Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവിയും ബോളിവുഡ് സുന്ദരിയും പിരിയാന്‍ കാരണമറിയുമോ? ഇപ്പോള്‍ നടി പേസിന്‍റെ കാമുകി!

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഉള്‍പ്പെട്ടിരിക്കുന്നത്. കളി മികവ് കൊണ്ടു മാത്രമല്ല ലുക്ക് കൊണ്ടും യുവിക്ക് ഏറെ ആരാധകരുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ചുറ്റിപ്പറ്റി സുന്ദരിമാര്‍ക്കും പഞ്ഞമില്ലായിരുന്നു. ഒരുപാട് പേരുമായി ചേര്‍ത്ത് യുവിയുടെ പേര് അന്നു വാര്‍ത്തകളിലും ഇടം പിടിച്ചിരുന്നു.

1

അക്കൂട്ടത്തില്‍ മുന്‍ ബോളിവുഡ് സുന്ദരി കിം ശര്‍മയുമുണ്ടായിരുന്നു. കിമ്മുമായുള്ള യുവിയുടെ പ്രണയം പരസ്യമായ രഹസ്യമായിരുന്നു. നാലു വര്‍ഷത്തോളം നീണ്ടതായിരുന്നു ഇവരുടെ അടുപ്പം. പല വേദികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഇരുവരും തങ്ങള്‍ പ്രണയത്തിലാണെന്നു തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
ഇതോടെ യുവിയും കിമ്മും വിവാഹിതരാവുമെന്നും എല്ലാവരും ഉറപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഇവരുടെ പ്രണയബന്ധം തകരുന്നത്. ഇതിനു പിന്നില്‍ പല കാരണങ്ങളും അന്നു പ്രചരിച്ചിരുന്നു.

2

യുവരാജ് അമ്മ ഷബ്‌സം സിങിന്റെ ഭാഗത്തു നിന്നുണ്ടായ എതിര്‍ത്തായിരുന്നു ഇവരുടെ പ്രണയബന്ധം അവസാനിപ്പിച്ചതെന്നായിരുന്നു കൂടുതലായും വന്ന റിപ്പോര്‍ട്ടുകള്‍. കിം ശര്‍മയെ മരുമകളായി അംഗീകരിക്കാന്‍ ഷബ്‌നം തയ്യാറായിരുന്നില്ലെന്നും ഇതേ തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കാന്‍ യുവരാജ് നിര്‍ബന്ധിതനാവുകയായിരുന്നുവെന്നുമായിരുന്നു വാര്‍ത്തകള്‍.
പക്ഷെ യഥാര്‍ഥത്തില്‍ ഇവയൊന്നുമല്ല സത്യം. കിം ശര്‍മയുടെ സ്വഭാവവും ചില പെരുമാറ്റ രീതികളുമെല്ലാം സഹിക്കാന്‍ കഴിയാതെ യുവരാജ് ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളും

3

യുവരാജ് സിങ് തനിക്കു മാത്രം അവകാശപ്പെട്ടതാണന്നും എല്ലായ്‌പ്പോഴും തന്റെ വരുതിയില്‍ വയ്ക്കാനും ആഗ്രഹിച്ചിരുന്നയാളാണ് കിം ശര്‍മ. നടിയുടെ ഈ പെരുമാറ്റമാണ് യുവിയെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് അദ്ദേഹം സ്വയം ബന്ധത്തില്‍ നിന്നും പിന്‍മാറുകയായിരുന്നുവെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ്് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

4

IND vs SA: 4 വര്‍ഷത്തിനിടെ 11 അവസരം, റിഷഭിന്റെ പകുതി അവസരമെങ്കിലും സഞ്ജുവിന് നല്‍കൂ!

യുവിയെ എല്ലായ്‌പ്പോഴും ശല്യപ്പെടുത്തുന്ന സ്വഭാവമായിരുന്നു കിമ്മിന്റേത്. ഈ കാരണം കൊണ്ടാണ് യുവരാജ് നടിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എല്ലായ്‌പ്പോഴും അദ്ദേഹത്തെ നടി വിളിച്ച് ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. ഇതു യുവിയുടെ ആത്മവിശ്വാസത്തെയും തകര്‍ക്കുന്ന കാര്യമായിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം പാകിസ്താനിലായിരുന്നപ്പോള്‍ യുവിക്കു ഒരു സൈ്വര്യവും കിം നല്‍കിയിരുന്നില്ല. ഇവയെല്ലാം കാരണം നടിയുമായുള്ള ബന്ധം തുടരേണ്ടെന്നു അദ്ദേഹം തീരുമാനിക്കുകയായിരുന്നുവെന്നും ചില അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

5

കിം ശര്‍മയുമായുള്ള ബന്ധം അവസാനിച്ച ശേഷം മറ്റു പലരെയും ചേര്‍ത്ത് യുവരാജ് സിങിനെക്കുറച്ച് ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹിതനായി സ്വസ്ഥ കുടുംബ ജീവിതം നയിക്കുകയാണ് അദ്ദേഹം. ബ്രിട്ടീഷ് വംശജയും നടിയും മോഡലുമാ. ഹേസല്‍ കീച്ചിനെയാണ് യുവി വിവാഹം ചെയ്തിരിക്കുന്നത്. 2016ലായിരുന്നു ഇവരുടെ വിവാഹം. ഈ വര്‍ഷം ജനുവരിയില്‍ ഇവര്‍ക്കു മകന്‍ പിറക്കുകയും ചെയ്തിരുന്നു.

കിം ശര്‍മയാവട്ടെ ബിസിനസുകാരമായ അലി പുഞ്ജാനിയെ 2010ല്‍ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ 2016ല്‍ വിവാഹ മോചിതയായി. നിലവില്‍ ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരമായ ലിയാണ്ടര്‍ പേസിന്റെ കാമുകിയാണ് കിം. വിവാഹിതരായിട്ടില്ലെങ്കിലും ഇരുവരും ഒരുമിച്ചാണ് കഴിയുന്നത്.

അതേസമയം, പ്രണയബന്ധം തകര്‍ന്നെങ്കിലു യുവരാജും കിമ്മും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. യുവിക്കും ഭാര്യക്കുമൊപ്പം ചില ചടങ്ങളില്‍ നടി പങ്കെടുക്കുകയും ചെയ്തിരുന്നു

Story first published: Wednesday, June 15, 2022, 15:06 [IST]
Other articles published on Jun 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+