Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

5.5 ഓവറില്‍ വിസ്മയിപ്പിച്ച് വീണ്ടും ബുംറ, റെക്കോര്‍ഡ്; അമ്പരപ്പ് മാറാതെ ക്രിക്കറ്റ് ലോകം

ജമൈക്ക: ലോകക്രിക്കറ്റില്‍ അത്ഭുതകരമായ പന്തേറുകൊണ്ട് വിസ്മയിപ്പിക്കുകയാണ് ഇന്ത്യന്‍ യുവതാരം ജസ്പ്രീത് ബുംറ. വെസ്റ്റിന്റീസിനെതിരായ ആദ്യ ടെസ്റ്റിന് പിന്നാലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും ബുംറ എതിരാളികളെ വേഗവും കൃത്യവും കൊണ്ട് ഞെട്ടിച്ചു. കേവലം 5.5 ഓവറില്‍ അഞ്ചുവിക്കറ്റ് സ്വന്തമാക്കിയ ബുംറ വെസ്റ്റിന്‍ഡീസിനെ ഇന്നിസ്ങ് തോല്‍വിയെന്ന ഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.


തകര്‍ന്നടിഞ്ഞ് വെസ്റ്റിന്‍ഡീസ്

തകര്‍ന്നടിഞ്ഞ് വെസ്റ്റിന്‍ഡീസ്

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ നേടിയ 416 റണ്‍സിന് മറുപടി നല്‍കാന്‍ ക്രീസിലിങ്ങിയ വിന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ ബുംറയുടെ പന്തുകള്‍ക്ക് മുന്നില്‍ കാഴ്ചക്കാരായി. 12.5 ഓവറില്‍ 22 റണ്‍സെടുക്കുമ്പോഴേക്കും അഞ്ചു വിക്കറ്റ് നഷ്ടമായ അവസ്ഥയിലായിരുന്നു സന്ദര്‍ശകര്‍. ആറാം ഓവറില്‍ ഹാട്രിക്കും സ്വന്തമാക്കിയ ബുംറ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെപേര് എഴുതിച്ചേര്‍ക്കുകയും ചെയ്തു.

അതിവേഗം ഹാട്രിക് നേടിയ താരം

അതിവേഗം ഹാട്രിക് നേടിയ താരം

ടെസ്റ്റില്‍ അതിവേഗം ഹാട്രിക് നേടിയ ഇന്ത്യന്‍താരമാണ് ഇനി ബുംറ. 5.5 ഓവറില്‍ ബുംറ ആ നേട്ടത്തിലെത്തി. നാലാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്. ഡാരന്‍ ബ്രാവോ, ഷമ്ര ബ്രൂക്ക്‌സ്, റോസ്റ്റന്‍ ചേസ് എന്നിവര്‍ ബുംറയുടെ തുടര്‍ച്ചയായ പന്തുകള്‍ക്ക് മുന്നില്‍ വിക്കറ്റ് നഷ്ടപ്പെടുത്തി. ഓപ്പണര്‍ ജോണ്‍ കാംബെല്ലും ക്രെയ്ഗ് ബ്രാത് വെയ്റ്റും ബുംറയുടെ അഞ്ചുവിക്കറ്റിലെ ഇരകളില്‍ പെടുന്നു. പിന്നീട് വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിനെയും വീഴ്ത്തിയ ബുംറ രണ്ടാംദിനം ആറു വിക്കറ്റുകളാണ് കീശയിലാക്കിയത്.

ഹാട്രിക് നേടുന്ന മൂന്നാമത്തെ ബൗളര്‍

ഹാട്രിക് നേടുന്ന മൂന്നാമത്തെ ബൗളര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ കളിക്കാരനാണ് ബുംറ. നേരത്തെ ഹര്‍ഭജന്‍ സിങ്ങും, ഇര്‍ഫാന്‍ പഠാനുമാണ് ഹാട്രിക് നേടിയവര്‍. ഹര്‍ഭജന്‍ 2001ല്‍ കൊല്‍ക്കത്തയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ആദ്യ ഹാട്രിക് എന്ന നേട്ടത്തിലെത്തിയത്. ഇര്‍ഫാന്‍ പഠാന്‍ 2006ല്‍ കറാച്ചിയില്‍ നടന്ന ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെയും ഹാട്രിക് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യ ഓവറില്‍തന്നെ ഹാട്രിക് നേടിയ ബൗളറാണ് പഠാന്‍.

പരിക്ക് ആശങ്കയ്ക്കിടയാക്കി

പരിക്ക് ആശങ്കയ്ക്കിടയാക്കി

ടെസ്റ്റില്‍ ഹാട്രിക് നേടുന്ന ലോകത്തെ 44-ാമത്തെ ബൗളര്‍കൂടിയാണ് ബുംറ. ആദ്യ സ്‌പെല്ലില്‍ പന്തെറിയാനെത്തിയ ബുംറ പരിക്കുമൂലം പിന്മാറിയത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കിയിരുന്നു. 5.5 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം 5 വിക്കറ്റ് വീഴ്ത്തിയത്. ഇതിനുപിന്നാലെ കാലിന് വേദന അനുഭവപ്പെട്ടതോടെ പവലിയനിലേക്ക് മടങ്ങുുകയായിരുന്നു. രണ്ടാം വരവിലാണ് ഹോള്‍ഡറുടെ വിക്കറ്റും താരം സ്വന്തമാക്കിയത്.

Story first published: Sunday, September 1, 2019, 11:09 [IST]
Other articles published on Sep 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+