For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Bundesliga: മൂന്നു മാസത്തെ കാത്തിരിപ്പ് തീര്‍ന്നു, ജര്‍മനിയില്‍ പന്തുരുളുന്നു... എല്ലാമറിയാം

അടച്ചിട്ട സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്

ബെര്‍ലിന്‍: കൊവിഡ്-19നെ തുടര്‍ന്നു ലോങ് വിസില്‍ മുഴങ്ങിയ ഫുട്‌ബോള്‍ ഒടുവില്‍ പുനരാരംഭിക്കുന്നു. മൂന്നു മാസം നീണ്ട കാല്‍പന്തുകളി പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് ജര്‍മനിയിലാണ് ആദ്യം പന്തുരുളുന്നത്. രാജ്യത്തെ മുന്‍നിര ലീഗായ ബുണ്ടസ് ലിഗയ്ക്കു ശനിയാഴ്ച (മേയ് 16) വിസില്‍ മുഴങ്ങും. യൂറോപ്പിലെ മുന്‍നിര ലീഗുകളില്‍ ആദ്യം പുനരാരംഭിക്കുന്ന ലീഗ് കൂടിയാണ് ബുണ്ടസ് ലിഗ. സുരക്ഷാ മുന്‍കരുതലുകളെ തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുക.

bayern

ആരാധകര്‍ക്കു മല്‍സരം സ്റ്റേഡിയത്തിലെത്തി നേരിട്ടു കാണാന്‍ സാധിക്കില്ലെങ്കിലും ടെലിവിഷനിലൂടെയും മറ്റു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകൡലൂടെയും കളി ആസ്വദിക്കാം. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് മല്‍സരങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 1/ എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 2/ എച്ച്ഡി എന്നീ ചാനലുകളിലൂടെയാണ് മല്‍സരങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുക. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും കളി കാണാം. സീസണില്‍ ഇനി ഒമ്പത് ആഴ്ചകളാണ് ശേഷിക്കുന്നത്.

നിലവിലെ ചാംപ്യന്‍മാരും ജര്‍മനിയിലെ അതികായന്‍മാരുമായ ബയേണ്‍ മ്യൂണിക്കാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്നത്. നേരത്തേ ലീഗില്‍ നാലാംസ്ഥാനത്തേക്കു ബയേണ്‍ പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ ഹാന്‍സ് ഡിയെറ്റര്‍ ഫ്‌ളിക്ക് പരിശീലകസ്ഥാനത്തേക്കു വന്നതോടെ ബയേണ്‍ താളം വീണ്ടെടുക്കുകയായിരുന്നു. അവസാനമായി കളിച്ച 10 മല്‍സരങ്ങളിലും ബയേണ്‍ തോല്‍വിയറിഞ്ഞിട്ടില്ല. നാലു പോയിന്റിന്റെ ലീഡുമായാണ് ബയേണ്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ബയേണിന്റെ മുഖ്യ എതിരാളികളായ ബൊറൂസ്യ ഡോട്മുണ്ടാണ് രണ്ടാംസ്ഥാനത്ത്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ലെയ്പ്ഷിഗ് മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു.

dortmnund

ലീഗിലെ ആദ്യത്തെ അഞ്ചു സ്ഥാനക്കാര്‍ തമ്മിലുള്ള വ്യത്യാസം എട്ടു പോയിന്റ് മാത്രമാണ്. അതുകൊണ്ടു തന്നെ ജര്‍മനിയില്‍ കിരീടപ്പോരാട്ടം കൂടുതല്‍ ആവേശകരമായി മാറുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന ലീഗിലെ ആദ്യ മല്‍സരത്തില്‍ ഡോട്മുണ്ട് ഷാല്‍ക്കെയുമായി ഏറ്റുമുട്ടും. ലെയ്പ്ഷിഗ് ഫ്രീബര്‍ഗിനെയും ഹോഫെന്‍ഹെയിം ഹെര്‍ത്താ ബെര്‍ലിനെയും പാഡെര്‍ബോണ്‍ ഫോര്‍ച്യുണ ഡസെല്‍ഡോര്‍ഫിനെയും വോള്‍ഫ്‌സ്ബര്‍ഗ് ഓഗ്‌സ്‌ബെര്‍ഗിനെയും നേരിടും. എല്ലാ മല്‍സരങ്ങളും രാത്രി ഏഴു മണിക്കാണ് ആരംഭിക്കുക. രാത്രി 10ന് ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ചുമായി മാറ്റുരയ്ക്കും.

വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന ബയേണ്‍ ഞായറാഴ്ചയാണ് പോരിനിറങ്ങുക. രാത്രി 9.30ന് നടക്കുന്ന കളിയില്‍ യൂണിയന്‍ ബെര്‍ലിനാണ് ബയേണിന്റെ എതിരാളികള്‍. ഇതിനു മുമ്പ് ഏഴിന് എഫ്‌സി കൊളോണ്‍ മെയ്ന്‍സുമായി ഏറ്റുമിട്ടും. രാത്രി 12നു വെര്‍ഡര്‍ബ്രെമനും ബയേര്‍ ലെവര്‍ക്യുസനും തമ്മില്‍ മല്‍സരമുണ്ട്.

Story first published: Friday, May 15, 2020, 10:57 [IST]
Other articles published on May 15, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+