For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേരെടുത്ത ഇന്ത്യന്‍ താരങ്ങളല്ല, എങ്കിലും ഐപിഎല്ലില്‍ സ്വന്തമായി റെക്കോഡ്; ആരാണവര്‍?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) എന്നാല്‍ കുട്ടിക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ലീഗാണ്. ദേശീയ ടീമിലേക്ക് കടക്കാന്‍ യുവതാരങ്ങള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ അവസരമാണ് ഐപിഎല്‍. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക പ്രതിഭാശാലികളായ താരങ്ങളും പങ്കെടുക്കുന്ന ഐപിഎല്ലിന് വലിയ ആരാധക പിന്തുണയുമുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും വിസ്മയിപ്പിക്കുന്ന നിരവധി പ്രകടനങ്ങള്‍ക്ക് ഐപിഎല്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെ പ്രമുഖരായ മിക്ക താരങ്ങളും തങ്ങളുടേതായ ഒരു അടയാളപ്പെടുത്തല്‍ ഐപിഎല്ലില്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അത്ര പ്രശസ്തരല്ലെങ്കിലും ഐപിഎല്ലില്‍ മികച്ച റെക്കോഡ് സ്വന്തമാക്കിയ ചില ഇന്ത്യന്‍ താരങ്ങളുണ്ട്.അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മികച്ച ബാറ്റിങ് ശരാശരി

മികച്ച ബാറ്റിങ് ശരാശരി

10 മത്സരങ്ങളെങ്കിലും കളിച്ച താരങ്ങളുടെ ബാറ്റിങ് ശരാശരി പരിശോധിക്കുമ്പോള്‍ ഐപിഎല്ലില്‍ മുന്നിലുള്ളത് മുംബൈക്കാരനായ ഇക്ബാല്‍ അബ്ദുല്ലയുടെ പേരിലാണ്.44 ആണ് താരത്തിന്റെ ശരാശരി. രണ്ടാം സ്ഥാനത്തുള്ള എം എസ് ധോണിയുടെ ശരാശരി 42.20 ആണ്. എല്ലാ താരങ്ങളെയും പരിശോധിക്കുമ്പോള്‍ 55.62 ശരാശരിയോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോവാണ് മുന്നില്‍. 2011ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത അബ്ദുല്ലയായിരുന്നു ആ സീസണിലെ റൈസിങ് സ്റ്റാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയത്. ബാറ്റിങ്ങിനെക്കാള്‍ ബൗളിങ്ങിലായിരുന്നു അബ്ദുല്ല തിളങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

ഒരു ഐപിഎല്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റ്

ഒരു ഐപിഎല്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റ്

വെടിക്കെട്ട് താരങ്ങള്‍ ഇന്ത്യന്‍ നിരയിലേറെയുണ്ടെങ്കിലും ഒരു ഐപിഎല്‍ ഇന്നിങ്‌സില്‍ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റെന്ന ബഹുമതി ബാലചന്ദ്ര അഖിലിന്റെ പേരിലാണ്. 25 റണ്‍സെങ്കിലും എടുത്ത താരങ്ങളുടെ കണക്കിലാണ് അഖില്‍ മുന്നിട്ട് നില്‍ക്കുന്നത്. കര്‍ണാടകക്കാരനായ അഖില്‍ 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി കളിച്ചത് 385.71 സ്‌ട്രൈക്കറേറ്റിലാണ്. ഈ മത്സരത്തില്‍ പുറത്താകാതെ 27 റണ്‍സാണ് താരം നേടിയത്. രണ്ടാം സ്ഥാനത്തുള്ള കോലിയുടെ സ്‌ട്രൈക്കറേറ്റ് 357.14 ആണ്. ഐപിഎല്ലില്‍ ഈ റെക്കോഡ് 422.22 സ്‌ട്രൈക്കറേറ്റുള്ള ക്രിസ് മോറിസിന്റെ പേരിലാണ്. ഈ മത്സരത്തില്‍ 9 പന്തില്‍ പുറത്താകാതെ 38 റണ്‍സാണ് മോറിസ് നേടിയത്.

കോലിയോ, രോഹിത്തോ? അടുത്ത സുഹൃത്താര്... ഒരാളുമായി അധികം സംസാരമില്ല- ഷമി

ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സ്

ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സ്

ഒരു ഐപിഎല്‍ ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മുരളി വിജയിയാണ് മുന്നില്‍. രാജസ്ഥാനെതിരേ ചെന്നെയ്ക്കുവേണ്ടി 127 റണ്‍സ് നേടിയ മത്സരത്തില്‍ 11 സിക്‌സാണ് വിജയ് പറത്തിയത്.ഐപിഎല്ലില്‍ ഈ റെക്കോഡ് ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. ബംഗളൂരുവിന് വേണ്ടി പൂനെയ്‌ക്കെതിരായ മത്സരത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ 17 സിക്‌സാണ് ഗെയ്ല്‍ അടിച്ചെടുത്തത്.

ധോണിയുടെ വിലയറിയാന്‍ ഐപിഎല്‍ വേണ്ട! ലോകകപ്പില്‍ ഇന്ത്യക്കു വേണം... കട്ട സപ്പോര്‍ട്ടുമായി കൈഫ്

മികച്ച ബൗളിങ് ശരാശരി

മികച്ച ബൗളിങ് ശരാശരി

250 പന്തുകളെങ്കിലും എറിഞ്ഞവരുടെ കണക്കില്‍ മികച്ച ബൗളിങ് ശരാശരി ശ്രേയസ് ഗോപാലിന്റെ പേരിലാണ്. 19.39 ആണ് അദ്ദേഹത്തിന്റെ ബൗളിങ്. ഐപിഎല്ലിലെ മികച്ച ബൗളിങ് ശരാശരിയുള്ള ആദ്യ 10 താരങ്ങളിലെ ഏകെ ഇന്ത്യന്‍ താരം കൂടിയാണ് ശ്രേയസ് ഗോപാല്‍. 17.93 ശരാശരിയുള്ള കഗിസോ റബാദയാണ് ഈ റെക്കോഡില്‍ മുന്നില്‍.

വി ആര്‍ ബാക്ക്... കൊറോണയെ ടാക്കിള്‍ ചെയ്ത് യുവന്റസ് ജോടി, വീണ്ടും കളിക്കളത്തിലേക്ക്

മികച്ച ബൗളിങ് സ്‌ട്രൈക്കറേറ്റ്

മികച്ച ബൗളിങ് സ്‌ട്രൈക്കറേറ്റ്

ആശിഷ് റെഡ്ഡിയാണ് ഐപിഎല്ലില്‍ മികച്ച ബൗളിങ് സ്‌ട്രൈക്കറേറ്റുള്ള ഇന്ത്യന്‍ താരം. 250 പന്തുകളെങ്കിലും എറിഞ്ഞവരുടെ കണക്കിലാണിത്. 14.5ആണ് അദ്ദേഹത്തിന്റെ ബൗളിങ് സ്‌ട്രൈക്കറേറ്റ്. ഐപിഎല്ലിലെ ആകെ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണിത്. 13.2 ശരാശരിയുള്ള കഗിസോ റബാദയാണ് തലപ്പത്ത്.

Story first published: Thursday, April 16, 2020, 12:19 [IST]
Other articles published on Apr 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+