Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ ഹാട്രിക് ബുംറയ്ക്ക് കിട്ടുമായിരുന്നില്ല, വഴിത്തിരിവായത് കോലിയുടെ ഒറ്റ തീരുമാനം; ക്യാപ്റ്റന്‍ ബൗളറുടെ നന്ദി

ജമൈക്ക: വെസ്റ്റിന്‍ഡീസിനെതിരായ ജമൈക്ക ടെസ്റ്റില്‍ ഹാട്രിക് നേടിയ ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ ചരിത്രത്തില്‍ ഇടംനേടിക്കഴിഞ്ഞു. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്ത ബൗളറായി മാറിയ ബുംറ വിന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റുകളാണ് ഇതുവരെ പിഴുതെടുത്തത്. കേവലം 5.5 ഓവറില്‍ അഞ്ചുവിക്കറ്റ് സ്വന്തമാക്കിയ ബുംറ വെസ്റ്റിന്‍ഡീസിനെ ഇന്നിസ്ങ് തോല്‍വിയെന്ന ഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

ബുംറയുടെ ഹാട്രിക്

തന്റെ ആദ്യ സ്‌പെല്ലിലെ നാലാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്. ഡാരന്‍ ബ്രാവോ, ഷമ്ര ബ്രൂക്ക്‌സ്, റോസ്റ്റന്‍ ചേസ് എന്നിവര്‍ ബുംറയുടെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായി. യഥാര്‍ഥത്തില്‍ ബുംറയ്ക്ക് ഹാട്രിക് ലഭിക്കുമായിരുന്നില്ല. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒരു തീരുമാനമാണ് പേസര്‍ക്ക് ഹാട്രിക് നേടിക്കൊടുത്തത്. ഇത് ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.

ബുംറയുടെ ഹാട്രിക്

ബുംറയുടെ ഹാട്രിക്

വിന്‍ഡീസ് ഇന്നിങ്‌സിലെ 9-ാം ഓവറിലെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയാണ് ബുംറ ഹാട്രിക് തുടങ്ങിയത്. ബാറ്റില്‍ ചുംബിച്ച ഔട്ട്‌സ്വിങ്ങര്‍ സ്ലിപ്പില്‍ കെഎല്‍ രാഹുലിന്റെ കൈകളിലൊതുങ്ങി. മൂന്നാം പന്തില്‍ ഷമ്ര ബ്രൂക്ക്‌സ് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ അമ്പയര്‍ പോള്‍ റൈഫേല്‍ ഒരുനിമിഷംകൊണ്ട് വിരലുയര്‍ത്തി. നാലാം പന്തില്‍ റോസ്റ്റന്‍ ചേസും വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും അമ്പയര്‍ വിക്കറ്റ് നിഷേധിക്കുകയായിരുന്നു.

അവസാന സെക്കന്റ് ഗോളില്‍ ജയിച്ച് യുവന്റസ്; ഗോളടിമേളം തീര്‍ത്ത് ബയേണ്‍

കോലിയുടെ നിര്‍ണായക തീരുമാനം

കോലിയുടെ നിര്‍ണായക തീരുമാനം

ഹാട്രിക് പന്തില്‍ അമ്പയര്‍ നോട്ടൗട്ട് വിധിച്ചതോടെ ആരാധകരും കളിക്കാരും നിരാശയിലായി. പന്ത് ബാറ്റിലും പാഡിലും ഒരുമിച്ചുകൊണ്ടതായാണ് അനുമാനമുണ്ടായത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി ഉടന്‍ ബുംറയോട് കാര്യം തിരക്കി. ബാറ്റിലാണോ പാഡിലാണോ ആദ്യം പന്ത് കൊണ്ടത് എന്നായിരുന്നു ക്യാപ്റ്റന് അറിയാനുണ്ടായത്. പാഡിലാണെന്നറിഞ്ഞയുടന്‍ ഡിആര്‍എസ്സിന് വിടുകയും ടിവി അമ്പയര്‍ ഔട്ട് സ്ഥിരീകരിക്കുകയുമായിരുന്നു.

ഇശാന്ത് ശര്‍മയുടെ അര്‍ധസെഞ്ച്വറി വിശ്വസിക്കാനാതെ കോലിയും കൂട്ടരും, ചിരിയടക്കാനാകുന്നില്ല; എങ്ങിനെ സാധിച്ചു

ഹാട്രിക് ക്യാപ്റ്റന് കടപ്പെട്ടിരിക്കുന്നു

ഹാട്രിക് ക്യാപ്റ്റന് കടപ്പെട്ടിരിക്കുന്നു

ഹാട്രിക് ക്യാപ്റ്റന്‍ വിരാട് കോലിക്ക് കടപ്പെട്ടിരിക്കുന്നു എന്നാണ് പിന്നീട് ബുംറ പ്രതികരിച്ചത്. ചെറിയൊരു സാധ്യതപോലും ഹാട്രിക് ഇല്ലാതാക്കരുതെന്ന ചിന്തയിലാണ് ഡിആര്‍എസ്സിന് നല്‍കിയതെന്ന് വിരാട് കോലിയും പറഞ്ഞു. കോലിയുടെ അവസരോചിതമായ ഇടപെടലാണ് പന്ത് ലെഗ് സൈഡിലേക്ക് പോവുകയാണെന്ന സൂചനയുണ്ടായിട്ടും ബുംറയ്ക്ക് അര്‍ഹിച്ച ഹാട്രിക് ലഭിക്കാനിടയായത്.

Story first published: Sunday, September 1, 2019, 17:03 [IST]
Other articles published on Sep 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+