Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി 40 വയസ്സ് വരെ കളിക്കും!! കാരണം ചൂണ്ടിക്കാട്ടി മുന്‍ താരം... ആശങ്ക ഒരു കാര്യത്തില്‍ മാത്രം

മുംബൈ: 30കളിലേക്കു കടന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ ഭാവിയെക്കുറിച്ച് മുന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലേക്കു അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ് കോലി.

ഇതിനകം പല ബാറ്റിങ് റെക്കോര്‍ഡുതകളും തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞ അദ്ദേഹം വിരമിക്കുമ്പോഴേക്കും മിക്ക റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്രയും മികച്ച ഫിറ്റ്‌നസും ചുറുചുറുക്കുമുള്ള കോലിക്കു ദീര്‍ഘകാലം മല്‍സരംരംഗത്തു തുടരാന്‍ കഴിയുമെന്ന് ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു.

40കള്‍ വരെ കളിക്കും

40കളുടെ തുടക്കം വരെ കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് ദാസ്ഗുപ്ത വ്യക്തമാക്കി. ശാരീരികമായി അത്രയും ഫിറ്റാണ് ഇപ്പോള്‍ കോലി. അക്കാര്യത്തില്‍ വളരെയധികം അച്ചടക്കവും അദ്ദേഹം പുലര്‍ത്തുന്നു.
30കളുടെ തുടക്കത്തിലാണ് കോലി. അടുത്ത അഞ്ചോ, ആറോ വര്‍ഷമല്ല ചിലപ്പോള്‍ 10 വര്‍ഷം വരെ അദ്ദേഹം കളിക്കളത്തില്‍ തുടര്‍ന്നേക്കും. ശാരീരികത്തിനേക്കാളുപരി മാനസികവും വളരെ പ്രധാനമാണ്. എന്തിനെയും വളരെ തീവ്രമായി സമീപിക്കുന്ന ശൈലിയാണ് കോലിയുടേത്. ഒരു കാര്യം ചെയ്യുമ്പോള്‍ പൂര്‍ണമായും അതില്‍ മാത്രമായിരിക്കും ശ്രദ്ധയെന്നും ദാസ്ഗുപ്ത വിശദമാക്കി.

ഒരു കാര്യത്തില്‍ ആശങ്ക

ഈ വര്‍ഷം നവംബറില്‍ കോലിക്കു 32 വയസ്സ് തികയും. ഏതു കാര്യമെടുത്താലും അതില്‍ 120 ശതമാനവും നല്‍കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് കോലി. എന്നാല്‍ കോലിയെപ്പോലെ മാനസികമായി അത്രയും ഒരു കാര്യത്തോട് ആത്മാര്‍ഥത പുലര്‍ത്തുന്ന പലര്‍ക്കും വളരെ പെട്ടെന്നു ഈ മാനസികാവസ്ഥ നഷ്ടമായതായി ചില മുന്‍ സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നു. കോലിയുടെ കാര്യത്തിലും ഇതേ ആശങ്കയാണ് ദാസ്ഗുപ്ത പങ്കു വയ്ക്കുന്നത്.
മാനസികമായി ഇതേ ഫ്രഷ്‌നെസോടെ എത്ര കാലം കോലിക്കു കളിക്കാന്‍ കഴിയുമെന്ന കാര്യത്തിലാണ് ആശങ്കയുള്ളത്. കോലിയെപ്പോലെ ചിന്താഗതി പുലര്‍ത്തിയ ചിലര്‍
കരുതിയതിലും നേരത്തേ മാനസികമായി തളരുകയും വിസ്മൃതിയിലേക്കു മറയുകയും ചെയ്ത സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. അത് ശാരീരികമായ കാര്യമാവില്ല, മറിച്ചു മാനസികം മാത്രമാണെന്നും ദാസ്ഗുപ്ത വ്യക്തമാക്കി.

കരിയറിന്റെ തുടക്കം

2008ല്‍ ക്രിക്കറ്റിലേക്കു വരുമ്പോള്‍ ദില്ലിയില്‍ നിന്നുള്ള ഒരു സാധാരണ ബാറ്റ്‌സ്മാന്‍ മാത്രമായിരുന്നു കോലി. നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണസാധനങ്ങള്‍ ഇഷ്ടപ്പെടുകയും നന്നായി കഴിക്കുകയും ചെയ്തിരുന്ന, ഫിറ്റ്‌നസിനൊന്നും വലിയ പ്രാധാന്യം നല്‍കാതിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
എന്നാല്‍ 2012 മുതലാണ് കോലി ക്രിക്കറ്റിനെ കൂടുതല്‍ ഗൗരവമായി കാണാന്‍ തുടങ്ങിയത്. അതിനു ശേഷം ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയ അദ്ദേഹം ഇപ്പോള്‍ ക്രിക്കറ്റിലെ മാത്രമല്ല കായിക ലോകത്തെ തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ളവരുടെ നിരയിലാണ്.

Story first published: Monday, May 4, 2020, 17:33 [IST]
Other articles published on May 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+