Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെന്നീസോ ഫുട്‌ബോളോ? വീണ്ടും വിവാദം; വിംബിള്‍ഡണ്‍ ഫൈനല്‍ അവതാളത്തില്‍

ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോള്‍ അത്യാവശത്തോടെ ക്ലൈമാക്‌സിലെത്തി നില്‍ക്കുമ്പോള്‍ വിംബിള്‍ഡണ്‍ ടെന്നീസ് മത്സരവും ഒരുവശത്ത് മുന്നേറുകയാണ്. ഇംഗ്ലണ്ടിലാണ് ടെന്നീസ് നടക്കുന്നതെന്നതിനാലും ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍ പ്രവേശിച്ചതിനാലും ടെന്നീസ് മത്സരത്തിന്റെ ഫൈനല്‍ അവതാളത്തിലായിരിക്കുകയാണ്.

ജൂലൈ 15 ഞായറാഴ്ച ബ്രിട്ടീഷ് സമയം 2 മണിക്കാണ് വിംബിള്‍ഡണ്‍ ഫൈനല്‍. അന്നേ ദിവസം ബ്രിട്ടീഷ് സമയം വൈകിട്ട് നാലുമണിക്കാണ് ലോകകപ്പ് ഫൈനല്‍. വിംബിള്‍ഡണ്‍ ഫൈനല്‍ കഴിയുമ്പോഴേക്കും ലോകകപ്പ് ഫൈനല്‍ അവസാനിച്ചിരിക്കും. ഇതോടെ ഇരു ഫൈനലുകളും ഒരേസമയത്ത് ആയതില്‍ പലഭാഗത്തുനിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

news

ഇംഗ്ലണ്ട് ലോകകപ്പിന്റെ ഫൈനലില്‍ എത്തുകകൂടി ചെയ്താല്‍ വിംബിള്‍ഡണ്‍ ഫൈനല്‍ മാറ്റണമെന്ന ആവശ്യം ശക്തമാകും. എന്നാല്‍, സമയക്രമത്തില്‍ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടെന്നാണ് വിംബിള്‍ഡണ്‍ നടത്തിപ്പുകാരായ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് ലൂയിസ് ആവര്‍ത്തിച്ചത്. വിംബിള്‍ഡണ്‍ എല്ലാവര്‍ഷവും 2 മണിക്കാണ് ഫൈനല്‍ ആരംഭിക്കുക. ഈ വര്‍ഷവും അങ്ങിനെതന്നെയായിരിക്കും അടുത്തവര്‍ഷവും ഇതേ സമയത്തായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പിന്റെ ഒരു ഭാഗവും വിംബിള്‍ഡണ്‍ സ്റ്റേഡിയത്തിന്റെ പരിസരത്തെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നില്ല. ഫുട്‌ബോളില്‍ താത്പര്യമുള്ളവര്‍ മൊബൈല്‍ഫോണിലും മറ്റുമാണ് ടെന്നീസിനൊപ്പം ഫുട്‌ബോളും ആസ്വദിക്കുന്നത്. ഇംഗ്ലണ്ടിന്റെ കളിയെക്കുറിച്ച് അറിയാന്‍ ആധുനിക ടെക്‌നോളജിയുണ്ടെന്നും അതുകൊണ്ടുതന്നെ ടെന്നീസ് വിട്ടൊരു കളിയില്ലെന്നുമാണ് ലൂയിസ് പറയുന്നത്.

Story first published: Monday, July 9, 2018, 18:50 [IST]
Other articles published on Jul 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+