For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോലിയും ബോളിവുഡ് സിനിമയും ഒരുപോലെ! സാമ്യത്തെക്കുറിച്ച് സൂപ്പര്‍ താരം കിച്ച സുദീപ്

സിനിമയുടെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ക്രിക്കറ്റ് ലോകത്തു മാത്രമല്ല ഇന്ത്യയുടെ റണ്‍മെഷീന്‍ വിരാട് കോലിയുടെ മോശം ഫോം സിനിമാ ലോകത്തും ചര്‍ച്ച്ക്കു വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. കന്നഡയിലെ സൂപ്പര്‍ താരമായ കിച്ച സുദീപാണ് കഴിഞ്ഞ ദിവസം തന്റെ സിനിമാ പ്രൊമോഷന്‍ സമയത്തു കോലിയെക്കുറിച്ചും പരാമര്‍ശം നടത്തിയത്.

1

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോവുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ കോലി. നേരത്തേ സെഞ്ച്വറി ക്ഷാമമായിരുന്നു അദ്ദേഹത്തെ വലച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഫിഫ്റ്റി പോലും അസാധ്യമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം കളിച്ചിരുന്നെങ്കിലും ഒന്നില്‍പ്പോലും ബാറ്റിങില്‍ ക്ലിക്കായില്ല. ഇതേ തുടര്‍ന്ന് ഇപ്പോള്‍ നടക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ കോലിക്കു വിശ്രമം നല്‍കിയിരിക്കുകയാണ്.

2

വിക്രാന്ത് റോണയെന്ന തന്റെ പുതിയ സിനിമയുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിരാട് കോലിയുടെ ഫോമിനെക്കുറിച്ച് കിച്ച സുദീപ് സംസാരിച്ചത്. കോലിയെ ബോളിവുഡ് സിനിമകളോടു അദ്ദേഹം താരതമ്യം ചെയ്യുകയായിരുന്നു.
കോലിയെപ്പോലെ ബോളിവുഡ് സിനിമകള്‍ക്കും മോശം സമയമാണ്. പല വന്‍ ബജറ്റ് ചിത്രങ്ങളും അടുത്തിടെ ബോക്‌സോഫീസില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.

ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

3

ഹിന്ദി സിനിമകളേക്കാള്‍ സൗത്ത് ഇന്ത്യന്‍ സിനിമകളുടെ വിജയത്തെക്കുറിച്ചാണ് കിച്ച സുദീപ് ചടങ്ങില്‍ സംസാരിച്ചത്. മികച്ച നിലവാരമുള്ള ഉള്ളടക്കത്തിന്റെ അടിത്തറയില്ലാതെ ബോളിവുഡിനു വികസിക്കാന്‍ സാധിക്കില്ലെന്നു അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.
കളിക്കളത്തില്‍ ഒരു ദിവസത്തെ മോശം പ്രകടനത്തിനു വിരാട് കോലിയുടെ ഇതുവരെയുള്ള റെക്കോര്‍ഡുകളെ ഇല്ലാതെയാക്കാന്‍ സാധിക്കില്ല. അതുപോലെ തന്നെ ബോക്‌സ് ഓഫീസിലെ ഇപ്പോഴത്തെ മോശം സമയത്തിനു മുന്‍കാലത്തെ വന്‍ വിജയങ്ങളെ ഇലാതെയാക്കാന്‍ കഴിയില്ലെന്നും കിച്ച സുദീപ് അഭിപ്രായപ്പെട്ടു.

രോഹിത് vs രാഹുല്‍, ഇവരുടെ ക്യാപ്റ്റന്‍സിയിലെ വ്യത്യാസങ്ങളെന്ത്? ഒന്നില്‍ രാഹുല്‍ കേമന്‍

4

ഒരു വര്‍ഷം ഒരുപാട് സിനിമകള്‍ പുറത്തിറങ്ങുന്നുണ്ട്. ഇവയില്‍ ചിലത് വിജയിക്കുമ്പോള്‍ ചിലതു പരാജയപ്പെടുകയും ചെയ്യുന്നു. മികച്ച നടീനടന്‍മാരെ വച്ച് നിലവാരമുള്ള സിനിമകള്‍ ഹിന്ദിയില്‍ വന്നില്ലെങ്കില്‍ എങ്ങനെ ബോളിവുഡിനു ദീര്‍ഘകാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നും കിച്ച സുദീപ് ചോദിച്ചു.
വിരാട് കോലി ഫോമിലേക്കു മടങ്ങിയെത്തുന്നതും ബോളിവുഡ് സിനിമകളുടെ തിരിച്ചുവരവും ഏതു സമയത്തും സംഭവിക്കാം. വിരാട് കോലിയെപ്പോലെയാണ് ഇപ്പോള്‍ ബോളിവുഡ് സിനിമകളും. കോലിയുടെ റെക്കോര്‍ഡുകള്‍ നിങ്ങള്‍ക്കു എടുത്തു കളയാന്‍ സാധിക്കുമോ? അതു സംഭവ്യമായ കാര്യമല്ലെന്നും സുദീപ് കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ നടന്ന പ്രൊമോഷന്‍ ചടങ്ങില്‍ ബോളിവുഡിലെ സൂപ്പര്‍ താരമായ സല്‍മാന്‍ ഖാനും പങ്കെടുത്തിരുന്നു. സമീപകാലത്തു ആര്‍ആര്‍ആര്‍, പുഷ്പ, കെജിഎഫ് 2 തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകള്‍ ബോളിവുഡ് സിനിമകളെപ്പോലും നിഷ്പ്രഭരാക്കുന്ന വിജയം കൊയ്തിരുന്നു.

5

അതേസമയം, വിരാട് കോലിയുടെ കാര്യമെടുത്താല്‍ അദ്ദേഹത്തെ അടുത്തതായി ഇന്ത്യന്‍ ടീമിനൊപ്പം കാണുക ആഗസ്റ്റ് അവസാനത്തോടെ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലായിരിക്കും. ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോലി തീര്‍ച്ചയായും കളിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏഷ്യാ കപ്പിനു ശേഷം ഒക്ടോബര്‍ അവസാനത്തോടെ ഓസ്‌ട്രേലിയയില്‍ ഐസിസിയുടെ ടി20 ലോകകപ്പും ഇന്ത്യയെ കാത്തിരിക്കുകയാണ്. ഒക്ടോബര്‍ 28നു ചിരവൈരികളായ പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ തന്നെ ഇരുടീമും മുഖാമുഖം വരുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇഅയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ പത്തു വിക്കറ്റിനു പാകിസ്താന്‍ കശാപ്പ് ചെയ്തിരുന്നു.

Story first published: Wednesday, July 27, 2022, 16:16 [IST]
Other articles published on Jul 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+