Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിംബിള്‍ഡണ്‍, ലോകകപ്പ് ഫൈനല്‍ ഒരേ ദിവസം; ഇംഗ്ലണ്ട് ഫൈനലിലെത്തിയാല്‍ മാറ്റിവെക്കുമോ?

ലണ്ടന്‍: തങ്ങളുടെ നാട്ടില്‍ നടക്കുന്ന വിംബിള്‍ഡണ്‍ ടെന്നീസ് ഫൈനല്‍ ദിവസം തന്നെ ലോകകപ്പ് ഫൈനലും കാണേണ്ട ഗതികേടിലാണ് ഇംഗ്ലണ്ടുകാര്‍. രണ്ടും ഒരേദിവസം ഫൈനല്‍ വന്നതില്‍ പലര്‍ക്കും അസ്വാരസ്യമുണ്ട്. ഇതിനിടയില്‍ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിലെത്തുകകൂടി ചെയ്താല്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയും.

ജൂലൈ 15നാണ് റഷ്യയില്‍ ലോകകപ്പ് ഫൈനല്‍ നടക്കുന്നത്. അന്നേദിവസം വൈകിട്ട് ബ്രീട്ടീഷ് സമയം 2 മണിക്കാണ് വിംബിള്‍ഡണ്‍ ഫൈനല്‍. ലോകകപ്പ് ഫൈനലാകട്ടെ 4 മണിക്കും. അതായത്, മുന്നും നാലും മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വിംബിള്‍ഡണ്‍ ഫൈനല്‍ കഴിയുമ്പോഴേക്കും ലോകകപ്പിന് പുതിയ അവകാശികളായിട്ടുണ്ടാകും.

news

ഇതോടെ വിംബിള്‍ഡണ്‍ ഫൈനല്‍ കാണാന്‍ കാണികളുണ്ടാകില്ലെന്ന ആശങ്കയിലാണ് സംഘാടകര്‍. ഇംഗ്ലണ്ട് ലോകകപ്പിന്റെ ഫൈനലില്‍ കളിക്കുകകൂടി ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലാകും. എന്നാല്‍, എന്തുതന്നെയായാലും വിംബിള്‍ഡണ്‍ ഫൈനല്‍ മാറ്റിവെക്കുന്ന കാര്യം ചിന്തിക്കേണ്ടെന്നാണ് ഗ്ലാന്‍ഡ്സ്ലാം സംഘാടകരുടെ വിശദീകരണം.

സമയമാറ്റത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് വിംബിള്‍ഡണ്‍ ചീഫ് എക്‌സിക്യുട്ടീവ് റിച്ചാര്‍ഡ് ലൂയിസ് പറഞ്ഞു. രണ്ടുമണിക്കാണ് തങ്ങളുടെ ഫൈനല്‍. ഇംഗ്ലണ്ട് ലോകകപ്പില്‍ ഏറെ മുന്നേറണമെന്ന് ആഗ്രഹമുണ്ട്. സൗത്ത് ഗേറ്റും സംഘവും ലോകകപ്പ് നേടുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Story first published: Thursday, July 5, 2018, 14:13 [IST]
Other articles published on Jul 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+