്നതിനാല്‍ ഏറെ നാളുകളായി ടീമിന് പുറത്തായിരുന്നു. വലിയ പ്രതീക്ഷ നല്‍കിയ തുടക്കമായിരുന്നെങ്കിലും അതിനനുസരിച്ച് വളരാനായില്ല. 31 ടെസ്റ്റില്‍ നിന്ന് 1754 റണ്‍സും 235 ഏകദിനത്തില്‍ നിന്ന് 6951 റണ്‍സും 26 ടി20യില്‍ നിന്ന് 407 റണ്‍സുമാണ് ഉപുല്‍ തരംഗയുടെ സമ്പാദ്യം.

Also Read: 2021ലെ ഇന്ത്യയുടെ 'ഹീറോ' രോഹിത് ശര്‍മ, റണ്‍വേട്ടയില്‍ കോലിയെ കടത്തിവെട്ടി, തിരിച്ചുവരുമോ?

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഇന്ത്യയുടെ ഗോള്‍ഡന്‍ ഇറയിലെ അവസാനത്തെ കണ്ണിയായ ഹര്‍ഭജന്‍ സിങ് വിരമിക്കല്‍ പ്രഖ്യാപിച്ചത് ഈ വര്‍ഷം. 1998ല്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്കെത്തിയ താരം 23 വര്‍ഷത്തോളമാണ് ക്രിക്കറ്റില്‍ തുടര്‍ന്നത്. ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ഹാട്രിക്കിന് ഉടമയായ ഹര്‍ഭജന്‍ 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 25 വിക്കറ്റും നേടിയിട്ടുണ്ട്. രണ്ട് ടെസ്റ്റ് സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ്,2011ലെ ഏകദിന ലോകകപ്പ് കിരീടങ്ങളുടെ ഭാഗമാവാന്‍ ഹര്‍ഭജന് സാധിച്ചിട്ടുണ്ട്.

Also Read: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ചരിത്ര വിജയവും ഇന്ത്യയെ തുണച്ചില്ല! പുതിയ പോയിന്റ് പട്ടിക പുറത്ത്

ഡെയ്ല്‍ സ്റ്റെയിന്‍

ഡെയ്ല്‍ സ്റ്റെയിന്‍

ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ് വിസ്മയം ഡെയ്ല്‍ സ്റ്റെയിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഈ വര്‍ഷം. തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലായതാണ് സ്റ്റെയിന് തിരിച്ചടിയായത്. 2008-2014നിടെ 263 ദിവസം ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കാന്‍ സ്‌റ്റെയിനായിട്ടുണ്ട്. 93 ടെസ്റ്റില്‍ നിന്ന് 439 വിക്കറ്റും 125 ഏകദിനത്തില്‍ നിന്ന് 196 വിക്കറ്റും 47 ടി20യില്‍ നിന്ന് 64 വിക്കറ്റും സ്റ്റെയിന്‍ നേടിയിട്ടുണ്ട്. 95 ഐപിഎല്ലില്‍ നിന്ന് 97 വിക്കറ്റാണ് സ്റ്റെയിന്റെ സമ്പാദ്യം.

Also Read: IND vs SA: 'ആശാന്മാരെ മലര്‍ത്തിയടിച്ച് കെ എല്‍ രാഹുല്‍', ദ്രാവിഡിന്റെയും സച്ചിന്റെയും റെക്കോഡിനൊപ്പം

ഡ്വെയ്ന്‍ ബ്രാവോ

ഡ്വെയ്ന്‍ ബ്രാവോ

വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വെയ്ന്‍ ബ്രാവോയും വിരമിക്കല്‍ പ്രഖ്യാപിച്ചത് ഈ വര്‍ഷമാണ്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിന് പിന്നാലെയാണ് ബ്രാവോയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഓള്‍റൗണ്ടറായ താരം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളി തുടരും. 40 ടെസ്റ്റില്‍ നിന്ന് 2200 റണ്‍സും 86 വിക്കറ്റും 164 ഏകദിനത്തില്‍ നിന്ന് 2968 റണ്‍സും 199 വിക്കറ്റും 91 ടി20യില്‍ നിന്ന് 1255 റണ്‍സും 78 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Friday, December 31, 2021, 14:52 [IST]
Other articles published on Dec 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+