Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊവിഡ്ക്കാലം തീരുന്നു, ഇനി കളിക്കാലം... ക്രിക്കറ്റ് പുനരാരംഭിക്കാന്‍ ഇംഗ്ലണ്ട്, പരിശീലനം ഉടന്‍

ലണ്ടന്‍: ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് ഒടുവില്‍ തീരുന്നു. കൊവിഡ്ക്കാലം കഴിഞ്ഞ് വീണ്ടും കളിക്കാലത്തിലേക്ക് ആരാധകരെ കൂട്ടിക്കൊണ്ടു പോവാന്‍ തയ്യാറെടുക്കുകയാണ് ഇംഗ്ലണ്ട്. ക്രിക്കറ്റ് പുനരാരംഭിക്കാന്‍ പച്ചക്കൊടി കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി). അടുത്തയാഴ്ച താരങ്ങളുടെ പരിശീലനം പുനരാരംഭിക്കാനും ഇസിബി തീരുമാനിച്ചിട്ടുണ്ട്. ഇതോടെ നേരത്തേ മാറ്റി വച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇംഗ്ലണ്ടിന്റെ പരമ്പര ജൂലൈ എട്ടിന് ആരംഭിച്ചേക്കും.

1

ലോക ക്രിക്കറ്റില്‍ മല്‍സരം പുനരാരംഭിക്കാന്‍ ആദ്യമായി മുന്നോട്ടു വന്ന ടീം കൂടിയാണ് ഇംഗ്ലണ്ട്. ഇന്ത്യയടക്കമുള്ള ഐസിയില്‍ ഏറ്റവും സ്വാധീനമുള്ള ടീമുകള്‍ ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് മൗനം പാലിക്കുമ്പോഴാണ് ഇംഗ്ലണ്ട് വഴി കാണിക്കുന്നത്. അടുത്തയാഴ്ച മുതല്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും ഇംഗ്ലീഷ് താരങ്ങള്‍ പരിശീലനത്തിലേര്‍പ്പെടുക. ഒരു സമയത്തു ഒരു ബൗളര്‍ എന്ന നിലയിലായിരിക്കും താരങ്ങള്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുക. താരങ്ങള്‍ക്കു നിര്‍ദേശം നല്‍കാന്‍ കോച്ചുമാരും ഒപ്പമുണ്ടാവും. ബൗളര്‍മാരായിരിക്കും തുടക്കത്തില്‍ പരിശീലനം ആരംഭിക്കുന്നത്. ബാറ്റ്‌സ്മാന്‍മാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പടിപടിയായി പരിശീലനം നടത്താന്‍ തുടങ്ങുമെന്നാണ് വിവരം.

11 വ്യത്യസ്ത വേദികളിലായി സെന്‍ട്രല്‍ കരാറിലുള്‍പ്പെട്ട 30 താരങ്ങളാണ് പരിശീലനത്തിലേര്‍പ്പെടുക. ഏതൊക്കെ താരങ്ങള്‍ എവിടെയൊക്കായിരിക്കും പരിശീലനം നടത്തുകയെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. പരിശീലനത്തിനു വേണ്ടി തിരിച്ചെത്തുമ്പോള്‍ കായിക താരങ്ങള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ യുകെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

താരങ്ങള്‍ പരിശീലനം ഉടന്‍ പുനരാരംഭിക്കുമെങ്കിലും ജൂലൈ ഒന്നു വരെ രാജ്യത്ത് ഒരു ടൂര്‍ണമെന്റും നടക്കില്ലെന്ന മുന്‍ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നു ഇംഗ്ലണ്ട് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആഷ്‌ലി ജൈല്‍സ് വ്യക്തമാക്കി. ദൈനംദിന ജീവിതത്തിലേക്കു മടങ്ങിപ്പോവുന്നതിനേക്കാള്‍ പ്രധാനം സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയാണ്. ഇപ്പോഴും കാര്യങ്ങളെ നിസാരമായി താന്‍ കാണുന്നില്ല. നിങ്ങള്‍ വീടിന് പുറത്തിറങ്ങുന്ന എല്ലായ്‌പ്പോഴും റിസ്‌ക്ക് തന്നെയാണ്. ഇവ പരമാവധി കുറയ്ക്കുകയെന്നതു മാത്രമാണ് നമുക്ക് ചെയ്യാനുള്ളതെന്നും ജൈല്‍സ് പറഞ്ഞു.

ഇസിബി പുറത്തിറക്കിയ പെരുമാറ്റച്ചട്ടം
ഓരാ വ്യക്തിയും സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പരിശീലനം നടത്താന്‍ തയ്യാറായി ട്രെയിനിങ് കിറ്റുകളിലായിട്ടാവണം താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമാരും ഗ്രൗണ്ടിലെത്തേണ്ടത്.

പരിശീലനത്തിനു വേണ്ടി ഫീല്‍ഡിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് താരങ്ങളുടെയും സപ്പോപര്‍ട്ട് സ്റ്റാഫുമാരുടെയും ശരീരത്തിന്റെ താപനില പരിശോധിക്കണം.

പരിശീലനത്തിനിടെ പരിക്കേല്‍ക്കുന്ന താരങ്ങളെ ശുശ്രൂഷിക്കുമ്പോള്‍ മെഡിക്കല്‍ സ്റ്റാഫുമാര്‍ സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കണം. ഇതിനുള്ള ഫണ്ട് ഇസിബി അനുവദിക്കും.

ഡ്രസിങ് റൂമുകളും വേദിയിലെ മറ്റു സൗകര്യങ്ങളും അടഞ്ഞുതന്നെ കിടക്കും.

Story first published: Friday, May 15, 2020, 10:20 [IST]
Other articles published on May 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+