For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: ഇന്ത്യ- പാക് ഫൈനല്‍ ഉണ്ടാവില്ല! ഫേവറിറ്റ് 3 ടീമുകളെന്നു ജയവര്‍ധനെ

27 മുതലാണ് ടൂര്‍ണമെന്റ്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികളെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ മഹേല ജയവര്‍ധനെ. ആരാധകര്‍ കാത്തിരിക്കുന്നതു പോലെയൊരു ഇന്ത്യ- പാകിസ്താന്‍ ഡ്രീം ഫൈനല്‍ ഉണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1

ടൂര്‍ണമെന്റിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്ന ടീമിനെക്കുറിച്ചും ജയവര്‍ധനെ വിശകലനം നടത്തി. വലിയൊരു ഇടവേളയ്ക്കു ശേഷം ഒരു മല്‍സരത്തില്‍പ്പോലും കളിക്കാതെ കെഎല്‍ രാഹുല്‍ നേരിട്ട് ഏഷ്യാ കപ്പില്‍ കളിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ജയവര്‍ധനെ നിരീക്ഷിച്ചു. ഈ മാസം 27 മുതല്‍ സപ്തംബര്‍ 11 വരെ യുഎഇയിലാണ് ടൂര്‍ണമെന്റ്. ഫൈനലിനു തുല്യമായ ഇന്ത്യ- പാക് ക്ലാസിക്ക് 28നു ദുബായിലാണ്.

2

ഇന്ത്യക്കു വേണ്ടി കുറച്ചു മല്‍സരങ്ങളില്‍ കളിച്ച് ഗെയിം ടൈം ലഭിക്കുന്നതോടെ ആത്മവിശ്വാസവും വീണ്ടെടുക്കാന്‍ കെഎല്‍ രാഹുലിനു സാധിക്കും. അതു അദ്ദേഹത്തെ സംബന്ധിച്ച് മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചു നല്ല കാര്യമായിരിക്കുമെന്നും മഹേല ജയവര്‍ധനെ അഭിപ്രായപ്പെട്ടു. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം രാഹുലിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവാണ് ഏഷ്യാ കപ്പിലേത്.
ഓപ്പണിങില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്ത്യയെ സംബന്ധിച്ച് വളരെ നല്ലൊരു ഓപ്ഷനാണെന്നും ഈ റോളില്‍ നന്നായി പെര്‍ഫോം ചെയ്യാനുള്ള ശേഷി താരത്തിനുണ്ടെന്നും മഹേല ജയവര്‍ധനെ വിലയിരുത്തി.

T20 Word Cup 2022: വിന്‍ഡീസിനെതിരേ ഇന്ത്യക്കായി കളിച്ചു, പക്ഷെ ലോകകപ്പില്‍ ഇവരെ എടുക്കില്ല!

3

ഇന്ത്യ എല്ലായ്‌പ്പോഴും പുതിയ തലമുറയിലെ ക്രിക്കറ്റര്‍മാരെ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ്. വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനം ഇന്ത്യന്‍ താരങ്ങള്‍ക്കു കഴിവ് തെളിയിക്കാനുള്ള നല്ലൊരു അവസരം കൂടിയായിരിക്കും.
റിഷഭ് പന്തിനെ ഓപ്പണറായി ഇറക്കാമെന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരു ഓപ്ഷനാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഓപ്പണറായി താരം അധികമൊന്നും പെര്‍ഫോം ചെയ്തിട്ടില്ല. പക്ഷെ ഓപ്പണറായി കളിക്കാനുള്ള ശേഷി റിഷഭിനുണ്ടെന്നും മഹേല ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

4

ബാറ്റിങില്‍ വിരാട് കോലി മോശം ഫോമിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നു മഹേല ജയവര്‍ധനെ അഭിപ്രായപ്പെട്ടു. വിരാട് കോലി ഇപ്പോള്‍ കടന്നു പോവുന്ന അവസ്ഥ നിര്‍ഭാഗ്യകരമാണ്. പക്ഷെ അദ്ദേഹം കഴിവുറ്റ താരമാണെന്നു ഞാന്‍ കരുതുന്നു. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ദ്രാവിഡും ടീം മാനേജ്‌മെന്റും വിരാടുമായി ചര്‍ച്ച നടത്തിയിട്ടുണ്ടാവും. വളരെ പോസിറ്റിവായിട്ടുള്ള ഒരു സംഭാഷണമായിരിക്കും ഇതെന്നു താന്‍ കരുതുകയും ചെയ്യുന്നതായി ജയവര്‍ധനെ വ്യക്തമാക്കി.

T20 World Cup 2022: സഞ്ജു ഇന്ത്യന്‍ ടീമില്‍ വേണ്ട! ഒഴിവാക്കണം, കാരണങ്ങളറിയാം

5

ഒരു ക്രിക്കറ്ററെ സംബന്ധിച്ച് ക്ലാസെന്നത് സ്ഥിരമായി നില്‍ക്കുന്നതും ഫോമെന്നത് താല്‍ക്കാലികവുമാണ്. ഇതില്‍ നിന്നും പുറത്തു കടക്കാനുള്ള ടൂളുള്‍ വിരാട് കോലിയുടെ പക്കലുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. നേരത്തേയും അദ്ദേഹം അതു ചെയ്തിട്ടുണ്ട്. വിരാട് തീര്‍ച്ചയായും ഇതില്‍ നിന്നും പുറത്തുവരുമെന്ന് തനിക്കുറപ്പുണ്ടെന്നും ജയവര്‍ധനെ പറയുന്നു.

6

വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഫൈനല്‍ വരില്ല. ഇവരില്‍ ഒരു ടീം മാത്രമേ ഫൈനലില്‍ കടക്കുകയുള്ളൂ. ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍ എന്നീ മൂന്നു ടീമുകള്‍ക്കാണ് മേല്‍ക്കൈയുള്ളത്. ഇവരിലൊരു ടീമായിരിക്കും ഇത്തവണത്തെ ഏഷ്യാ കപ്പ് സ്വന്തമാക്കുകയെന്നു താന്‍ കരുതുന്നതായും മഹേല ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, August 10, 2022, 16:50 [IST]
Other articles published on Aug 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+