Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതിഹാസത്തിന്റെ മകള്‍, പഠനം യുകെയില്‍- ഷഹീന്റെ പങ്കാളിയെക്കുറിച്ചറിയാം

ansha

ലോക ക്രിക്കറ്റില്‍ ഇതു വിവാഹ സീസണാണെന്നു പറയേണ്ടി വരും. കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ചില പ്രധാനപ്പെട്ട താര വിവാഹങ്ങള്‍ നമുക്കു കാണാന്‍ സാധിച്ചിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലായിരുന്നു വിവാഹത്തിന്റെ ക്രീസിലേക്കു കയറിയ ഒരാള്‍. ബോളിവുഡിലെ ആക്ഷന്‍ ഹീറോ സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയെയാണ് രാഹുല്‍ മിന്നു ചാര്‍ത്തിയത്.

ഇന്ത്യക്കൊപ്പം പാകിസ്താനിലും ഒരു വിവാഹാഘോഷം നമുക്കു കാണാന്‍ സാധിച്ചു. പാക് ക്രിക്കറ്റിലെ പേസ് ബൗളിങ് സെന്‍സേഷന്‍ ഷഹീന്‍ അഫ്രീഡിയാണ് കുടുംബ ജീവിതത്തിലേക്കു ചുവടുവച്ച മറ്റൊരു താരം. വെള്ളിയാഴ്ചയായിരുന്നു ഷഹീന്റെ വിവാഹ ആഘോഷച്ചടങ്ങുകള്‍ നടന്നത്. അന്‍ഷ അഫ്രീഡിയാണ് താരത്തിന്റെ ജീവിത പങ്കാളി.

കറാച്ചിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമുള്‍പ്പെടെ പ്രധാനപ്പെട്ട താരങ്ങളെല്ലാം തന്നെ ആശംസകളുമായി എത്തിയിരുന്നു. ആരാണ് ഷഹീന്റെ ഭാര്യ അന്‍ഷ അഫ്രീഡി? പേസറെ ക്ലീന്‍ ബൗള്‍ഡാക്കിയ പാക് സുന്ദരിയെക്കുറിച്ച് കൂടുതലറിയാം.

ആരാണ് അന്‍ഷ ?

ആരാണ് അന്‍ഷ ?

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ക്രിക്കറ്റ് പ്രേമികകളുടെ ഹരവുമായിരുന്ന ഇതിഹാസ താരം ഷാഹിദ് അഫ്രീഡിയുടെ മൂത്ത മകളാണ് അന്‍ഷ. ഇതു തന്നെയാണ് അന്‍ഷയെ കൂടുതല്‍ സ്‌പെഷ്യലാക്കി മാറ്റുന്നത്.

യുകെയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് ഇവര്‍. അന്‍ഷയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും ഇതേ തുടര്‍ന്ന് തന്റെ കുടുംബം തന്നെയാണ് വിവാഹ ആലോചനയുമായി ഷാഹിദ് അഫ്രീഡിയുടെ കുടുംബത്തെ സമീപിച്ചതെന്നുമ ഷഹീന്‍ നേരത്തേ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

Also Read: രണ്ട് ഡെക്ക്, 14 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി പോലും ഹൂഡയ്ക്കില്ല! എന്നിട്ടും കൂളായി ടീമില്‍

പ്രണയ വിവാഹമല്ല

പ്രണയ വിവാഹമല്ല

ഷഹീന്‍ അഫ്രീഡിയുടെയും അന്‍ഷയുടെയും പ്രണയ വിവാഹമല്ല. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ ഉറപ്പിച്ച വിവാഹമായിരുന്നു. ഇതിനു മുന്‍കൈയടുത്തത് ഷഹീന്‍ തന്നെയാണെന്നു മാത്രം. ഷഹീന്റെ താല്‍പ്പര്യ പ്രകാരം കുടുംബം വിവാഹ അഭ്യര്‍ഥനയുമായി ഷാഹിദ് അഫ്രീഡിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഇതിനു സമ്മതം മൂളുകയും ചെയ്തു.

2021ല്‍ തന്നെ ഷഹീനും അന്‍ഷയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നിരുന്നു. അന്നു നടന്ന സ്വകാര്യച്ചടങ്ങളില്‍ ഇരുവരുടെയും കുടുംബംഗങ്ങള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.

Also Read:ക്യാപ്റ്റനായപ്പോള്‍ സ്ഥിരം ഓപ്പണിങ് ബൗളര്‍, ഹാര്‍ദിക് ഇതു നിര്‍ത്തണം! അറിയാം

അപകടകാരിയായ പേസര്‍

അപകടകാരിയായ പേസര്‍

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരുടെ നിരയിലാണ് 22 കാരനായ ഷഹീന്‍ അഫ്രീഡിയുടെ സ്ഥാനം. ഏതു തരത്തിലുള്ള പിച്ചിലും എതിര്‍ ബാറ്റിങ് നിരയെ തകര്‍ക്കാനുള്ള മൂര്‍ച്ച ഇടംകൈയന്‍ പേസറുടെ ബൗളിങിനുണ്ട്.

2021ലെ ഐസിസി ടി20 ലോകകപ്പില്‍ ചിരവൈരികളായ ഇന്ത്യക്കെതിരേ പാകിസ്താന്‍ പത്തു വിക്കറ്റിന്റെ വമ്പന്‍ ജയം കൊയ്തപ്പോള്‍ കളിയിലെ ഹീറോയായത് മൂന്നു വിക്കറ്റുകളെടുത്ത ഷഹീനായിരുന്നു.

പാകിസ്താനു വേണ്ടി 25 ടെസ്റ്റുകളില്‍ നിന്നും 99ഉം 32 ഏകദിനങ്ങളില്‍ നിന്നും 62ഉം 45 ടി20കളില്‍ നിന്നും 55ഉം വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ ഒരു തവണ പത്ത് വിക്കറ്റ് നേട്ടവും നാലു തവണ അഞ്ചു വിക്കറ്റ് നേട്ടവും കൊയ്യാന്‍ ഷഹീന് കഴിഞ്ഞു.

Story first published: Saturday, February 4, 2023, 11:14 [IST]
Other articles published on Feb 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+