Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും കോലിയും തമ്മിലുള്ള വ്യത്യാസമെന്ത്? സച്ചിനും മെസ്സിയും ഒരുപോലെ!!- ചൂണ്ടിക്കാട്ടി റെയ്‌ന

raina

മുംബൈ: ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊരു പിന്‍ഗാമിയുണ്ടാവുമോയെന്നതായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ ഏറെക്കാലം തല പുകച്ച ചോദ്യം. ഒരിക്കലുമുണ്ടാവില്ലെന്നു തന്നെയാണ് ഭൂരിഭാഗം പേരും ഉറച്ചു വിശ്വസിച്ചത്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അസാധാരണ ബാറ്റിങ് റെക്കോര്‍ഡുകള്‍ തന്നെയായിരുന്നു ഇതിനു കാരണം. എന്നാല്‍ ഇപ്പോള്‍ പകരക്കാരനാവാന്‍ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിക്കു കഴിയുമെന്ന് പലരും വിശ്വസിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനകം സച്ചിന്റെ ചില റെക്കോര്‍ഡുകള്‍ തിരുത്തിയ കോലി ഇത് ശരിവയ്ക്കുകയും ചെയ്യുകയാണ്.

സച്ചിനും കോലിയും തമ്മില്‍ ബാറ്റിങ് ശൈലിയുടെയോ പെരുമാറ്റത്തിന്റെ കാര്യമായ സാമ്യങ്ങളൊന്നുമില്ലെന്നു തന്നെ കാണാം. ഇരുവരും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്നു ചൂണ്ടിക്കാണിക്കുകയാണ് രണ്ടു പേര്‍ക്കൊപ്പവും കളിച്ചിട്ടുള്ള ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന.

സച്ചിനും കോലിയും

സച്ചിനും വിരാടും നിരവധി സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. എല്ലാ മല്‍സരവും ജയിക്കണമെന്നണ് വിരാടിന്റെ ആഗ്രഹം. സച്ചിനാവട്ടെ എല്ലാം വളരെ ശാന്തമായിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്.
സച്ചിനെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശാന്തമായ പ്രകൃതം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. നമ്മള്‍ 2011ലെ ലോകകപ്പ് ജയിക്കാന്‍ തന്നെ കാരണം സച്ചിന്റെ സാന്നിധ്യമാണ്. ലോകകപ്പ് നേടാന്‍ കഴിയുമെന്ന് ടീമിനെ വിശ്വസിപ്പിച്ചത് അദ്ദേഹമാണെന്നും റെയ്‌ന ചൂണ്ടിക്കാട്ടി.

കോലി മികച്ച ക്യാപ്റ്റന്‍

എല്ലാ ഫോര്‍മാറ്റിലും അവിസ്മരണീയ പ്രകടനമാണ് വിരാട് കാഴ്ചവയ്ക്കുന്നത്. വളരെ മികച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. പന്തിനെ നന്നായി പ്രഹരിക്കുന്ന ബാറ്റ്‌സ്മാനുമാണ് കോലി. മാത്രമല്ല മികച്ച ഫിറ്റ്‌നസുള്ള കോലി എല്ലായ്‌പ്പോഴും കാര്യങ്ങളെ പോസിറ്റീവായി കാണുകയും ചെയ്യുന്നു. എല്ലായ്‌പ്പോഴും ഒരു തേജോവലയം അദ്ദേഹത്തിനു ചുറ്റുമുണ്ടാവും. സച്ചിനും കോലിക്കുമൊപ്പം കളിക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

സച്ചിനും മെസ്സിയും തമ്മില്‍ സാമ്യം

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുമായാണ് സച്ചിനെ റെയ്‌ന താരതമ്യം ചെയ്യുന്നത്. മെസ്സിയുടെ കടുത്ത ആരാധകനാണ് താന്‍. വളരെ എളിമയുള്ള വ്യക്തിയാണ് അദ്ദേഹം. തങ്ങള്‍ക്കു ചുറ്റുമുള്ള ആളുകളുടെ കാര്യം ശ്രദ്ധിക്കുന്നതില്‍ സച്ചിനും മെസ്സിയും ഒരുപോലെ മികച്ചവരാണ്. കാരണം സ്‌പോര്‍ട്‌സില്‍ കായിക താരങ്ങള്‍ വിനയമുള്ളവരാവുകയെന്നത് വളരെ പ്രധാനമാണ്. നിങ്ങള്‍ ലോകത്തിലെ നമ്പര്‍ വണ്‍ താരമായിരിക്കാം. പക്ഷെ നിങ്ങളുടെ പാരമ്പര്യം വളരെ പ്രധാനമാണ്. എല്ലാവരോടും കൃതജ്ഞത കാണിക്കേണ്ടതുണ്ടെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Story first published: Monday, May 4, 2020, 13:25 [IST]
Other articles published on May 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+