
സിംബാബ്‌വെയുമായി സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും സഞ്ജു കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. പക്ഷെ സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ അദ്ദേഹം ഏതു പൊസിഷനില്‍ കളിക്കുമെന്നതാണ് പ്രധാന ചോദ്യം. ടീമില്‍ ഏതു സ്ഥാനമാണ് ലക്ഷ്യമിടേണ്ടതെന്നു സഞ്ജുവിനു ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായ മുഹമ്മദ് കൈഫ്.

സഞ്ജു സാംസണിന്റെ പ്രകടനം മികച്ചതായിട്ടാണ് തോന്നിയത്. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ കളിയില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാനുള്ള അവസരം കിട്ടിയില്ല. പക്ഷെ കളിച്ച രണ്ടിന്നിങ്‌സുകളില്‍ ആറു സിക്‌സറുകളടിക്കാന്‍ സഞ്ജുവിനു സാധിച്ചു.
ഇന്ത്യന്‍ ടീമില്‍ മുന്‍നിരയില്‍ താരത്തിനു കളിക്കാന്‍ ഇടം ലഭിക്കില്ല. ആദ്യ നാലില്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരെല്ലാമുണ്ടെന്നും മുഹമ്മദ് കൈഫ് വിലയിരുത്തി. സോണി സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Asia Cup 2022: പഴയ കോലിയാവാന്‍ എന്തു ചെയ്യണം? താളം വീണ്ടെടുക്കാന്‍ ബ്രേക്ക് സഹായിക്കുമോ?

വമ്പനടികള്‍ക്കു ശേഷിയുള്ളതിനാല്‍ ലോവര്‍ ഓര്‍ഡറില്‍ ഗെയിം ചേഞ്ചറുടെ റോളില്‍ സഞ്ജു സാംസണിനു അവസരമുണ്ടെന്നു മുഹമ്മദ് കൈഫ് നിരീക്ഷിച്ചു. സിക്‌സറുകളടിക്കാനുള്ള ശേഷിയുണ്ടെങ്കില്‍ നിങ്ങളുടെ ഭാവി ശോഭനമാണ്. കാരണം അഞ്ച്, ആറ് സ്ഥാനങ്ങള്‍ ഇത്തരം താരങ്ങള്‍ക്കുള്ളതാണ്. സഞ്ജുവിന് ഇവയിലേക്കു തന്റെ അവകാശവാദമുന്നയിക്കാം.

ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്താണ് നിലവില്‍ ഇവിടെ കളിക്കുന്നത്. സഞ്ജുവിനു ഇവിടെ ഇടം നേടിയെടുക്കാന്‍ കഴിയുമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. സിംബാബ്‌വെയുമായുള്ള രണ്ടും മൂന്നും ഏകദിനങ്ങളില്‍ ആറാമനായാണ് സഞ്ജു ബാറ്റ് ചെയ്തത്. രണ്ടാം ഏകദിനത്തില്‍ പുറത്താവാതെ 43 റണ്‍സോടെ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.
വിരാട് കോലിക്ക് എന്തുകൊണ്ട് നമ്പര്‍ 18 ജഴ്‌സി? കാരണമറിയാം

സഞ്ജു സാംസണ്‍ പ്രശംസിക്കപ്പെടേണ്ട താരം തന്നെയാണ്. ഉയര്‍ന്ന ബാക്ക്‌ലിഫ്‌റ്റോടെ സ്‌ട്രെയിറ്റ് സിക്‌സറുകളടിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. ഇന്ത്യയുടെ പുതിയ ബാറ്റര്‍മാരെയെടുത്താല്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഈ ശേഷിയുള്ളൂ. മധ്യ ഓവറുകളില്‍ ക്രീസിലേക്കു വന്ന് മൂന്നോ, നാലോ സിക്‌സറുകഴളടിക്കാന്‍ സഞ്ജുവിനു സാധിക്കുന്നതായും മുഹമ്മദ് കൈഫ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ മുന്‍നിരയെ വേഗത്തില്‍ പുറത്താക്കാനായാല്‍ മല്‍സരം വരുതിയിലാക്കാമെന്നു ഫീല്‍ഡിങ് ടീം ചിന്തിക്കും. എന്നാല്‍ അവിടെ സഞ്ജു സാംസണുണ്ടെങ്കില്‍ മികച്ച ബോളുകളെപ്പോലും സിക്‌സറുകളിലേക്കു പായിക്കും. മല്‍സരഗതി മാറ്റാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും സഞ്ജു അതു കാണിച്ചു തന്നതാണ്. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റോടെയുള്ള താരത്തിന്റെ ബാറ്റിങ് ടീമിനു ഗുണം ചെയ്യുമെന്നും മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടി. അതേസമയം വിക്കറ്റ് കീപ്പിങില്‍ സഞ്ജു ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമില്‍ ബാറ്റര്‍ മാത്രമായി അദ്ദേഹം കളിക്കുന്നതാണ് ഏറ്റവും നല്ലതെന്നും കൈഫ് പറഞ്ഞു.


Click it and Unblock the Notifications











