Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നീരജിന്റെ ജാവലിനും ലവ്‌ലിനയുടെ ഗ്ലൗസിനും ലേലത്തില്‍ വന്‍ ഡിമാന്റ്, 10 കോടി വരെയെത്തി!

1

ടോക്കിയോ ഒളിംപിക്‌സില്‍ മെഡലുകളുമായി രാജ്യത്തിന്‍ അഭിമാനമായി മാറിയ നീരജ് ചോപ്ര, ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ എന്നിവരുപയോഗിച്ച ജാവലിനും ഗ്ലൗസിനും ലേലത്തില്‍ വന്‍ ഡിമാന്റ്. 10 കോടി വീതം ഇവയ്ക്ക് ഇതിനകം ലേലത്തില്‍ ഓഫര്‍ വന്നു കഴിഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച സമ്മാനങ്ങളുടെയും മൊമെന്റോകളുടെയും ഇ-ലേലം സംഘടിപ്പിച്ചത്. ഇവയിലാണ് ടോക്കിയോ ഒളിംപിക്‌സിലെ മെഡല്‍ വിജയികളും പാരാലിംപിക്‌സിലെ ജേതാക്കളും അദ്ദേഹത്തിനു സമ്മാനിച്ച കായിക ഉപകരണങ്ങളുള്‍പ്പെടെയുള്ളവ ലേലത്തില്‍ വച്ചത്. വെള്ളിയാഴ്ചയാണ് ഇ-ലേലത്തിനു തുടക്കമായത്. ഇത് അടുത്ത മാസം ഏഴു വരെ നീളും.

ലേലത്തിന്റെ രണ്ടാംദിവസം ചിലതിനെല്ലാം വലിയ ഓഫറാണ് വന്നത്. ഇക്കൂട്ടത്തില്‍ നീരജ് ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ജാവലിനും ലവ്‌ലിന ബോക്‌സിങില്‍ വെങ്കലം കൊയ്ത ഗ്ലൗസിനുമായിരുന്നു കൂടുതല്‍ ആവശ്യക്കാര്‍. 10 കോടി രൂപ വരെ രണ്ടിനും ഇപ്പോള്‍ ബിഡ് ലഭിച്ചിരിക്കുകയാണ്. പാരാലിംപിക്‌സില്‍ ലോക റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണം കൊയ്ത സുമിത് ആന്റിലും തന്റെ ജാവലിന്‍ പ്രധാനമന്ത്രിക്കു സമ്മാനിച്ചിരുന്നു. ലേലത്തില്‍ ഇതിനു മൂന്നു കോടിയുടെ ബിഡ് ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്.

2

ബാഡ്മിന്റണ്‍ സെന്‍സേഷനും ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവുമായ വനിതാ സൂപ്പര്‍ താരം പിവി സിന്ധുവിന്റെ റാക്കറ്റും ബേഗും, ഇന്ത്യന്‍ വനിതാ ടീമിന്റെ കൈയൊപ്പോടു കൂടിയ ഹോക്കി സ്റ്റിക്ക് എന്നിവയും ലേലത്തിനു വച്ച സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്. സിന്ധുവിന്റെ റാക്കറ്റിന് ഇതുവരെ ലഭിച്ച ഉയര്‍ന്ന തുക രണ്ടു കോടിയും ഹോക്കി സ്റ്റിക്കിന് 1 കോടിയുമാണ്. ലേലത്തില്‍ നീരജിന്റെ ജാവലിന്റെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു. ഇതാണ് ഇപ്പോള്‍ 10 കോടിയില്‍ എത്തിനില്‍ക്കുന്നത്. ലവ്‌ലിനയുടെ ഗ്ലൗസിനു അടിസ്ഥാന വിലയിട്ടിരുന്നത് 80 ലക്ഷവുമായിരുന്നു.

ടോക്കിയോ ഒളിംപിക്‌സില്‍ ചരിത്രം കുറിച്ചാണ് നീരജിന്റെ ത്രോ സ്വര്‍ണത്തില്‍ കുത്തിനിന്നത്. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ ഏക സ്വര്‍ണമായിരുന്നു ഇത്. മാത്രമല്ല ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ രാജ്യത്തിനു അത്‌ലറ്റിക്‌സില്‍ ലഭിച്ച ആദ്യത്തെ സ്വര്‍ണം കൂടിയായിരുന്നു ഇത്. വനിതാ ബോക്‌സിങില്‍ വെങ്കലം കെയ്ത ലവ്‌ലിനയും ചരിത്രം തിരുത്തുന്ന പ്രകടനമായിരുന്നു നടത്തിയത് അസ്സാമില്‍ നിന്നും ഒളിംപിക് മെഡല്‍ നേടിയ ആദ്യ അത്‌ലറ്റെന്ന റെക്കോര്‍ഡായിരുന്നു അവര്‍ കുറിച്ചത്. 69 കിഗ്രാം വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലായിരുന്നു ലവ്‌ലിനയുടെ വെങ്കലമെഡല്‍ നേട്ടം. പിവി സിന്ധുവും ചരിത്രം കുറിച്ചാണ് ടോക്കിയോയില്‍ നിന്നു മടങ്ങിയത്. ഗെയിംസില്‍ രണ്ടു തവണ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടിയ ആദ്യ വനിതാ താരമായി അവര്‍ മാറിയിരുന്നു. 2016ലെ റിയോ ഗെയിംസില്‍ സിന്ധുവിന് വെള്ളി ലഭിച്ചിരുന്നു.

Story first published: Saturday, September 18, 2021, 17:44 [IST]
Other articles published on Sep 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+