Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉന്നം പിഴയ്ക്കാതെ ഇന്ത്യ... ഷൂട്ടിങില്‍ വീണ്ടും മെഡല്‍, ലക്ഷയ് ഷെറോണിന് വെള്ളി

Lakshay Sheoran

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ മെഡല്‍ക്കൊയ്ത്ത് തുടരുന്നു. രണ്ടാംദിനം ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ മെഡലും ഷൂട്ടിങില്‍ സ്വന്തമാക്കി. ആദ്യത്തേതും ഷൂട്ടിങില്‍ തന്നെയായിരുന്നു. പുരുഷ വിഭാഗം ട്രാപ്പ് ഷൂട്ടിങില്‍ ലക്ഷയ് ഷെറോണാണ് ഇന്ത്യക്കു വെള്ളി മെഡല്‍ നേടിത്തന്നത്. രാവിലെ നടന്ന 10 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ദീപക് കുമാര്‍ വെള്ളി സമ്മാനിച്ചതിനു പിന്നാലെയാണ് ഷെറോണിന്റെയും നേട്ടം.

ഷെറോണിന്റെ വെള്ളി മെഡല്‍ വിജയത്തോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം നാലായി ഉയര്‍ന്നു. ആദ്യദിനം ഷൂട്ടിങിലും ഗുസ്തിയിലും ഇന്ത്യ മെഡല്‍ കരസ്ഥമാക്കിയിരുന്നു. പുരുഷന്‍മാരുടെ 65 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ് രംഗ് പൂനിയ ഇന്ത്യക്കായി സ്വര്‍ണം കൊയ്തപ്പോള്‍ ഷൂട്ടിങില്‍ രവി കുമാര്‍, അപൂര്‍വ്വി ചന്ദേല സഖ്യം വെങ്കലവും നേടിയിരുന്നു.

Story first published: Monday, August 20, 2018, 17:57 [IST]
Other articles published on Aug 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+