Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് vs രാഹുല്‍, ഇവരുടെ ക്യാപ്റ്റന്‍സിയിലെ വ്യത്യാസങ്ങളെന്ത്? ഒന്നില്‍ രാഹുല്‍ കേമന്‍

രോഹിത് ശര്‍മയ്ക്കു ശേഷം ടീം ഇന്ത്യയുടെ അടുത്ത നായകന്‍ ആരെന്നുള്ള ചോദ്യത്തിന്റെ ഉത്തരമാണ് ഓപ്പണര്‍ കെഎല്‍ രാഹുല്‍. ടീമിന്റെ ഭാവി ക്യാപ്റ്റനായി ബിസിസിഐ കണ്ടു വച്ചിരിക്കുന്നത് അദ്ദേഹത്തെ ആണെന്നതിനാലാണ് വൈസ് ക്യാപ്റ്റന്‍സിയും അടുത്തിടെ നല്‍കിയത്. രോഹിത്തിന്റെ അഭാവത്തില്‍ ഒരു പരമ്പരയില്‍ രാഹുല്‍ ഫുള്‍ടൈം ക്യാപ്റ്റനാവുകയും ചെയ്തിരുന്നു.

1

രോഹിത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് നേരത്തേ തന്നെ ലോകം അംഗീകരിച്ചതാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ ചാംപ്യന്‍മാരാക്കിയെന്നതു തന്നെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയുടെ മികവാണ് അടിവരയിടുന്നത്. കൂടാതെ നേരത്തേ ഇന്ത്യയെ ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി എന്നിവയിലും രോഹിത് വിജയികളാക്കിയിരുന്നു. രോഹിത്തിന്റെയും രാഹുലിന്റെ ക്യാപ്റ്റന്‍സി ശൈലികള്‍ തമ്മിലുള്ള പ്രധാനപ്പെട്ട ചില വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

തന്ത്രപരമായ മിടുക്ക്

തന്ത്രപരമായ മിടുക്ക്

തന്ത്രങ്ങളൊരുക്കുന്നതിന്റെ കാര്യമെടുത്താല്‍ കെഎല്‍ രാഹുലിനേക്കാള്‍ ഒരുപാട് മുകളില്‍ തന്നെയാണ് രോഹിത് ശര്‍മയുടെ സ്ഥാനമെന്നു സംശയമില്ലാതെ പറയാം. ചെറുപ്പം മുതല്‍ തന്നെ ഫീല്‍ഡില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതില്‍ മിടുക്ക് കാണിച്ചിരുന്ന താരമാണ് രോഹിത്. 2013 മുതല്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലീഗില്‍ ഇത്രയും കാലമായി ടീമിനെ നയിക്കാന്‍ സാധിച്ചത് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനെ ഏറെ വളരാന്‍ സഹായിച്ചിട്ടുണ്ട്. ബൗളറെ വളരെ നന്നായി റൊട്ടേറ്റ് ചെയ്യാനും ബാറ്ററെ മനസ്സിലാക്കി ഫീല്‍ഡ് ക്രമീകരിക്കാനുമൊക്കെ കേമനാണ് രോഹിത്.

3

അതേസമയം, രാഹുലിന്റെ കാര്യത്തില്‍ ഇതു പറയാന്‍ സാധിക്കില്ല. ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്ത് കുറവാണന്നതും പോരായ്മയാണ്. കൂടുതല്‍ മല്‍സരങ്ങളില്‍ ടീമിനെ മികച്ച രീതിയില്‍ നയിക്കാനായെങ്കില്‍ മാത്രമേ രാഹുലിന്റെ ക്യാപ്റ്റന്‍സി വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ നായകനെന്ന നിലയില്‍ അദ്ദേഹത്തിനു ഒരുപാട് ദൂരം മുന്നോട്ടു പോവാനുണ്ടെന്നു കാണാം.

IPL: രോഹിത്തിനു ശേഷം അടുത്ത മുംബൈ ക്യാപ്റ്റനാര്? ഇവരിലൊരാളെ ഉറപ്പിക്കാം

സമ്മര്‍ദ്ദഘട്ടങ്ങളിലെ ശാന്തത

സമ്മര്‍ദ്ദഘട്ടങ്ങളിലെ ശാന്തത

സമ്മര്‍ദ്ദഘട്ടങ്ങളില്‍ പുലര്‍ത്തുന്ന ശാന്തതയുടെ കാര്യമെടുത്താലും രോഹിത് ശര്‍മയേക്കാള്‍ ഏറെ താഴെയാണ് കെഎല്‍ രാഹുലിന്റെ സ്ഥാനം. മുകളില്‍ പരാമര്‍ശിച്ചതു പോലെ ഇവിടെയും അനുഭവസമ്പത്ത് ഒരു വിഷയം തന്നെയാണ്. എങ്കിലും അടിസ്ഥാന പരമായി താരതമ്യം ചെയ്താല്‍ സമ്മര്‍ദ്ദം നേരിടുമ്പോള്‍ രാഹുല്‍ പലപ്പോഴും പതറുന്നത് നമ്മള്‍ ഐപിഎല്ലിലുള്‍പ്പെടെ കണ്ടതാണ്. ഐപിഎല്ലില്‍ നേരത്തേ പഞ്ചാബ് കിങ്‌സിനെ നയിച്ചിട്ടുള്ള രാഹുല്‍ ഇപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും ക്യാപ്റ്റനാണ്. പക്ഷെ പലപ്പോഴും സമ്മര്‍ദ്ദഘട്ടങ്ങളില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കാന്‍ കഴിയാതെ വരാറുണ്ട്.

5

എന്നാല്‍ രോഹിത് വളരെ കൂള്‍ ക്യാപ്റ്റനാണ്.
മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെപ്പോലെ പ്രതിസന്ധികളില്‍ പതറാതെ തീരുമാനമെടുക്കാന്‍ സാധിക്കുന്ന ക്യാപ്റ്റനാണ് രോഹിത്. ടീമിലെ കളിക്കാരെ പിന്തുണയ്ക്കും അവരെ പ്രചോദിപ്പിച്ച് ഏറ്റവും മികച്ചത് പുറത്തുകൊണ്ടു വരാന്‍ സാധിക്കുകയും ചെയ്യുന്ന നായകനുമാണ് അദ്ദേഹം.

വിക്കറ്റ് കീപ്പിങില്‍ ദ്രാവിഡ് മിടുക്കനോ? വമ്പന്‍ വീക്ക്‌നെസുണ്ടായിരുന്നു!

മുന്നില്‍ നിന്നു നയിക്കുന്നു

മുന്നില്‍ നിന്നു നയിക്കുന്നു

ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന കാര്യത്തില്‍ പക്ഷെ കെഎല്‍ രാഹുലിനാണ് മുന്‍തൂക്കം. പ്രത്യേകിച്ചും ഐപിഎല്ലിലെ പ്രകടനമെടുക്കുകയാണെങ്കില്‍ കഴിഞ്ഞ മൂന്നു സീസണുകളിലും 600ന് മുകളില്‍ റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ രോഹിത് ശര്‍മയിലേക്കു വന്നാല്‍ 2013ലെ സീസണ്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു സീസണിലും 500ന് മുകളില്‍ റണ്‍സ് അദ്ദേഹം നേടിയിട്ടില്ല. 2016ല്‍ 489 റണ്‍സെടുത്തതാണ് അതിനു ശേഷമുള്ള മികച്ച പ്രകടനം.

7

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്നാലും ടീമിനെ നയിച്ച മല്‍സരങ്ങളെടുത്താല്‍ രോഹിത്തിനു പലപ്പോഴും വലിയ ഇന്നിങ്‌സുകള്‍ കൡക്കാന്‍ സാധിക്കുന്നില്ലെന്നു കാണാം. മികച്ച തുടക്കം ലഭിക്കാറുണ്ടെങ്കിലും അവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ അദ്ദേഹത്തിനു കഴിയാറില്ല. അതേസമയം, ഐപിഎല്ലിലേതു പോലെ രാഹുലിനു ക്യാപ്റ്റനായി ഇന്ത്യക്കു വേണ്ടി വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുമോയെന്നു കൂടുതല്‍ മല്‍സരങ്ങളില്‍ നയിച്ചാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.

.

Story first published: Tuesday, July 26, 2022, 12:36 [IST]
Other articles published on Jul 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+