
അതേസമയം ഗില്ലിന്റെ വ്യക്തിജീവിത്തിലേക്കു വരികയാണെങ്കില്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഏറെ നാളായി കേട്ടുകൊണ്ടിരിക്കുകയാണ്. ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും അടുപ്പമുണ്ടെന്ന സൂചന നല്‍കുന്നതാണ് സോഷ്യല്‍ മീഡിയകളിലെ പല പോസ്റ്റുകളും. ഇപ്പോഴിതാ ഗില്ലും സാറയും ബ്രേക്കപ്പായോയെന്ന സംശയത്തിലാണ് ആരാധകര്‍. ഗില്ലിന്റെ രണ്ടു നിഗൂഡമായ പ്രസ്താവനകളാണ് ഇതിനു കാരണം.

ശുഭ്മാന്‍ ഗില്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒരു ഫോട്ടോ പങ്കുവച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഈ ഫോട്ടോയ്‌ക്കൊപ്പം കുറിച്ച വാക്കുകള്‍ സാറ ടെണ്ടുല്‍ക്കുറിച്ചാണോ പരാമര്‍ശിക്കുന്നത് എന്നതാണ് സംശയങ്ങളിലേക്കു നയിക്കുന്നത്.
മാലാഖമാരുമായി പ്രണയത്തിലാവരുതെന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെ ഫോട്ടോയ്ക്ക് മുകളിലായി ഗില്‍ കുറിച്ചത്. ഇതോടെ താരം പറഞ്ഞിരിക്കുന്നത് സാറയെക്കുറിച്ചാവാമെന്നും ഇരുവരും തമ്മില്‍ ബ്രേക്കപ്പ് ആയെന്നുമൊക്കെ അഭ്യൂഹങ്ങളും പരന്നു.
സഞ്ജു ഇന്ത്യന്‍ ടീമില്‍ നോട്ടമിടേണ്ടത് ഏതു സ്ഥാനം? രണ്ടിലൊന്ന് നേടിയെടുക്കൂ, കൈഫിന്റെ ഉപദേശം

ശുഭ്മാന്‍ ഗില്ലിന്റെ മറ്റൊരു പ്രതികരണം കൂടി വന്നതോടെ ആരാധകരുടെ സംശയങ്ങള്‍ വര്‍ധിക്കുകയും ചെയ്തിരിക്കുകയാണ്. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ഒരു ആരാധകന്‍ ഗില്ലിനോടു ചോദിക്കുകയായിരുന്നു. സിംഗിളാണോ, കമ്മിറ്റഡാണോയെന്നായിരുന്നു ഒരു ഫാന്‍ ചോദിച്ചത്. ഇതിനു അവ്യക്തമായ മറുപടിയാണ് ഗില്‍ നല്‍കിയിരിക്കുന്നത്.
ഓ അതെ! സമീപ ഭാവിയില്‍ സ്വയം ക്ലോണിങ് നടത്താന്‍ എനിക്കൊരു പ്ലാനുമില്ലെന്നായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ പ്രതികരണം. ഇതിനു ശേഷമാണ് ഗില്ലും സാറയും തമ്മില്‍ ബ്രേക്കപ്പ് ആയിരിക്കാമെന്ന എല്ലാവരുടെയും സംശയം ബലപ്പെട്ടിരിക്കുന്നത്.
കോലിയുടെ സ്ഥാനത്ത് ബാബറെങ്കില്‍ എന്തു സംഭവിക്കും? മുന്‍ പാക് സ്പിന്നര്‍ പറഞ്ഞത് ഞെട്ടിക്കും

2019ലെ ഐപിഎല്ലിനിടെയാണ് ശുഭ്മാന്‍ ഗില്ലും സാറ ടെണ്ടുല്‍ക്കറും തമ്മില്‍ അടുപ്പത്തിലാണോയെന്നു ആരാധകര്‍ക്കു സംശയം തുടങ്ങിയത്. ഗില്ലിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതിനോടു സാറയുടെ പ്രതികരണവമായിരുന്നു കാരണം.
ഗില്‍ ആഡംബര വാഹനമായ റേഞ്ച് റോവര്‍ വാങ്ങിയ ശേഷം അതിനൊപ്പമുള്ള തന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു താഴെ അഭിനന്ദനമറിയിച്ച സാറ ഒപ്പം ഒരു ഹൃദയത്തിന്റെ ഇമോജിയും നല്‍കിയിരുന്നു.

സാറയുടെ ഈ കമന്റിനോടു ഗില്ലും പ്രതികരിച്ചിരുന്നു. ഒരുപാട് നന്ദിയെന്നായിരുന്നു പിങ്ക് നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജിയോടൊപ്പം താരം കുറിച്ചത്. ഇതു ആരാധകര്‍ മാത്രമല്ല ടീമംഗമായ ഹാര്‍ദിക് പാണ്ഡ്യയും ശ്രദ്ധിക്കുകയും ചെയ്തു. അവള്‍ക്കാണ് ഏറ്റവും സ്വാഗതമെന്നായിരുന്നു ഗില്ലിനെ കളിയാക്കിക്കൊണ്ട് ഹാര്‍ദിക് കുറിച്ചത്.


Click it and Unblock the Notifications











