ശ്രീശാന്ത് കൂളോ, അഗ്രസീവോ? യഥാര്‍ഥ സ്വഭാവം തുറന്നു പറഞ്ഞ് ഡിഎസ് 1 മല്‍സരാര്‍ഥികള്‍

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഒരു 'ബാഡ് ബോയ്' ഇമേജുള്ളയാളാണ് മുന്‍ സ്പീഡ് സ്റ്റാര്‍ എസ് ശ്രീശാന്ത്. ഇന്ത്യക്കു വേണ്ടി ബോള്‍ കൊണ്ട് പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവയേക്കാള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത് കളിക്കളത്തിലെ അഗ്രസീവ് പെരുമാറ്റവും ഒത്തുകളി വിവാദവുമാണ്.
ഒത്തുകളിയില്‍ നിരപരാധിയെന്നു തെളിഞ്ഞിട്ടും ബിസിസിഐയുടെ വിലക്ക് കാരണം ക്രിക്കറ്റ് കരിയര്‍ തിരിച്ചുപിടിക്കാന്‍ സാധിക്കാതെ പോയ നിര്‍ഭാഗ്യാവാനയ താരം കൂടിയാണ് ശ്രീശാന്ത്. ഒടുവില്‍ ക്രിക്കറ്റിലേക്കു ഇനിയൊരു മടങ്ങിവരവ് അസാധ്യമെന്നു തിരിച്ചറിഞ്ഞ അദ്ദേഹം യുവതാരങ്ങള്‍ക്കായി വഴി മാറിക്കൊടുക്കുകയും ചെയ്തു.
ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും അഭിനയത്തിലും നൃത്തത്തിലുമെല്ലാം വളരെ സജീവമായി ശ്രീശാന്തിനെ നമുക്ക് കാണാന്‍ സാധിക്കും. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സിങ് സ്റ്റാര്‍സെന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാള്‍ കൂടിയാണ് ഇപ്പോള്‍ അദ്ദേഹം.
ശ്രീയുടെ സ്വഭാവത്തെയും പെരുമാറ്റത്തെക്കുറിച്ചുമെല്ലാ തുറന്നു പറഞ്ഞിരിക്കുകയാണ് ഷോയിലെ മല്‍സരാര്‍ഥികളായ അഭിഷേകും രഞ്ജിനിയും. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ശ്രീശാന്ത് തീര്‍ത്തും വ്യത്യസ്തന്‍
ശ്രീശാന്ത് നമ്മള്‍ പുറത്തു കാണുന്നതു പോലെയുള്ള വ്യക്തിയേയല്ല, തീര്‍ത്തും വ്യത്യസ്തനാണ് അദ്ദേഹം. വളരെയധികം ഇമോഷണലാണ് ശ്രീശാന്ത്.
നമ്മള്‍ അദ്ദേഹത്തെക്കുറിച്ച് ഒട്ടും ഇങ്ങനെ പ്രതീക്ഷിക്കില്ല.
കാരണം ശ്രീശാന്തിനെക്കുറിച്ച് നമ്മള്‍ കരുതി വച്ചിരിക്കുന്നത് പെട്ടെന്നു ദേഷ്യ വരുന്ന, വളരെ പരുക്കനായിട്ടുള്ള വ്യക്തിയാണെന്നാണ്. പക്ഷെ അതിന്റെ നേര്‍ വിപരീതമാണ് ശ്രീശാന്തിന്റെ സ്വഭാവം.
എപ്പോഴും ഹാപ്പിയായിരിക്കാന്‍ ഇഷ്ടപ്പെടുന്ന, വളരെയധികം ഇമോഷണലായ വ്യക്തിയാണ് അദ്ദേഹമെന്നും അഭിഷേകും രഞ്ജിനിയും ഒരേ സ്വരത്തില്‍ പറയുന്നു.
Also Read: ഏകദിന ലോകകപ്പില്‍ രാഹുല്‍ വേണ്ട! ഒഴിവാക്കണം, കപ്പടിക്കാന്‍ ഇന്ത്യ റിസ്‌കെടുക്കണം

ക്രിക്കറ്റിനോട് പാഷന്‍
ഡാന്‍സിങ് സ്റ്റാര്‍സ് ഷോയില്‍ തന്റെയൊരു പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ ശ്രീശാന്ത് വളരെയധികം ഇമോഷണലായി കാണപ്പെട്ടുവെന്നു അഭിഷേക് വെളിപ്പെടുത്തി.
ഞങ്ങളുടേതു മാത്രമല്ല, മറ്റു പല പെര്‍ഫോമന്‍സുകള്‍ കണ്ടപ്പോഴും അതുമായി വളരെയധികം കണക്ട് ചെയ്യാന്‍ ശ്രീശാന്തിനു സാധിച്ചിട്ടുണ്ടെന്ന പ്രതികരണം കണ്ടപ്പോള്‍ മനസ്സലായി.
തനിക്കു പഴയ പല കാര്യങ്ങളും ഓര്‍മ വരുന്നതായി അദ്ദേഹം പറയുകയും ചെയ്തു. ശ്രീശാന്ത് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മേഖല ഇപ്പോഴും ക്രിക്കറ്റ് തന്നെയാണെന്നും അദ്ദേഹത്തെ കൂടുതലായി അടുത്തറിഞ്ഞപ്പോള്‍ മനസ്സിലായെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
Also Read: IND vs NZ: സഞ്ജു പുറത്തിരിക്കും! രോഹിത് നയിക്കും- ഏകദിനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം

ശ്രീശാന്തിന്റെ കരിയര്‍
ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയില്ലായിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി ശ്രീശാന്ത് തീര്‍ച്ചയായും വാഴ്ത്തപ്പെടുമായിരുന്നു. പക്ഷെ ഈ വിവാദത്തില്‍ കുടുങ്ങിയതോടെ ഉജ്ജ്വലമായ അദ്ദേഹത്തിന്റെ കരിയര്‍ അപ്രതീക്ഷിതമായി അവസാനിക്കുകയായിരുന്നു.
എങ്കിലും രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായ ഏക മലയാളി താരമെന്ന ശ്രീയുടെ റെക്കോര്‍ഡ് ഇനിയാരും തകര്‍ക്കാനിടയില്ല. 2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച ക്യാച്ചെടുത്തത് അദ്ദേഹമായിരുന്നു. കൂടാതെ 2011ലെ ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരായ സംഘത്തിലും ശ്രീശാന്തുണ്ടായിരുന്നു.
ഇന്ത്യക്കു വേണ്ടി 27 ടെസ്റ്റുകളില്‍ നിന്നും 87ഉം 53 ഏകദിനങ്ങളില്‍ നിന്നും 75ഉം 10 ടി20കളില്‍ നിന്നും ഏഴു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
കൂടാതെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കായി കളിക്കാനും ശ്രീശാന്തിനു അവസരം ലഭിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications