Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇശാന്ത് ശര്‍മയുടെ അര്‍ധസെഞ്ച്വറി വിശ്വസിക്കാനാതെ കോലിയും കൂട്ടരും, ചിരിയടക്കാനാകുന്നില്ല; എങ്ങിനെ സാധിച്ചു

ജമൈക്ക: ബാറ്റിങ് ദുഷ്‌കരമായ ഒരു പിച്ചില്‍ വാലറ്റക്കാരനായ ഒരു ബാറ്റ്‌സ്മാന്‍ അര്‍ധശതകം നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതും 92 ടെസ്റ്റുകളില്‍ ആദ്യമായി ഈ നേട്ടത്തിലെത്തുകയെന്നത് വിസ്മയകരമാണ്. മുന്നേറ്റനിരയിലെ ബാറ്റ്‌സ്മാന്മാരെ പോലും അമ്പരപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ ബൗളര്‍ ഇശാന്ത് ശര്‍മ ഒടുവില്‍ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധശതകം വിന്‍ഡീസിനെതിരെ നേടുന്നത്.

ഇന്നിങ്‌സിന് കരുത്തായി ഇശാന്ത്

ഇന്നിങ്‌സിന് കരുത്തായി ഇശാന്ത്

ആദ്യ ഇന്നിങ്‌സില്‍ 400ല്‍ താഴെ ഒതുങ്ങുമായിരുന്ന ഇന്ത്യന്‍ സ്‌കോറിന് ജീവന്‍ വെപ്പിച്ചതും ഹനുമ വിഹാരിക്ക് സെഞ്ച്വറി നേടാന്‍ കൂട്ടായി നിന്നതും ഇശാന്തിന്റെ നേട്ടത്തെ വ്യത്യസ്തമാക്കുന്നു. 57 റണ്‍സാണ് സബിന പാര്‍ക്കില്‍ ഇശാന്ത് അടിച്ചുകൂട്ടിയത്. ഇതിന് മുന്‍പ് 31 റണ്‍സായിരുന്നു ഇശാന്തിന്റെ ഉയര്‍ന്ന സ്‌കോര്‍. അതുകൊണ്ടുതന്നെ ക്ഷമയോടെ കെട്ടിപ്പടുത്ത കൂട്ടുകെട്ടും വ്യക്തിഗതസ്‌കോറും ഇശാന്തിന് പൊന്‍തൂവലായി.

ആദ്യ അര്‍ധശതകം

ആദ്യ അര്‍ധശതകം

കരിയറില്‍ 125-ാം ഇന്നിങ്‌സിലാണ് ഇശാന്ത് അര്‍ധശതകം നേടുന്നത്. അര്‍ധസെഞ്ച്വറിക്കായി ഏറ്റവും കൂടുതല്‍ ഇന്നിങ്‌സുകള്‍ എടുത്തവരില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യന്‍ പേസര്‍. 130 ഇന്നിങ്‌സിനുശേഷം അര്‍ധസെഞ്ച്വറി നേടിയ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണാണ് ഇശാന്തിന് മുന്നിലുള്ളത്. 2010ല്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഗാലെ ടെസ്റ്റിലായിരുന്നു ഇതിന് മുന്‍പ് ഉയര്‍ന്ന സ്‌കോര്‍ താരം കണ്ടെത്തിയത്.

5.5 ഓവറില്‍ വിസ്മയിപ്പിച്ച് വീണ്ടും ബുംറ, റെക്കോര്‍ഡ്; അമ്പരപ്പ് മാറാതെ ക്രിക്കറ്റ് ലോകം

ചിരിയോടെ സഹതാരങ്ങള്‍

ചിരിയോടെ സഹതാരങ്ങള്‍

ഇശാന്തിന്റെ അര്‍ധശതകം ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന സഹതാരങ്ങളില്‍ ചിരിപടര്‍ത്തി. അവിശ്വസനീയതോടെ ഇശാന്തിനെ കൈയ്യടിച്ച് അഭിനന്ദിമര്‍പ്പിച്ച കളിക്കാര്‍ക്ക് ചിരിയടക്കാനായില്ല. ഇശാന്തിന്റെ ഓരോ റണ്ണിനും ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഏഴുവിക്കറ്റിന് 302 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ നില്‍ക്കുമ്പോഴായിരുന്നു ഒന്‍പതാമനായി ഇശാന്ത് എത്തിയത്. തുടര്‍ന്ന് എട്ടാം വിക്കറ്റില്‍ ഹനുമ വിഹാരിക്കൊപ്പം 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഇശാന്തിന് കഴിഞ്ഞു.

ലോക ഷൂട്ടിങ് ലോകകപ്പ്; ഇന്ത്യയുടെ യശസ്വിനി ദേശ്‌വാളിന് സ്വര്‍ണം, ഒളിമ്പിക് ചാമ്പ്യനെ തോല്‍പ്പിച്ചു

വിന്‍ഡീസ് തകര്‍ച്ചയില്‍

വിന്‍ഡീസ് തകര്‍ച്ചയില്‍

രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ 87 റണ്‍സിന് 7 വിക്കറ്റ് നഷ്ടമായ അവസ്ഥയിലാണ് വിന്‍ഡീസ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ നേടിയ 416 റണ്‍സിന് മറുപടി നല്‍കാന്‍ ക്രീസിലിങ്ങിയ വിന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ ബുംറയുടെ പന്തുകള്‍ക്ക് മുന്നില്‍ കാഴ്ചക്കാരായി. 12.5 ഓവറില്‍ 22 റണ്‍സെടുക്കുമ്പോഴേക്കും അഞ്ചു വിക്കറ്റ് നഷ്ടമായ അവസ്ഥയിലായിരുന്നു സന്ദര്‍ശകര്‍. ഇന്ത്യയ്ക്കുവേണ്ടി ബുംറ 6 വിക്കറ്റ് വീഴ്ത്തി.

Story first published: Sunday, September 1, 2019, 12:38 [IST]
Other articles published on Sep 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+