Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജാഫറിന്‍റെ ഓള്‍ ടൈം ഇന്ത്യന്‍ ഇലവന്‍: സച്ചിന്‍- ഗാംഗുലി ഓപ്പണിങ്, അപ്പോള്‍ സെവാഗ്? ഭാജി ചോദിക്കുന്നു

harbhajan

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്തതിന്റെ പേരില്‍ പൊല്ലാപ്പിലായിരിക്കുകയാണ് മുന്‍ ടെസ്റ്റ് താരവും ആഭ്യന്തര ക്രിക്കറ്റിലെ മുന്‍ റണ്‍മെഷീനുമായ വസീം ജാഫര്‍. ജാഫറിന് വിനയായത് മറ്റൊന്നുല്ല, സാക്ഷാല്‍ വീരേന്ദര്‍ സെവാഗ് ഇല്ലാതെയാണ് ജാഫര്‍ തന്റെ ഓള്‍ ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്.

രാജ്യം കണ്ട എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സെവാഗിനെ തഴഞ്ഞതിനെ ചോദ്യം ചെയ്ത് രംഗത്തു വന്നിരിക്കുന്നത് മുന്‍ സഹതാരവും സ്പിന്‍ ഇതിഹാസവുമായ ഹര്‍ഭജന്‍ സിങാണ്. വീരുവിനെ തഴഞ്ഞതില്‍ ട്വിറ്ററിലൂടെയാണ് ഭാജി പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ അത് ജാഫര്‍ തനിക്കു പ്രിയപ്പെട്ട താരങ്ങളെ ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത ടീമായതിനാല്‍ ഭാജിക്ക് ഇതിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നാണ് സോഷ്യല്‍ മീഡിയ വഴി ചിലര്‍ പ്രതികരിച്ചിരിക്കുന്നത്.

സച്ചിനും ഗാംഗുലിയും ഓപ്പണര്‍മാര്‍

ട്വിറ്റര്‍ വഴി തന്നെയായിരുന്നു ജാഫര്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്തത്. സെവാഗിനെ തഴഞ്ഞ അദ്ദേഹം ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓപ്പണിങ് പങ്കാളിയായി തിരഞ്ഞെടുത്തത് മുന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെയാണ്. സച്ചിന്‍- സെവാഗ് യുഗം ആരംഭിക്കുന്നതിനു മുമ്പ് ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ജോടി കൂടിയായിരുന്നു സച്ചിനും ഗാംഗുലിയും.
എന്നാല്‍ സെവാഗിന്റെ വരവോടെ ഗാംഗുലിക്കു താഴേക്ക് ഇറങ്ങേണ്ടി വരികയായിരുന്നു. മധ്യനിര ബാറ്റ്‌സ്മാനായി തുടങ്ങിയ സെവാഗിന് പിന്നീട് ഓപ്പണിങിലേക്ക് പ്രൊമോഷന്‍ നല്‍കിയതും അന്നു ക്യാപ്റ്റനായിരുന്ന ഗാംഗുലിയായിരുന്നു. ഈ പരീക്ഷണം വന്‍ വിജയമായി മാറുകയും ചെയ്യുകയായിരുന്നു.

സെവാഗ് ഇല്ലേ?

ജാഫര്‍ തന്റെ ഓള്‍ടൈം ഇന്ത്യന്‍ ഇലവന്റെ ലിസ്റ്റ് ട്വിറ്ററിലൂടെ പുറത്തുവിട്ടതിനു പിന്നാലെയാണ് സെവാഗിന്റെ അസാന്നിധ്യം ചോദ്യം ചെയ്ത് ഭാജി രംഗത്തു വന്നത്. സെവാഗ് ഇല്ലേ എന്നായിരുന്നു ചോദ്യചിഹ്നത്തോടെയും ഞെട്ടല്‍ കാണിക്കുന്ന ഇമോജിയോടെയുമുള്ള ഹര്‍ഭജന്റെ പ്രതികരണം.
എന്നാല്‍ ഭാജിയുടെ ഈ ചോദ്യം ചെയ്യല്‍ പലര്‍ക്കും അത്ര രസിച്ചിട്ടില്ല. നിരവധി പേര്‍ ഇതിനോടു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഭാജി, വീരുവിനെ ഉള്‍ക്കൊള്ളിക്കാന്‍ സച്ചിന്‍, ദാദ, രോഹിത് ഇവരില്‍ ആരെ നിങ്ങള്‍ ഒഴിവാക്കുമെന്നായിരുന്നു ഒരു പ്രതികരണം. ഇത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്, നിങ്ങളുടേത് അല്ലെന്നായിരുന്നു ഒരു ട്വീറ്റ്. നിങ്ങള്‍ സ്വയമൊരു ടീമിനെ തിരഞ്ഞെടുത്ത് അതില്‍ സെവാഗിനെ ഉള്‍പ്പെടുത്തിക്കോയെന്നാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്തത്.

ജാഫറിന്റെ ഇലവന്‍

ജാഫറിന്റെ ഇലവന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രോഹിത് ശര്‍മ, വിരാട് കോലി, യുവരാജ് സിങ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കപില്‍ ദേവ്, രവീന്ദ്ര ജഡേജ / ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍, ജസ്പ്രീത് ബുംറ.

സെവാഗ് ഇന്ത്യയുടെ മിന്നും താരം

ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായാണ് സെവാഗ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അത്ര സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍ അല്ലാതിരുന്നിട്ട് കൂടി ബൗളര്‍മാരുടെ പേടി സ്വപ്‌നമാവാന്‍ അദ്ദേഹത്തിനു സാധിച്ചു. കണ്ണുകളും കൈയും തമ്മിലുള്ള അപാരമായ ഏകോപനമായിരുന്നു സെവാഗിനെ ഏറ്റവും വലിയ കരുത്ത്. ഇത് ആയുധമാക്കിയ അദ്ദേഹം ഏതു ബൗളറെയും അനായാസം നേരിടുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി നിരവധി അവിസ്മരണീയ ഇന്നിങ്‌സുകള്‍ സെവാഗ് കളിച്ചിട്ടുണ്ട്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ 251 ഏകദിനങ്ങളും 19 ടി20കളും അദ്ദേഹം രാജ്യത്തിനായി കളിച്ചു. ഏകദിനത്തില്‍ 8273ഉം ടി20യില്‍ 394 റണ്‍സും സെവാഗ് നേടി. ഏകദിനത്തില്‍ 23 സെഞ്ച്വറികളും 32 ഫിഫ്റ്റികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റിലും സെവാഗ് മിന്നിയിട്ടുണ്ട്. രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികള്‍ക്കു അവകാശിയായ ഏക ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം. 2015ലായിരുന്നു സെവാഗ് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Wednesday, June 10, 2020, 17:11 [IST]
Other articles published on Jun 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+