Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍പി എന്നെ കാണാന്‍ കാത്തിരുന്നു, വെളിപ്പെടുത്തി ഉര്‍വശി! പ്രതികരിച്ച് റിഷഭ് പന്ത്

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ബേളിവുഡ് സുന്ദരി ഉര്‍വശി റൊത്തേലയും തമ്മിലുള്ള ഗോസിപ്പുകള്‍ ഒരു സമയത്ത് ചൂടേറിയ ചര്‍ച്ചയായി മാറിയിരുന്നു. ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്നും പലയിടങ്ങളിലും വച്ച് രഹസ്യമായി കണ്ടുമുട്ടാറുണ്ടെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ ഇതേക്കുറിച്ച് ഇരുവരും പ്രതികരിക്കുകയോ, തങ്ങളുടെ ബന്ധത്തെക്കുറിച്ച് സ്ഥിരീകരണം നല്‍കുകയോ ചെയ്തിരുന്നില്ല.

ഇപ്പോഴിതാ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി നടത്തിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതിനോടു റിഷഭ് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

1

റിഷഭ് പന്തിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് തങ്ങള്‍ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ഉര്‍വശി റൊത്തേല തുറന്നു പറഞ്ഞിരിക്കുന്നത്. ബോളിവുഡ് ഹംഗാമയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ആര്‍പിയെന്നാണ് ഉര്‍വശി പരാമര്‍ശിച്ചിരിക്കുന്നത്. അതു റിഷഭ് പന്ത് തന്നെയാണെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

2

വാരണാസിയിലായിരുന്നു എനിക്കു ഷൂട്ടിങ്. അതിനു ശേഷം എനിക്കു ഡല്‍ഹിയില്‍ ഒരു ഷോയുമുണ്ടായിരുന്നു. ഇതിനാല്‍ തന്നെ ഷൂട്ടിങിനു ശേഷം ഡല്‍ഹിയിലേക്കു എനിക്കു ഫ്‌ളൈറ്റില്‍ വരേണ്ടി വന്നു.
ഒരു ദിവസം മുഴുവന്‍ വാരണാസിയില്‍ എനിക്കു ഷൂട്ടുണ്ടായിരുന്നു. 10 മണിക്കൂറോളം ഷൂട്ട് നീണ്ടു. അതിനു ശേഷമാണ് ഞാന്‍ ഷോയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്കു വിമാനത്തില്‍ തിരിച്ചതെന്നും ഉര്‍വശി റൊത്തേല പറഞ്ഞു.

വിവാഹ മോതിരം പോലും മറന്ന രോഹിത്! കളിയാക്കി കോലിയും ടീമംഗങ്ങളും, സംഭവമറിയാം

3

ഞാന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ ആര്‍പി എന്നെ കാണാന്‍ വന്നിരുന്നു. അദ്ദേഹം ലോബിയില്‍ എന്നെും കാത്തിരുന്നു. എന്നെ കാണണമെന്ന ആഗ്രഹത്തിലായിരുന്നു ആര്‍പിയെത്തിയത്. പക്ഷെ ഞാന്‍ ഇക്കാര്യമറിഞ്ഞില്ല. ഷൂട്ട് കഴിഞ്ഞെത്തിയതിനാല്‍ ഞാന്‍ വളരെ ക്ഷീണിതയായിരുന്നു. അതിനാല്‍ തന്നെ വേഗം ഉറങ്ങാന്‍ കിടക്കുകയും ചെയ്തു.
രാവിലെ എഴുന്നേറ്റപ്പോളാണ് ഫോണില്‍ 16-17 മിസ്ഡ് കോളുകള്‍ കാണുന്നത്. അപ്പോള്‍ വിഷമം തോന്നി. ഒരാള്‍ എന്നെ കാത്തിരുന്നിട്ടും പോവാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇതെന്നും ഉര്‍വശി റൊത്തേല വെളിപ്പെടുത്തി.

4

നിങ്ങള്‍ മുംബൈയില്‍ വരുമ്പോള്‍ നേരില്‍ കാണാമെന്നു ഞാന്‍ ആര്‍പിയെ വിളിച്ചുപറഞ്ഞു. ഞങ്ങള്‍ മുംബൈയില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ പാപ്പരാസികള്‍ വളയുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇതു വലിയ വാര്‍ത്തയുമായി മാറി.
ഇതിലേക്കു കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ കൂട്ടിച്ചേര്‍ക്കില്ല. പക്ഷെ മറ്റാരൊളോട് ബഹുമാനം നല്‍കേണ്ടത് വളരെ പ്രധാനമാണ് എ്ന്നതു കൊണ്ടാണിത്. മാധ്യമങ്ങള്‍ ചെറിയ കാര്യങ്ങളെപ്പോലും പെരുപ്പിച്ച് കാണിക്കുകയും അതിനെ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്യുന്നതായി തനിക്കു തോന്നുന്നുവെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
ആര്‍പി ആരാണെന്നു വെളിപ്പെടുത്താമോയെന്നു അഭിമുഖത്തില്‍ ഉര്‍വശിയോടു ചോദിച്ചപ്പോള്‍ നടി അതിനു തയ്യാറായതുമില്ല. എന്നാല്‍ നേരത്തേ വന്ന അഭ്യൂഹങ്ങള്‍ വച്ച് അതു റിഷഭ് പന്ത് തന്നെയാണെന്നു എല്ലാവരും ഉറപ്പിച്ചിരിക്കുകയാണ്.

Asia Cup 2022: ഇന്ത്യ- പാക് ഫൈനല്‍ ഉണ്ടാവില്ല! ഫേവറിറ്റ് 3 ടീമുകളെന്നു ജയവര്‍ധനെ

5

ഉര്‍വശി റൊത്തേലയുടെ ഈ വെളിപ്പെടുത്തലുകളോട് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് റിഷഭ് പന്ത് പ്രതികരിച്ചിരിക്കുന്നത്. പ്രശസ്തിക്കും തലക്കെട്ടുകളില്‍ ഇടം പിടിക്കുന്നതിനും വേണ്ടി ആളുകള്‍ അഭിമുഖങ്ങളില്‍ കള്ളം പറയുന്നത് എങ്ങനെയണെന്നതു തമാശയാണ്. ചിലര്‍ പേരിനും പ്രശസ്തിക്കും വേണ്ടി ദാഹിക്കുന്നതു കാണുമ്പോള്‍ സങ്കമാണ് തോന്നുന്നത്. അവരെ ദൈവം അനുഗ്രഹിക്കട്ടെ. merapichachorhoBehen #jhutkibhilimithotihai (എന്നെ വെറുതെ വിടൂ സഹോദരീ, കള്ളം പറയുന്നതിന് ഒരു പരിധിയുണ്ട്) എന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ റിഷഭ് കുറിച്ചത്.

Story first published: Thursday, August 11, 2022, 12:05 [IST]
Other articles published on Aug 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+