Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യയോ, പാകിസ്താനോ? ക്ലാസിക്കിലെ വിജയികളെ പ്രവചിച്ച് പോണ്ടിങ്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലോകം മുഴുവന്‍ ഫൈനലിനേക്കാള്‍ കൂടുതല്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടം ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരമാണ്. ഈ മാസം 28ന് ദുബായിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന അയല്‍പ്പോര്.

1

കഴിഞ്ഞ വര്‍ഷം ഒക്ടോബരില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു അവസാനമായി ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തത്. അന്നു പാക് പട പത്തു വിക്കറ്റിന്റെ വിജയം ആഘോഷിക്കുകയും ചെയ്തിരുന്നു.അതിനിടെ വരാരിക്കുന്ന ഇന്ത്യ- പാക് അങ്കത്തിലെ വിജയികളെ പ്രഖ്യാപിച്ചിരുക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്്റ്റനുമായിരുന്ന റിക്കി പോണ്ടിങ്.

2

പാകിസ്താനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കുമെന്നതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി റിക്കി പോണ്ടിങ് വ്യക്തമാക്കി. ഈ ഗ്ലാമര്‍ പോരില്‍ ഇന്ത്യ വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനമെങ്കിലും പാക് ക്രിക്കറ്റിനു മേല്‍ പ്രശംസ ചൊരിയാനും മറന്നില്ല.
ഈ മല്‍സരത്തിലെ ഫേവറിറ്റുകള്‍ ഇന്ത്യയാണെങ്കിലും അതു കൊണ്ടു പാകിസ്താന്‍ ചെറുതായിപ്പോവുന്നില്ല. സൂപ്പര്‍ സ്റ്റാര്‍ പ്ലെയേഴ്‌സിനെ ലോക ക്രിക്കറ്റിനു സമ്മാനിക്കുന്നത് തുടരുന്ന അതിശയിപ്പിക്കുന്ന ക്രിക്കറ്റ് രാജ്യമാണ് പാകിസ്താനെന്നു അദ്ദേഹം പ്രശംസിച്ചു.

3

Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍

ശത്രുതയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും, ആഷസ് ക്രിക്കറ്റുമാണ് ഞങ്ങളുടെ ടെസ്റ്റ് മല്‍സരങ്ങളുടെ പരകോടിയെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും ചിന്തിച്ചിരുന്നത്. ഇന്ത്യയും പാകിസ്താനും ഇതു തന്നെയായിരിക്കും പറയുന്നത്. രാജ്യങ്ങളും തമ്മിലുള്ള ടെസ്റ്റ് തന്നെയായിരിരിക്കും ഏറ്റവും മഹത്തായ സ്പര്‍ധയെന്നു ഇരുരാജ്യങ്ങളും കരുതുന്നുണ്ടാവുമെന്നും റിക്കി പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

4

നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കു മേല്‍ മുന്‍തൂക്കം പാകിസ്താനാണ്. പക്ഷെ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ആധിപത്യം ഇന്ത്യക്കാണ്. ഇതുവരെ 13 മല്‍സങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇന്ത്യ ഏഴു മല്‍സങ്ങളില്‍ വിജയിച്ചപ്പോള്‍ പാകിസ്താന്‍ അഞ്ചു കളിയിലും ജയിച്ചു. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
2018ലെ അവസാനത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയും പാതിസ്താനും രണ്ടു തവണ മുഖാമുഖം വന്നിരുന്നു. രണ്ടു മല്‍സരങ്ങളിലും വിജയം ഇന്ത്യക്കായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിച്ചത് രോഹിത് ശര്‍മയായിരുന്നു.

Story first published: Friday, August 12, 2022, 22:38 [IST]
Other articles published on Aug 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+