Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഴുന്നേല്‍ക്ക്, ഇതെന്റെ സീറ്റാണ്! യുവിയുടെ റാഗിങിനെക്കുറിച്ച് രോഹിത്

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസം യുവരാജ് സിങിന്റെ സ്ഥാനം. കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ ഊര്‍ജസ്വലനായി കാണപ്പെട്ടിരുന്ന അദ്ദേഹം പുറത്ത് വലിയ കുസൃതികള്‍ ഒപ്പിക്കുന്നതിലും മിടുക്കനായിരുന്നു.

പലപ്പോഴും ടീമംഗങ്ങളെ പറ്റിക്കും തമാശരൂപേണ റാഗ് ചെയ്യുന്നതുമെല്ലാം യുവിയുടെ പതിവായിരുന്നു. ഇന്ത്യന്‍ ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ഒരിക്കല്‍ യുവി ഇത്തരതില്‍ റാഗ് ചെയ്തിട്ടുണ്ട്.

1

ഒരു ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു രോഹിത് ഇതേക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. ആദ്യമായി ഇന്ത്യന്‍ ടീമിലേക്കു വന്നപ്പോള്‍ തന്നെ റാഗ് ചെയ്തിട്ടുള്ളത് യുവിയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. നിലവില്‍ വളരെ ആത്മബന്ധമുള്ള സുഹൃത്തുക്കളാണ് യുവിയും രോഹിത്തും.

2

യുവരാജ് സിങിനെ ഇന്ത്യന്‍ ടീമിലെത്തിയ സമയത്തു എനിക്കു പേടിയായിരുന്നു. ദേശീയ ടീമിലെത്തിയപ്പോള്‍ ആദ്യമായി ടീം ബസ്സില്‍ വച്ചാണ് യുവി എന്നെ ആദ്യമായി റാഗ് ചെയ്യുന്നത്. അന്നു ഞാന്‍ ഒരു മണിക്കൂര്‍ മുമ്പ് തന്നെ ലോബിയില്‍ ഞാന്‍ എത്തിയിരുന്നു. എവിടെയാണ് ബസ്, എന്തൊക്കെയാണ് നടക്കുന്നത് എന്നൊക്കെ അറിയാന്‍ ഞാന്‍ പരിഭ്രമത്തോടെയാണ് ലോബിയില്‍ കാത്തിരുന്നത്.

3

ലോബിക്കടുത്ത് ഒടുവില്‍ ബസ്സ് വന്നു നിര്‍ത്തിയപ്പോള്‍ എന്നോട് കയറിക്കൊള്ളാന്‍ പറഞ്ഞു. ഞാനും ബസ്സില്‍ കയറിയിരുന്നു. പിന്നാലെ പലരും ബസിലേക്കു വന്ന് പലയിടങ്ങളിലായി ഇരുന്നു. ആരൊക്കെ എവിടെയൊക്കെയാണ് ഇരിക്കുന്നതെന്നു ശ്രദ്ധിച്ച് ഞാന്‍ അവിടെ ഇരുന്നു.

Asia Cup 2022: ഇന്ത്യയോ, പാകിസ്താനോ? ക്ലാസിക്കിലെ വിജയികളെ പ്രവചിച്ച് പോണ്ടിങ്

3

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരൊക്കെ അവരുടേതായ ചില സ്ഥിരം സീറ്റുകളില്‍ ഇരിക്കുന്നതായി എനിക്കു കാണാന്‍ പറ്റി. എന്റെ പ്രായമുള്ള, ടീമിലേക്കു ആദ്യമായി വന്ന ചിലരെയും ബസ്സില്‍ കാണാന്‍ സാധിച്ചതോടെ എനിക്ക് അല്‍പ്പം ആശ്വാസമായി. അപ്പോഴാണ് യുവരാജ് സിങിന്റെ വരവ്. ഞാന്‍ യുവിയുടെ വലിയൊരു ഫാനായിരുന്നു.
പല ഫുട്‌ബോളര്‍മാരെയും പോലെ സ്റ്റൈലിഷ് ലുക്കിലായിരുന്നു കളിക്കളത്തിനു പുറത്ത് അദ്ദേഹം നടന്നിരുന്നത്. സണ്‍ഗ്ലാസൊക്കെ വച്ച്, തൊപ്പി തിരിച്ച് ധരിച്ച്, ഹെഡ് ഫോണൊക്കെ ധരിച്ചാണ് യുവി വന്നത്.

5

ബസ്സിനകത്തേക്കു കയറിയ ശേഷം യുവി വലിയ ഗൗരവത്തില്‍ എല്ലാ സീറ്റുകളിലേക്കും ഒന്നു കണ്ണോടിച്ചു. യുവി പാ, ഹായ് ഞാന്‍ രോഹിത്തെന്നു പറഞ്ഞ് ഞാന്‍ ഹസ്തദാനം ചെയ്തു. ഉടന്‍ തന്നെ അദ്ദേഹം ഗൗരവത്തില്‍ ഇത് ആരു സീറ്റാണെന്നു നിനക്ക് അറിയാമോയെന്നു എന്നോടു ചോദിച്ചു. അറിയില്ലെന്നു ഞാന്‍ പറഞ്ഞു.
ഞാന്‍ അവിടെയിരിക്കാം, നീ വേറെ സീറ്റ് നോക്കിക്കോയെന്നു യുവി തന്നോടു പറഞ്ഞതായി രോഹിത് ശര്‍മ ചിരിയോടെ വെളിപ്പെടുത്തി. യുവരാജിനൊപ്പമുള്ള തന്റെ ആദ്യത്തെ അനുഭവം വളരെ മോശമായിരുന്നുവെന്നും ഹിറ്റ്മാന്‍ കൂട്ടിച്ചേര്‍ത്തു.

ടി20യില്‍ കോലിയെന്നു കേട്ടാല്‍ പാകിസ്താന്റെ മുട്ട് ഇടിക്കും! ഇതാണ് കാരണം

6

യുവരാജ് സിങ് എന്നോടു അന്നു കാര്യമായി സംസാരിക്കുകയൊന്നും ചെയ്തില്ല. അയര്‍ലാന്‍ഡ് പര്യടനത്തില്‍ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമായിരുന്നു. യുവി പാ, നന്നായി കളിച്ചുവെന്നു പറഞ്ഞ് ഞാന്‍ അഭിനന്ദിച്ചെങ്കിലും ഗൗരവത്തില്‍ താങ്ക്‌സെന്നു പറയുക മാത്രമാണ് ചെയ്തതെന്നും രോഹിത് ശര്‍മ ചിരിയോടെ ഓമിച്ചെടുത്തു.

7

2007ലെ ടി20 ലോകകപ്പിനിടെയാണ് ഞാനും യുവിയും തമ്മിലുളള സൗഹൃദത്തിന്റെ തുടക്കം. ഇംഗ്ലണ്ടിനെതിരേ ആറു സിക്‌സറടിച്ച മല്‍സരത്തിനു ശേഷം അദ്ദേഹം നല്ല മൂഡിലായിരുന്നു. അങ്ങനെ ഭക്ഷണം കഴിക്കാന്‍ പുറത്ത് എന്നെ കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ചായിരുന്നു ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം തുടങ്ങുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, August 13, 2022, 13:46 [IST]
Other articles published on Aug 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+