Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ടെന്നീസിലെ റാണി കളമൊഴിയുന്നു, യുഎസ് ഓപ്പണ്‍ അവസാനത്തേതെന്ന് സെറീന

1

ലോക ടെന്നീസിലെ റാണിയെന്നു വിശേഷിപ്പിക്കപ്പെടുന്ന എക്കാലത്തെയും മികച്ച വനിതാ താരങ്ങളിലൊരാളായ അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസ് വിരമിക്കുന്നു. ഈ മാസം ആരംഭിക്കാനിരിക്കുന്ന സീസണിലെ അവസാന ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണിനു ശേഷം താന്‍ കളി മതിയാക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് താരം. 23 ഗ്രാന്റ്സ്ലാം ട്രോഫികളുമായി ചരിത്രം കുറിച്ച താരം കൂടിയാണ് സെറീന.

ഇപ്പോള്‍ നടക്കുന്ന ടൊറന്റോ ഓപ്പണില്‍ കളിച്ചു കൊണ്ടിരിക്കുകയാണ് സെറീന. ജൂണില്‍ വിംബിള്‍ഡണില്‍ മല്‍സരിച്ച ശേഷം അവര്‍ പങ്കെടുത്ത ആദ്യത്തെ മല്‍സരമായിരുന്നു തിങ്കളാഴ്ച നടന്നത്. ടൊറന്റോ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ സെറീന സ്‌പെയിനിന്റെ നൂറിയ പരിയാസ് ഡയസിനെ തോല്‍പ്പിച്ച് മുന്നേറിയിരുന്നു. ടെന്നീസെന്ന തുരങ്കത്തിന്റെ അവസാനം ഒരു വെളിച്ചം ഇപ്പോള്‍ തനിക്കു കാണാന്‍ സാധിക്കുന്നതായി ഈ മല്‍സരത്തിനു ശേഷം സെറീന പറഞ്ഞിരുന്നു.

വിരമിക്കലെന്ന വാക്ക് ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ലെന്നു സെറീന വോഗ് (Vogue) മാസികയില്‍ കുറിച്ചു. ഒരു പക്ഷെ ഞാന്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്നു വിവരിക്കാനുള്ള ഏറ്റവും നല്ല വാക്ക് പരിണാമമാണ്. ഞാന്‍ ടെന്നീസില്‍ നിന്നും മാറി മറ്റു പ്രധാനപ്പെട്ട കാര്യങ്ങളിലേക്കു പരിണമിക്കുകയാണെന്നു നിങ്ങളോടു ഞാന്‍ പറയുകയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഞാന്‍ വളരെ നിശബ്ധമായി സെറീന വെഞ്ച്വേഴ്‌സെന്ന വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനം ആരംഭിച്ചത്. അതിനു പിന്നാലെ ഞാന്‍ എന്റെ കുടുംബവും ആരംഭിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും സെറീന കുറിച്ചു.

2

2017ലായിരുന്നു സെറീന തന്റെ അവസാനത്തെ ഗ്രാന്റ്സ്ലാമില്‍ മുത്തമിട്ടത്. ഓസ്‌ട്രേലിയന്‍ ഇതിഹാസമായ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്റ്സ്ലാമുകളെന്ന ലോക റെക്കോര്‍ഡിനൊപ്പം സെറീനയെത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഇതിഹാസത്തിനായില്ല. മകള്‍ ഒളിംപിയ 2017 ജനിച്ച ശേഷം നാലു ഫൈനലുകളില്‍ കളിച്ച സെറീന ഈ റെക്കോര്‍ഡിന് കൈയെത്തുംദൂരത്ത് വരെയെത്തിയിരുന്നു.

എനിക്ക് മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ ഗോട്ട് (Goat) അല്ലെന്നു പറയുന്ന ആളുകളുണ്ട്. ആ റെക്കോര്‍ഡ് ആഗ്രഹിച്ചിട്ടില്ലെന്നു ഞാന്‍ പറയുകയാണെങ്കില്‍ അതു കളവായിരിക്കും. തീര്‍ച്ചയായും ഞാന്‍ അത് മോഹിച്ചിരുന്നു. പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞുപോകവെ ഞാന്‍ അവരെക്കുറിച്ച് ചിന്തിക്കാറില്ലെന്നും സെറീന വിശദമാക്കി.

ഗ്രാന്റ്സ്ലാമുകളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണുമാണ് സെറീന കൂടുതല്‍ തവണ സ്വന്തമാക്കിയിട്ടുള്ളത്. രണ്ടിലും ഏഴു തവണ വീതം അവര്‍ കിരീടം ചൂടി. 2003, 05, 07, 09, 10, 15, 17 വര്‍ഷങ്ങളിലായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടം. 2002, 03, 09, 10, 12, 15, 16 വര്‍ഷങ്ങളില്‍ വിംബിള്‍ഡണും അവര്‍ കൈക്കലാക്കി. ഫ്രഞ്ച് ഓപ്പണ്‍ (2002, 13, 15) മൂന്നു തവണയും യുഎസ് ഓപ്പണ്‍ (1999, 2002, 08, 12, 13, 14) ആറു തവണയും സെറീനയെ തേടിയെത്തിയിട്ടുണ്ട്.

Story first published: Tuesday, August 9, 2022, 22:45 [IST]
Other articles published on Aug 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+