Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മികച്ച നിശ്ചിത ഓവര്‍ ക്യാപ്റ്റനാര്? കോലിയോ, മോര്‍ഗനോ അല്ല... ഇവരേക്കാള്‍ കേമനുണ്ട്- യൂസുഫ്

YOUSUF

കറാച്ചി: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് യൂസുഫ്. ട്വിറ്ററിലെ ചോദ്യോത്തര സെഷനിലാണ് മികച്ച ക്യാപ്റ്റന്‍ ആരെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നിലവില്‍ ഇന്ത്യയുടെ വിരാട് കോലി, ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍, ഇംഗ്ലണ്ടിന്റെ ഇയോന്‍ മോര്‍ഗന്‍ എന്നിവരാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച മൂന്നു ക്യാപ്റ്റന്‍മാരെന്നു നിസംശയം പറയാം.

ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും ഇവര്‍ക്കൊപ്പം ചേര്‍ത്തു വായിക്കാവുന്ന മറ്റൊരു ക്യാപ്റ്റനാണ്. ഫിഞ്ചിനു കീഴില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഓസീസ് തങ്ങളുടെ സുവര്‍ണകാലത്തേക്കു മടങ്ങി വരാനുള്ള കഠിന ശ്രമത്തിലാണ്.

മോര്‍ഗന് കീഴില്‍ ലോകകപ്പ്

മോര്‍ഗന് കീഴില്‍ ലോകകപ്പ്

കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണ് മോര്‍ഗന്‍. ഇംഗ്ലണ്ടിന്റെ കന്നി ഏകദിന ലോകകപ്പ് നേട്ടം കൂടിയായിരുന്നു 2019ലേത്. അത്യധികം ആവേശകരമായ ഫൈനലില്‍ ന്യൂസിലാന്‍ഡിനെ മറികടന്നായിരുന്നു ഇംഗ്ലീഷുകാരുടെ ലോകകപ്പ് വിജയം.
നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ മോര്‍ഗന്‍ ഇംഗ്ലണ്ടിനെ ഫൈനലില്‍ എത്തിച്ചിരുന്നു. അന്നു വെസ്റ്റ് ഇന്‍ഡീസിനോട് ഇംഗ്ലണ്ട് തോല്‍ക്കുകയായിരുന്നു.

കോലിയുടെ കുതിപ്പ്

കോലിയുടെ കുതിപ്പ്

2017ലാണ് കോലി ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം നായകസ്ഥാനമേറ്റെടുത്തത്. ഇതേ വര്‍ഷം നടന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇതുകൂടാതെ ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീവിടങ്ങളില്‍ ടീമിന് ഏകദിന പരമ്പര നേടിത്തരാനും കോലിക്കു കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ചത് അദ്ദേഹത്തിന്റെ മറ്റൊരു വലിയ നേട്ടമാണ്.

വില്ല്യംസണും കിവീസും

വില്ല്യംസണും കിവീസും

ന്യൂസിലാന്‍ഡിനെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടു വന്ന ക്യാപ്റ്റനാണ് വില്ല്യംസണ്‍. കളിക്കളത്തില്‍ വളരെ കൂളും അതോടൊപ്പം തന്ത്രശാലിയുമായ ക്യാപ്റ്റനാണ് താനെന്നു അദ്ദേഹം ഇതിനകം തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ആരും കാര്യമായ സാധ്യത കല്‍പ്പിക്കാത്ത ടീമായിരുന്നു കിവീസ്. എന്നാല്‍ അവരെ ഫൈനലിലെത്തിച്ച് വില്ല്യംസണ്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് കന്നി ലോകകപ്പ് അദ്ദേഹത്തിന്റെ കൈപ്പിടിയില്‍ നിന്നു വഴുതിപ്പോയത്. ഫൈനല്‍ ടൈയില്‍ കലാശിപ്പപ്പോള്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് ലോകകപ്പ് പിടിച്ചെടുക്കുകയായിരുന്നു.

വില്ല്യംസണ്‍ തന്നെ

വില്ല്യംസണ്‍ തന്നെ

നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനാര് എന്ന ചോദ്യത്തിന് വില്ല്യംസണിന്റെ മറുപടി ഒന്നു മാത്രമായിരുന്നു. വില്ല്യംസണിനെയാണ് അദ്ദേഹം ഏറ്റവും മികച്ച നായകനായി തിരഞ്ഞെടുത്തത്.

Story first published: Monday, May 4, 2020, 11:59 [IST]
Other articles published on May 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+