
സോഷ്യല്‍ മീഡിയയില്‍ പരസ്പരമുള്ള ചില ചാറ്റുകളാണ് ഗില്ലും സാറയും തമ്മില്‍ അടുപ്പത്തിലാണെന്ന ഗോസിപ്പുകളുയരാന്‍ പ്രധാന കാരണം. ഗില്ലിന്റെ ഫോട്ടോയ്ക്കു താഴെ കമന്റ് ചെയ്യാറുള്ള സാറ ഇടയ്ക്കു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലും താരത്തിന്റെ ബാറ്റിങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇവയെല്ലം ചേര്‍ത്തു വച്ചാണ് ഗില്ലും സാറയും തമ്മില്‍ പ്രണയമുണ്ടെന്നും പാപ്പരാസികള്‍ ഉറപ്പിച്ചത്.

പക്ഷെ ഇപ്പോഴിതാ ഈ സംഭവത്തില്‍ വലിയ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ഗില്ലിന്റെ കാമുകി സാറയല്ലെന്നും അത് ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലി ഖാനാണെന്നുമുള്ള സൂചനകളാണ് വരുന്നത്.
Asia Cup: ഭര്‍ത്താവ് ഇന്ത്യന്‍, ഭാര്യ പാകിസ്താനി! മല്‍സരശേഷം സംഭവിച്ചത്, വീഡിയോ വൈറല്‍

ശുഭ്മാന്‍ ഗില്ലിനും സാറ അലി ഖാനും ഒരുമിച്ച് ദുബായിലെഒരു റെസ്റ്റോറന്റില്‍ ഇരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. റെസ്‌റ്റോറന്റിലെത്തിയ ആരോ മൊബൈലില്‍ പകര്‍ത്തിതയാണ് ഈ വീഡിയോ. ഇതു സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നതോടെ ഗില്ലും സാറയും തമ്മില്‍ അടുപ്പത്തിലാണെന്ന സംശയങ്ങളാണ് ഉയരുന്നത്.
ഇതാദ്യമായിട്ടാണ് ഇരുവരെയും ചേര്‍ത്ത് ഈ തരത്തില്‍ ഗോസിപ്പുകള്‍ വരുന്നത്. രണ്ടു പേരും ഇതേക്കുറിച്ച് പ്രതികരിക്കുകയോ തങ്ങളുടെ ബന്ധത്തെക്കുറിച്ച് എന്തെങ്കിലും സ്ഥിരീകരണം നല്‍കുകയോ ചെയ്തിട്ടില്ല.

കുറച്ചു ദിവസം മുമ്പ് ശുഭ്മാന്‍ ഗില്ലും സാറ ടെണ്ടുല്‍ക്കറും തമ്മില്‍ ബ്രേക്കപ്പ് ആയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഗില്ലിന്റെ ചില അവ്യക്തമായ പ്രസ്താവനകളായിരുന്നു ഇതിലേക്കു നയിച്ചത്. മാലാഖമാരുമായി പ്രണയത്തിലാവരുതെന്നായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഗില്‍ കുറിച്ചത്. ഇതു സാറയെക്കുറിച്ചാവാമെന്നു പലരും ഊഹിച്ചെടുക്കുകയും ചെയ്തു.

ഏഷ്യാ കപ്പിലെടുത്തില്ല, ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവന്‍ ഉറപ്പായും വേണം!- മുന്‍ താരം
ഇതിനു ശേഷം സിംഗിളാണോ, കമ്മിറ്റഡാണോയെന്നു ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ ഗില്‍ പ്രതികരിക്കുകയും ചെയ്തു. ഓ അതെ! സമീപഭാവിയില്‍ സ്വയം ക്ലോണിങ് നടത്താന്‍ ഒരു പ്ലാനുമില്ലെന്നായിരുന്നു താരത്തിന്റെ നിഗൂഡമായ മറുപടി. ഇതോടെയാണ് ഗില്ലും സാറയും തമ്മില്‍ അടിച്ചുപിരിഞ്ഞോയെന്നു എല്ലാവരും സംശയിച്ചത്. ഇപ്പോള്‍ നടി സാറ അലി ഖാനോടൊപ്പം ഗില്‍ കറങ്ങുന്ന വീഡിയോ കൂടി വന്നതോടെ ഈ സംശയം ബലപ്പെടുകയും ചെയ്തിരിക്കുകയാണ്.


Click it and Unblock the Notifications











