കോലി, രോഹിത്.. ഇവരുടെ ഏറ്റവും മികച്ച ഷോട്ട് ഏത്? ബാബര്‍ പറയുന്നു, അതാണ് ബെസ്റ്റ്
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയിലേക്കു ഉയരാന്‍ ശേഷിയുള്ള താരമെന്നാണ് പാകിസ്താന്‍ സെന്‍സേഷന്‍ ബാബര്‍ ആസം ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാക് ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്ന് ഇതിനകം താരം വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാബറിനെ പലരും താരതമ്യം ചെയ്യുന്നത്. ചിലരാവട്ടെ കോലിയേക്കാള്‍ കഴിവുറ്റ ബാറ്റ്‌സ്മാനാണ് ബാബറെന്നും ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ മല്‍സരംഗത്തുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ ചില ഷോട്ടുകളുടെ ആരാധകനാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാബര്‍. ഹര്‍ഷ ഭോഗലെയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് താരം മനസ്സ് തുറന്നത്.

അഞ്ചു മികച്ച ബാറ്റ്‌സ്മാന്‍മാരെയും അവരില്‍ താന്‍ ഏറ്റവുമധികം ആരാധിക്കുന്ന ഷോട്ടുകള്‍ ഏതൊക്കെയെന്നുമാണ് ബാബര്‍ വ്യക്തമാക്കി. പേര് നല്‍കിയ ബാറ്റ്‌സ്മാന്‍മാരില്‍ ഓരോരുത്തരുടെയും ഏറ്റവും മികച്ച ഷോട്ട് ഏതെന്നു തിരഞ്ഞെടുക്കാനായിരുന്നു ഭോഗലെ ബാബറിനോടാവശ്യപ്പെട്ടത്.
ഏറ്റവും നന്നായി കവര്‍ ഡ്രൈവ് കളിക്കുന്നത് കോലിയാണെന്ന് ബാബര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഫ്‌ളിക്ക് ചെയ്യാന്‍ രോഹിത് ശര്‍മയെപ്പോലെ മിടുക്കനായ മറ്റൊരു ബാറ്റ്‌സ്മാന്‍ ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, ഓസ്‌ട്രേലിയയുടെ മിന്നും താരം സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് എന്നിവരായിരുന്നു ലിസ്റ്റിലെ മറ്റു മൂന്നു പേര്‍.
വില്ല്യംസണിന്റെ സ്‌പെഷ്യാലിറ്റി ബാക്ക് ഫുട്ട് പഞ്ചാണെന്ന് ബാബര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സ്‌ട്രെറ്റ് ഡ്രൈവാണെങ്കില്‍ അതില്‍ കേമന്‍ സ്മിത്താണെന്നും ഹുള്‍, പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ എബിഡിയെ കവച്ചു വയ്ക്കാന്‍ മറ്റൊരാളില്ലെന്നും ബാബര്‍ പറയുന്നു.

കളിക്കളത്തില്‍ ചില ഷോട്ടുകള്‍ കളിക്കാന്‍ ഇപ്പോഴും തനിക്കു ഭയമാണെന്നു ബാബര്‍ വെളിപ്പെടുത്തി. അത്ര സാധാരണമല്ലാത്ത സ്‌കൂപ്പ്, പാഡ്ല്‍ സ്വീപ്പ് പോലുള്ള ഷോട്ടുകള്‍ കളിക്കാന്‍ ഭയക്കുന്നതായി ബാബര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചപ്പോള്‍ പലപ്പോഴും വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് താന്‍ ഇവ കളിക്കാന്‍ ഭയക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലായിരിക്കും ബാബര്‍ ഇനി കളിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications