ആഴ്‌സനലിന് ആവേശമായി ഇന്ത്യ... പ്രീമിയര്‍ ലീഗ് വേദിയില്‍ ക്രിക്കറ്റ് താരങ്ങളും!! ചിത്രങ്ങള്‍ വൈറല്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ഗ്ലാമര്‍ കൂട്ടാന്‍ ടീം ഇന്ത്യയുമെത്തി. ഇംഗ്ലണ്ടിനെതിരായ അടുത്ത ടെസ്റ്റിനു മുന്നോടിയായി തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ഫുട്‌ബോള്‍ കാണാനും ക്രിക്കറ്റ് താരങ്ങള്‍ സമയം കണ്ടെത്തിയത്. ഇന്ത്യന്‍ ടീമിലെ പല താരങ്ങളും ഫുട്‌ബോളിന്റെ കടുത്ത ആരാധകര്‍ കൂടിയാണ്.
പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച നടന്ന ആഴ്‌സനലും വെസ്റ്റ്ഹാം യുനൈറ്റഡും തമ്മിലുള്ള മല്‍സരം ആസ്വദിക്കാന്‍ ടീം ഇന്ത്യയിലെ ചില താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.
കാന്റെയ്‌ക്കൊപ്പം ഫോട്ടോയെടുത്ത് രാഹുല്‍
ഇന്ത്യയുടെ വെടിക്കെട്ട് താരമായലോകേഷ് രാഹുല്‍ ചെല്‍സിയുടെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ എന്‍ഗോളോ കാന്റെയെ കണ്ടു മുട്ടുകയും ഫോട്ടോയെടുക്കുകയും ചെയ്തു. ലോകകപ്പില്‍ ഫ്രാന്‍സിനൊപ്പം കിരീടവിജയത്തില്‍ പങ്കാളിയായ താരമാണ് കാന്റെ.
ഫുട്‌ബോളിനെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചുമെല്ലാം കാന്റെയുമായി സംസാരിച്ചെന്നും താനൊരു ചെല്‍സി ആരാധകന്‍ അല്ലാതിരുന്നിട്ടു കൂടി അദ്ദേഹം വളരെ സന്തോഷവാനായിരുന്നുവെന്നും രാഹുല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
രാഹുല്‍ ആഴ്‌സനല്‍ ഫാന്‍
ആഴ്‌സനലിന്റെ കടുത്ത ആരാധകനായ രാഹുല്‍ ടീമിന്റെ ജഴ്‌സി ധരിച്ചാണ് വെസ്റ്റ്ഹാമിനെതിരായ മല്‍സരം സ്റ്റേഡിയത്തില്‍ വച്ച് ആസ്വദിച്ചത്. രാഹുല്‍ എന്നെഴുതിയ ആഴ്‌സനലിന്റെ ഒന്നാം നമ്പര്‍ ജഴ്‌സിയില്‍ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ വച്ച് മല്‍സരം കാണുന്നതിന്റെ ചിത്രവും താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുലിന്റെ ആഗ്രഹം പോലെ തന്നെ കളിയില്‍ ആഴ്‌സനല്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

വെല്‍ബെക്കുമായും കൂടിക്കാഴ്ച
ചെല്‍സി സൂപ്പര്‍ താരം കാന്റെയുമായി മാത്രമല്ല തന്റെ ഫേവറിറ്റ് ക്ലബ്ബായ ആഴ്‌സനലിന്റെ താരങ്ങളായ ഡാനി വെല്‍ബെക്ക്, പുതുതായി ടീമിലെത്തിയ ഗോള്‍കൂപ്പര്‍ ബെന്‍ഡ് ലെനോ എന്നിവരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി.
ഉമേഷ്, ബുംറ എന്നിവരും മല്‍സരം കാണാനെത്തി
രാഹുല്‍ മാത്രമല്ല ദേശീയ ടീമിലെ സഹ താരങ്ങളും പേസ് ബൗളര്‍മാരുമായ ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരും ആഴ്‌സനല്‍- വെസ്റ്റ്ഹാം മല്‍സരം ആസ്വദിക്കാന്‍ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെത്തിയിരുന്നു. മല്‍സരം വളരെയധികം ആസ്വദിച്ചതായും സ്‌ഫോടനാത്മക അന്തരീക്ഷമായിരുന്നു സ്‌റ്റേഡിയത്തിലേതെന്നും ബുംറ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications