Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഞങ്ങള്‍ക്ക് വേണ്ടത് തുല്യത'; വര്‍ണവെറിക്കെതിരേ സമിക്കും ഗെയ്‌ലിനുമൊപ്പം കൈകോര്‍ത്ത് ബ്രാവോ

ജമൈക്ക: കളിക്കളത്തിലും പുറത്തും കറുത്തവര്‍ക്ക് നേരെയുള്ള അധിക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരേ പ്രതികരിച്ച് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ ഡ്വെയ്ന്‍ ബ്രാവോ രംഗത്ത്. ക്രിസ് ഗെയ്‌ലും സമിയും വര്‍ണവെറിക്കെതിരേ പ്രതികരിച്ചതിന് പിന്നാലെയാണ് ഇവര്‍ക്ക് പിന്തുണയുമായി ബ്രാവോയുമെത്തിയത്.

ലോകത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ സങ്കടം ഉണ്ടാക്കുന്നതാണ്. ഒരു കറുത്ത വര്‍ഗക്കാരനെന്ന നിലയില്‍ കറുത്തവര്‍ നേരിട്ട പ്രശ്‌നങ്ങളുടെ ചരിത്രം നന്നായി അറിയാം. ഞങ്ങള്‍ക്ക് പ്രതികാരം വീട്ടാന്‍ അല്ല ചോദിക്കുന്നത്, ഞങ്ങള്‍ ചോദിക്കുന്നത് തുല്യതയും ബഹുമാനവുമാണ്- ഇന്‍സ്റ്റഗ്രാം ലൈവില്‍ ബ്രാവോ പ്രതികരിച്ചു.

ബഹുമാനം നല്‍കുന്നു

മറ്റുള്ളവര്‍ക്ക് ഞങ്ങള്‍ ബഹുമാനം നല്‍കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ഇത്തരം അതിക്രമങ്ങള്‍ സംഭവിക്കുന്നത്. കഴിഞ്ഞത് കഴിഞ്ഞുപോയിരിക്കുന്നത്. ഞങ്ങള്‍ക്ക് ആവശ്യം തുല്യത മാത്രമാണ്.യുദ്ധമോ പ്രതികാരമോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 40കാരനായ ബ്രാവോ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 40 ടെസ്റ്റില്‍ നിന്ന് 2200 റണ്‍സും 86 വിക്കറ്റും 164 ഏകദിനത്തില്‍ നിന്ന് 2968 റണ്‍സും 199 വിക്കറ്റും 71 ടി20യില്‍ നിന്ന് 1151 റണ്‍സും 59 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

ബ്രാവോ

ഐപിഎല്ലിലൂടെ ഇന്ത്യയിലും ഏറെ ആരാധകരുള്ള താരമാണ് ബ്രാവോ. മുംബൈ ഇന്ത്യന്‍സ്,ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കുവേണ്ടിയും ഐപിഎല്ലില്‍ കളിച്ചിട്ടുള്ള ബ്രാവോ 134 ഐപിഎല്ലില്‍ നിന്ന് 1483 റണ്‍സും 147 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. വര്‍ണവെറിക്കെതിരേ ട്വിറ്ററിലൂടെയാണ് യൂണിവേഴ്‌സല്‍ ബോസെന്ന് അറിയപ്പെടുന്ന ഗെയ്ല്‍ പ്രതികരിച്ചത്. ഈ പോരാട്ടം തുടരണമെന്നും സമയം ഒട്ടും വൈകിയിട്ടില്ലെന്നുമാണ് ഗെയ്ല്‍ ട്വീറ്റ് ചെയ്തത്.

ജാഫറിന്‍റെ ഓള്‍ ടൈം ഇന്ത്യന്‍ ഇലവന്‍: സച്ചിന്‍- ഗാംഗുലി ഓപ്പണിങ്, അപ്പോള്‍ സെവാഗ്? ഭാജി ചോദിക്കുന്നു

മോശം അനുഭവങ്ങള്‍

ഇത്രയും നാള്‍ മോശം അനുഭവങ്ങള്‍ നേരിട്ടു. ഇനി അതിനെതിരേ പോരാടാനുള്ള സമയമാണ്. മാന്യന്മാരുടെ കളിയായ ക്രിക്കറ്റിലും വംശീയാധിക്ഷേപമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.വെസ്റ്റ് ഇന്‍ഡീസ് ദേശീയ ടീമില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും ടി20 ലീഗുകളിലെ മിന്നും താരമാണ് ഗെയ്ല്‍. ഐപിഎല്ലില്‍ ഇപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയാണ് കളിക്കുന്നത്.

ഗവാസ്‌കര്‍ മുതല്‍ ധോണി വരെ - ക്രിക്കറ്റിലെ 'വലിയ' സ്വാര്‍ത്ഥന്മാര്‍ ഇവര്‍

വംശീയാധിക്ഷേപം

നേരത്തെ ഐപിഎല്ലിനിടെ വംശീയാധിക്ഷേപം നേരിട്ടുവെന്നാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകനായിരുന്ന ഡാരന്‍ സമി വെളിപ്പെടുത്തിയത്. എപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിക്കവെയാണ് വംശീയാധിക്ഷേപം നേരിട്ടത്. തന്നെയും ശ്രീലങ്കയുടെ തിസാര പെരേരയേയും കാലു എന്ന് കാണികള്‍ വിളിച്ചു. കാലു എന്നാല്‍ കരുത്തുറ്റവനെന്നാണ് അര്‍ത്ഥമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കറുത്തവനെന്നാണെന്ന് തിരിച്ചറിഞ്ഞതോടെ ദേഷ്യം വന്നുവെന്നാണ് സമി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.

കോലി, രോഹിത്.. ഇവരുടെ ഏറ്റവും മികച്ച ഷോട്ട് ഏത്? ബാബര്‍ പറയുന്നു, അതാണ് ബെസ്റ്റ്

സമി

22 ഐപിഎല്ലില്‍ നിന്ന് 295 റണ്‍സും 11 വിക്കറ്റുമാണ് സമി നേടിയിട്ടുള്ളത്. കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 38 ടെസ്റ്റില്‍ നിന്ന് 1323 റണ്‍സും 84 വിക്കറ്റും 126 ഏകദിനത്തില്‍ നിന്ന് 1871 റണ്‍സും 81 വിക്കറ്റും 68 ടി20യില്‍ നിന്ന് 587 റണ്‍സും 44 വിക്കറ്റും സമി വീഴ്ത്തിയിട്ടുണ്ട്. അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയ്ഡ് പോലീസ് മര്‍ദ്ദനത്തില്‍ മരിച്ചതിന് പിന്നാലെ നിരവധി ആളുകളാണ് നിറത്തിന്റെ പേരില്‍ പരിഹാസമേല്‍ക്കേണ്ടി വന്നത് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

Story first published: Wednesday, June 10, 2020, 17:57 [IST]
Other articles published on Jun 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+