For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ സ്ഥാനത്ത് ബാബറെങ്കില്‍ എന്തു സംഭവിക്കും? മുന്‍ പാക് സ്പിന്നര്‍ പറഞ്ഞത് ഞെട്ടിക്കും

മോശം ഫോമിലാണ് ബാബര്‍ കളിക്കുന്നത്

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലി കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോവുകയാണ്. സെഞ്ച്വറിയില്ലാതെ അദ്ദേഹം അടുത്തിടെ 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന ഏഷ്യാ കപ്പിലെങ്കിലും കോലി താളം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ടീം മാനേജ്‌മെന്റും.

1

അതിനിടെ വിരാട് കോലിയുടെ സ്ഥാനത്തു പാകിസ്താന്‍ നായകനും സൂപ്പര്‍ താരവുമായ ബാബര്‍ ആസമായിരുന്നെങ്കില്‍ എന്തായിരുന്നു സംഭവിക്കുകയെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. കോലി റണ്‍സ് കണ്ടെത്താന്‍ പാടുപെടുമ്പോള്‍ മറുവശത്തു ബാബര്‍ നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ റണ്‍സ് വാരിക്കൂട്ടി കുതിക്കുകയാണ്.

2

ബാബര്‍ ആസം എല്ലായ്‌പ്പോഴും പാകിസ്താന്‍ ക്യാപ്റ്റനായി തുടരില്ല. ഒരിക്കല്‍ അദ്ദേഹത്തിനും ബാറ്റിങില്‍ മോശം സമയം വരും. അന്നു ബാബര്‍ പാകിസ്താന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്യും. വിരാട് കോലിക്കു ഇന്ത്യന്‍ ടീം മാനേജ്‌മെന്റില്‍ നിന്നും മികച്ച പിന്തുണയാണ് ഈ മോശം സമയത്തും ലഭിച്ചു കൊണ്ടിരിക്കുന്നത്.

3

പക്ഷെ ബാബര്‍ ഇത്തരമൊരു പിന്തുണ പാകിസ്താന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കേണ്ട. ഫോമൗട്ടായാല്‍ അപ്പോള്‍ തന്നെ അദ്ദേഹത്തെ ടീമില്‍ നിന്നും പുറത്താക്കും. പാകിസ്താന്‍ ക്രിക്കറ്റ് വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡാനിഷ് കനേരിയ വ്യക്തമാക്കി.

ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

4

ബാബര്‍ ആസം നായകസ്ഥാനത്തു നിന്നും നീക്കപ്പെടുകയാണെങ്കില്‍ ആരായിരിക്കും പാകിസ്താന്റെ ഭാവി ക്യാപ്റ്റന്‍? അങ്ങനെയൊരാളെ പാകിസ്താന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടില്ല. ഷാന്‍ മസൂദാണ് അടുത്ത പാക് നായകസ്ഥാനത്തേക്കു അനുയോജ്യനായ താരം. അവന്‍ നല്ല വിദ്യാഭ്യാസമുള്ളയാളാണ്. അതിനുമപ്പുറം കൗണ്ടി ക്രിക്കറ്റില്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരവുമാണ്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ത്താന്‍ സുല്‍ത്താന്‍സിനെ ഷാന്‍ വളരെ മികച്ച രീതിയില്‍ നയുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ പിന്നീട് നായകസ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നതായും ഡാനിഷ് കനേരിയ വിശദമാക്കി.

5

പാകിസ്താന്‍ ക്രിക്കറ്റ് സര്‍ക്യൂട്ടില്‍ പ്രതിഭകള്‍ക്കു പഞ്ഞമില്ല. കഴിവുറ്റ ഒരുപാട് പേരുണ്ട്. പക്ഷെ ഇവരെയൊന്നും മുന്നോട്ടു വരാന്‍ പിസിബി അനുവദിക്കുന്നില്ല. കമ്രാന്‍ ഗുലാം, സൗദ് ഷക്കീല്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പെടുത്താവുന്ന പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാരാണ്.
സൗദ് ഷക്കീലിനു പാകിസ്താനു വേണ്ടി കളിക്കാന്‍ സാധിക്കുമായിരുന്നപ്പോള്‍ സല്‍മാന്‍ അലി ആഗയെ എന്തിനാണ് കൊണ്ടു വന്നതെന്നു ദൈവത്തിനു മാത്രമേ അറിയുകയുള്ളൂവെന്നും ഡാനിഷ് കനേരിയ പറഞ്ഞു.

6

പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിക്കു വരാനിരിക്കുന്ന ഏഷ്യാ കപ്പ് നഷ്ടമായതിനു പിന്നില്‍ പിസിബിയുടെ കഴിവുകേടാണെന്നു ഡാനിഷ് കനേരിയ കുറ്റപ്പെടുത്തി. പാകിസ്താനെ സംബന്ധിച്ച് സ്റ്റാര്‍ പ്ലെയറാന് ഷഹീന്‍. ഐസിസി റാങ്കിങിലും അവന്‍ മുന്നിലെത്തി. പാകിസ്താനു വേണ്ടി വിക്കറ്റുകളെടുക്കാനും കലി ജയിപ്പിക്കാനും ഒരേയൊരു ബൗളര്‍ മാത്രമേയുളളൂ. അതു ഷഹീനാണ്. അതുകൊണ്ടു തന്നെ അവനു ഇടയ്ക്കു ബ്രേക്കുകള്‍ ആവശ്യമാണെന്നു ഞാന്‍ നേരത്തേ പല തവണ ചൂണ്ടിക്കാട്ടിയ കാര്യമാണെന്നും ഡാനിഷ് കനേരിയ വ്യക്തമാക്കി.

7

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ മുന്‍നിരയെ ഷഹീന്‍ അഫ്രീഡി തകര്‍ത്ത് മല്‍സരം പാകിസ്താനു അനുകൂലമാക്കിയത് നമ്മള്‍ കണ്ടതാണ്. ഏഷ്യാ കപ്പില്‍ ഷഹീന്‍ ഇല്ലാത്തത് പാകിസ്താനെ സംബന്ധിച്ച് വലിയ ആഘാതം തന്നെയാണ്. പരിക്കേല്‍ക്കുന്നതിന്റെ ബോര്‍ഡറിലായിരുന്നു അവന്‍. ഇപ്പോള്‍ അതു സംഭവിക്കുകയും ചെയ്തു.
എല്ലാ ഫോര്‍മാറ്റുകളിലും നിരന്തരം കളിപപ്പിച്ച് പിസിബിയും ടീം മാനേജ്‌മെന്റും ഷഹീന് ഓവര്‍ ലോഡ് നല്‍കി. അതുകൊണ്ടു തന്നെ ഒരു ഘട്ടത്തില്‍ ഇതു സംഭവിക്കേണ്ടതു തന്നെയായിരുന്നു. ഒരുപാട് കളിപ്പിച്ച് പാകിസ്താന്‍ തന്നെയാണ് ഷഹീന്റെ കാലില്‍ മഴു വച്ചതെന്നും ഡാനിഷ് കനേരിയ തുറന്നടിച്ചു.

Story first published: Tuesday, August 23, 2022, 22:32 [IST]
Other articles published on Aug 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+