ഷുഹൈബ് മാലിക് മാത്രമല്ല, സാനിയയുമായി പ്രണയത്തിലായിരുന്ന ഇവരെ അറിയാമോ?

ഇന്ത്യയുടെ ടെന്നിസ് ഇതിഹാസമാണ് സാനിയ മിര്‍സ. ഇന്ത്യയിലെ ടെന്നിസ് ആരാധകരെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സാനിയ പ്രകടനംകൊണ്ടും നിരവധി അഭിമാന നേട്ടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചു. ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തിയിട്ടുള്ള സാനിയ ഡബിള്‍സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും യുഎസ് ഓപ്പണുമെല്ലാം നേടിയിട്ടുണ്ട്. ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ സ്ത്രീകളുടെ പട്ടികയില്‍ പേരുചേര്‍ത്ത താരമാണ് സാനിയ. അര്‍ജുന അവാര്‍ഡ്, പത്മ ശ്രീ, പത്മഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങളെല്ലാം നല്‍കി സാനിയയെ രാജ്യം ആദരിച്ചിട്ടുണ്ട്.

2010ല്‍ മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷുഹൈബ് മാലിക്കിനെയാണ് സാനിയ വിവാഹം ചെയ്തത്. ഇതിന് ശേഷവും സാനിയ ഇന്ത്യക്കായി റാക്കറ്റേന്തി. ഇപ്പോള്‍ സാനിയ മിര്‍സയും മാലിക്കും തമ്മില്‍ വേര്‍പിരിയാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. മാലിക്കിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റ് ചില പ്രണയബന്ധങ്ങളുടെ പേരില്‍ സൂപ്പര്‍ താരം ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം.

Also Read: ഇത്തവണ ടി20 ലോകകപ്പ് കളിച്ചു, എന്നാല്‍ 2024ന് മുമ്പ് വിരമിക്കും! ഇന്ത്യയുടെ അഞ്ച് പേര്‍Also Read: ഇത്തവണ ടി20 ലോകകപ്പ് കളിച്ചു, എന്നാല്‍ 2024ന് മുമ്പ് വിരമിക്കും! ഇന്ത്യയുടെ അഞ്ച് പേര്‍

സൊഹ്രാബ് മിര്‍സ

സൊഹ്രാബ് മിര്‍സ

ഷുഹൈബ് മാലിക്കുമായി വിവാഹം കഴിക്കുന്നതിന് മുമ്പ് സാനിയയും ബാല്യകാല സുഹൃത്തായ സൊഹ്രാബ് മിര്‍സയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതായാണ് ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. രണ്ട് പേരും തമ്മിലുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളെന്ന നിലയില്‍ ചില ചിത്രങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വിവാഹ നിശ്ചയത്തിന് ശേഷം പൊരുത്തക്കേടുകളെത്തുടര്‍ന്ന് ഈ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സാനിയയുമായി പ്രണയത്തിലായിരുന്നുവെന്നും പൊരുത്തക്കേടുകളെത്തുടര്‍ന്നാണ് ബന്ധം പാതിവഴിയില്‍ ഉപേക്ഷിച്ചതെന്നും സൊഹ്രാബ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ തലമുറകളുടെ ബന്ധമുണ്ടെന്നും നാല് വയസ് മുതല്‍ സാനിയയെ അറിയാമെന്നും സൊഹ്രാബ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സാനിയ ഈ ബന്ധത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Also Read: IPL 2023: ധോണിക്ക് ശേഷം സിഎസ്‌കെയെ അവന്‍ നയിക്കട്ടെ! സര്‍പ്രൈസ് നിര്‍ദേശവുമായി ജാഫര്‍

ഷാഹിദ് കപൂര്‍

ഷാഹിദ് കപൂര്‍

ബോളിവുഡ് സൂപ്പര്‍ നായകന്മാരിലൊരാളാണ് ഷാഹിദ് കപൂര്‍. ഒരു കാലത്ത് ആരാധികമാരുടെ മനം കവര്‍ന്ന താരമായിരുന്നു ഷാഹിദ്. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയില്‍ വെച്ച് സാനിയയുടെ ചില അഭിപ്രായങ്ങള്‍ ഷാഹിദുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളിലെത്തിച്ചു. ഒരാളെ കൊല്ലാനും വിവാഹം കഴിക്കാനും ആവിശ്യപ്പെട്ടാല്‍ ഷാഹിദിനെ കൊല്ലാനും രണ്‍വീര്‍ സിങ്ങിനെ വിവാഹം കഴിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നുമാണ് സാനിയ ചാറ്റ് ഷോയില്‍ പറഞ്ഞത്. എന്തായാലും ഈ വാര്‍ത്ത ഗോസിപ്പായിത്തന്നെ അവസാനിച്ചു.

നവ്ദീപ്

നവ്ദീപ്

സൗത്ത് ഇന്ത്യന്‍ നടനായ നവ്ദീപുമായി സാനിയ പ്രണയത്തിലാണെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ സജീവമായ മുഖമാണ് നവ്ദീപിന്റേത്. എന്നാല്‍ രണ്ട് പേരും ഈ പ്രണയബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നില്ല. എങ്കിലും ഗോസിപ്പ് കോളങ്ങളില്‍ ഇരുവരുടേയും പേര് നിറഞ്ഞിരുന്നു. സാനിയയോട് ഒരു തവണ നവ്ദീപുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അടുത്ത സുഹൃത്തെന്ന് സാനിയ പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ബന്ധവും ഗോസിപ്പ് കോളത്തില്‍ ഒതുങ്ങി.

Also Read: IPL 2023: വില്യംസണ്‍ ക്യാപ്റ്റന്‍, മായങ്ക്-രഹാനെ ഓപ്പണിങ്, ഒഴിവാക്കപ്പെട്ടവരുടെ ബെസ്റ്റ് 11 ഇതാ

ഷുഹൈബ് മാലിക്

ഷുഹൈബ് മാലിക്

സാനിയയും മാലിക്കും തമ്മിലുള്ള പ്രണയവും ഗോസിപ്പ് കോളങ്ങളിലെ സജീവ ചര്‍ച്ചയായിരുന്നു. ഈ ബന്ധമാണ് 2010 ഏപ്രില്‍ 12ന് വിവാഹത്തിലേക്കെത്തിയത്. ഹൈദരാബാദിലെ മുസ് ലിം ആചാര പ്രകാരം വലിയ ആഘോഷമാക്കിയാണ് ഈ വിവാഹം നടന്നത്. കഴിഞ്ഞിടെ ഷുഹൈബ് മാലികും പാകിസ്താന്‍ മോഡലും തമ്മില്‍ ഇഴകിചേര്‍ന്നുള്ള ഫോട്ടോഷൂട്ട് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് ശേഷം സാനിയയും മാലിക്കും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണെന്നും വേര്‍പിരിയാന്‍ ഒരുങ്ങുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, November 18, 2022, 17:38 [IST]
Other articles published on Nov 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X