For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നായകസ്ഥാനം പങ്കിടുക കോലിക്ക് ഇഷ്ടമാവില്ല; വ്യത്യസ്ത നായകര്‍ ഇന്ത്യക്കു യോജിക്കില്ലെന്ന് ഹുസൈന്‍

ലണ്ടന്‍: ഒട്ടുമിക്ക ക്രിക്കറ്റ് ടീമുകളിലും ഓരോ ഫോര്‍മാറ്റിലും ഓരോ ക്യാപ്റ്റന്‍മാരെന്ന പദ്ധതിയാണുള്ളത്. ക്യാപ്റ്റനെന്ന നിലയിലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഈ രീതി സഹായിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ രീതി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിന്തുടരാറില്ല.വിരാട് കോലി തന്നെയാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്നത്. ഈ സ്പ്‌ളിറ്റ് ക്യാപ്റ്റന്‍സി രീതി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അനുയോജ്യമല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. വിരാട് കോലിയുടെ സ്വഭാവ സവിശേഷതയാണ് ഇതിന് കാരണമെന്നാണ് നാസര്‍ ചൂണ്ടിക്കാട്ടുന്നത്.

നായകന്മാരെന്ന ശൈലി

വ്യത്യസ്ത നായകന്മാരെന്ന ശൈലി ക്യാപ്റ്റന്‍മാര്‍ക്ക് അനുസരിച്ച് മാത്രമെ ഫലവത്താകൂ. ഇംഗ്ലണ്ട് ടീമില്‍ ജോ റൂട്ടും ഇയാന്‍ മോര്‍ഗനും തമ്മില്‍ മികച്ച കൂട്ടുകെട്ടാണുള്ളത്. ഇരുവരും സൗമ്യ സ്വഭാവക്കാരാണ്. അതിനാല്‍ത്തന്നെ കാര്യങ്ങള്‍ രമ്യതയോടെ പോകും. അതേ സമയം കോലിയെപ്പോലെ ആധിപത്യം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു സ്വഭാവക്കാരന് ഇത്തരം വ്യത്യസ്ത നായകന്മാരെന്ന രീതി ഇഷ്ടമാകില്ല. ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ഒന്നും വിട്ട് കൊടുക്കാന്‍ താല്‍പ്പര്യപ്പെടാത്ത സ്വഭാവക്കാരനാണ് കോലിയെന്നും അതിനാല്‍ ഇന്ത്യന്‍ ടീമിന് നിലവില്‍ ഒരു നായകനാണ് നല്ലതെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.

ഇന്ത്യ

ഇന്ത്യയുടെ ബാറ്റിങ് ഓഡറിനെക്കുറിച്ചും നാസര്‍ അഭിപ്രായപ്പെട്ടു. ഇത്രയും കാലം ആയിട്ടും നാലാം നമ്പറില്‍ ഒരു സ്ഥിര ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ സാധിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ ഏകദിന ലോകകപ്പിലെ തോല്‍വിയെക്കുറിച്ചും പ്രതികരിച്ചു. ന്യൂസീലന്‍ഡിനെതിരായ തോല്‍വിക്ക് കാരണം ടീം തിരഞ്ഞെടുപ്പിലുണ്ടായ പാളിച്ചയാണെന്നാണ് അദ്ദേഹം പറഞ്ഞത്. നാലാം നമ്പറില്‍ തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ ഇന്ത്യക്ക് തിരിച്ചടിയായി.

Bundesliga: മൂന്നു മാസത്തെ കാത്തിരിപ്പ് തീര്‍ന്നു, ജര്‍മനിയില്‍ പന്തുരുളുന്നു... എല്ലാമറിയാം

ഒന്നോ രണ്ടോ പരാജയങ്ങള്‍

ഒന്നോ രണ്ടോ പരാജയങ്ങള്‍ ഉണ്ടായാല്‍പ്പോലും ആ താരത്തെ മാറ്റി പുതിയ താരത്തെ പരീക്ഷിക്കുന്നത് അനുയോജ്യമായ ഒരു രീതിയല്ല. ഇത് ഇന്ത്യയെപ്പോലൊരു പ്രതിഭാശാലികളായ താരങ്ങളുള്ള ടീമിന് ഗുണം ചെയ്യില്ലെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.52കാരനായ നാസര്‍ ഇംഗ്ലണ്ടിനുവേണ്ടി 96 ടെസ്റ്റ് മത്സരത്തില്‍ നിന്ന് 5764 റണ്‍സും 88 ഏകദിനത്തില്‍ നിന്ന് 2332 റണ്‍സും നേടിയിട്ടുണ്ട്. 14 ടെസ്റ്റ് സെഞ്ച്വറിയും ഒരു ഏകദിന സെഞ്ച്വറിയുമാണ് അദ്ദേഹത്തിന്റെ കരിയറിലുള്ളത്.

കൊവിഡ്ക്കാലം തീരുന്നു, ഇനി കളിക്കാലം... ക്രിക്കറ്റ് പുനരാരംഭിക്കാന്‍ ഇംഗ്ലണ്ട്, പരിശീലനം ഉടന്‍

രവി ശാസ്ത്രി

നേരത്തെ ഇന്ത്യയില്‍ വ്യത്യസ്ത നായകന്മാരെന്ന രീതി അനുയോജ്യമല്ലെന്ന് പരിശീലകന്‍ രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മത്സരങ്ങളുടെ കൂടുതല്‍ മടിപ്പിക്കുന്നുവെന്ന് കോലി പറഞ്ഞിരുന്നു. തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്നത് ശാരീരികമായും മാനസികമായും തളര്‍ത്തുന്നുവെന്നാണ് കോലി പറഞ്ഞത്. ഇന്ത്യന്‍ ടീമില്‍ കോലിയെക്കൂടാതെ രോഹിത് ശര്‍മയെയാണ് നായകനാക്കി ഉയര്‍ത്തിക്കാട്ടുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് മികച്ച നായകനാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ടീം ഇന്ത്യയില്‍ തിരിച്ചെത്തി യാല്‍ ധോണിക്കു പുതിയ റോള്‍! ഇനി ഫിനിഷറല്ല, നിര്‍ദേശവുമായി പ്രസാദ്

രോഹിത്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് തവണ ചാമ്പ്യനാക്കിയ നായകനാണ് രോഹിത്. ആയതിനാല്‍ ടി20 നായകസ്ഥാനം രോഹിതിന് നല്‍കി കോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കണമെന്ന ആവശ്യവും നേരത്തെ ഉയര്‍ന്നിരുന്നു. നിലവില്‍ കൊറോണയെത്തുടര്‍ന്ന് കായിക മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. താരങ്ങളെല്ലാം വീടുകളിലാണുള്ളത്. വീടുകളില്‍ പരിശീലനം നടത്തുന്നതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലും താരങ്ങളെല്ലാം ഇപ്പോഴും സജീവമാണ്.

Story first published: Friday, May 15, 2020, 12:01 [IST]
Other articles published on May 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+