For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുമ്പും പിമ്പും ഒത്തുകളി നടന്നു, തനിക്ക് മാത്രം തിരിച്ചുവരാന്‍ അവസരം ലഭിച്ചില്ല: ആസിഫ്

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമില മികച്ച പേസര്‍മാരിലൊരാളായിരുന്നു മുഹമ്മദ് ആസിഫ്. തന്റെ ഉയരക്കൂടുതലിനെ കളത്തില്‍ നന്നായി മുതലാക്കിയ ആസിഫ് ഒത്തുകളി വിവാദത്തിലകപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. മികച്ച സ്വിങ് ബൗളറെന്ന നിലയില്‍ ക്രിക്കറ്റ് ചുരുങ്ങിയകാലം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ ആസിഫ് തന്റ ഒത്തുകളി വിവാദത്തിന് ശേഷമുള്ള സംഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. തിരിച്ചുവരാന്‍ തനിക്ക് മാത്രം അവസരം ലഭിച്ചില്ലെന്നാണ് ആസിഫ് പറയുന്നത്.

2010

2010ല്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് ആസിഫ് ഒത്തുകളി കേസില്‍ അകപ്പെടുന്നത്. കുറ്റം തെളിഞ്ഞതോടെ അദ്ദേഹത്തെ ഏഴ് വര്‍ഷത്തേക്ക് വിലക്കുകയായിരുന്നു. എന്നാല്‍ തെറ്റ് സംഭവിച്ചുപോയെന്നും പലര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. എനിക്ക് മുമ്പും പിമ്പും പല താരങ്ങളും ഒത്തുകളി കേസില്‍ അകപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ലഭിച്ച പരിഗണനയും പിന്തുണയും എനിക്ക് ലഭിച്ചില്ല.

പാകിസ്താന്‍

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെ ഒറ്റപ്പെടുത്തി. ഒത്തുകളികേസില്‍ പിടിക്കപ്പെട്ടിട്ടും താരങ്ങള്‍ക്ക് തിരിച്ചുവരാന്‍ അവസരം ലഭിച്ചെങ്കിലും തനിക്കത് ലഭിച്ചില്ല. ഒത്തുകളി കേസില്‍ അകപ്പെട്ട മുഹമ്മദ് അമീറിന് തിരിച്ചുവരാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അവസരം നല്‍കിയിരുന്നു. സല്‍മാന്‍ ബട്ടിന്റെ കാര്യത്തിലും മൃതു സമീപനമാണ് പിസിബി സ്വീകരിച്ചത്. ഇതാണ് ആസിഫ് പേരെടുത്ത് പറയാതെ പരാമര്‍ശിച്ചത്.

കോലി 40 വയസ്സ് വരെ കളിക്കും!! കാരണം ചൂണ്ടിക്കാട്ടി മുന്‍ താരം... ആശങ്ക ഒരു കാര്യത്തില്‍ മാത്രം

എല്ലാവര്‍ക്കും തെറ്റുപറ്റും

എല്ലാവര്‍ക്കും തെറ്റുപറ്റും. എനിക്കും അതാണ് സംവിച്ചത്. എന്നാല്‍ അതിനെക്കുറിച്ചോര്‍ത്ത് ദുഖിച്ചിരിക്കുന്നില്ല ഞാന്‍.നിലവിലെ സാഹചര്യത്തില്‍ സന്തോഷവാനായിരിക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ കളിച്ചിരുന്ന സമയത്തെല്ലാം മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നു.ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും മികച്ച പല ബാറ്റ്‌സ്മാന്‍മാരും എന്റെ ബൗളിങ്ങിനെ പ്രശംസിക്കുകയും എന്നെ ഓര്‍ക്കുകയും ചെയ്യുന്നു. അതുതന്നെ വലിയ കാര്യമാണ്.

സച്ചിനും കോലിയും തമ്മിലുള്ള വ്യത്യാസമെന്ത്? സച്ചിനും മെസ്സിയും ഒരുപോലെ!!- ചൂണ്ടിക്കാട്ടി റെയ്‌ന

കെവിന്‍ പീറ്റേഴ്‌സണ്‍,

കെവിന്‍ പീറ്റേഴ്‌സണ്‍, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവരെല്ലാം കഴിഞ്ഞിടെ തന്റെ ബൗളിങ്ങിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നി ആസിഫ് പറഞ്ഞു. മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും കളത്തില്‍ മോശം പെരുമാറ്റംകൊണ്ട് പലതവണ അദ്ദേഹം വിവാദനായകനായിട്ടുണ്ട്. 2006ല്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കും ആസിഫ് നേരിട്ടിട്ടുണ്ട്.

മികച്ച നിശ്ചിത ഓവര്‍ ക്യാപ്റ്റനാര്? കോലിയോ, മോര്‍ഗനോ അല്ല... ഇവരേക്കാള്‍ കേമനുണ്ട്- യൂസുഫ്

മികച്ച പ്രകടനം

ടീമെന്ന നിലയില്‍ എന്നും ഞാന്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ബൗളറെന്ന നിലയില്‍ ഞാന്‍ സ്വാര്‍ത്ഥനായിരുന്നു. കൂടുതല്‍ വിക്കറ്റ് എനിക്ക് ലഭിക്കണമെന്നാണ് എപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നത്. തന്റെ ബൗളിങ് കണ്ടശേഷം വസിം അക്രമും മുദാസര്‍ നാസറുമെല്ലാം പുകഴ്ത്തിയത് വളരെ അഭിമാനം തോന്നിപ്പിക്കുന്ന സംഭവമായിരുന്നെന്നും ആസിഫ് പറഞ്ഞു. മുഹമ്മദ് അമീറിന് പിസിിയില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചുവെന്നും പ്രതിസന്ധി ഘട്ടത്തില്‍ തനിക്കത് ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്നും രണ്ട് വര്‍ഷമെങ്കിലും ടെസ്റ്റ് കളിക്കാനുള്ള കായിക ക്ഷമത ഇപ്പോഴുമുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, May 4, 2020, 17:27 [IST]
Other articles published on May 4, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+