Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വി ആര്‍ ബാക്ക്... കൊറോണയെ ടാക്കിള്‍ ചെയ്ത് യുവന്റസ് ജോടി, വീണ്ടും കളിക്കളത്തിലേക്ക്

റോം: ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിന്റെ രണ്ടു താരങ്ങള്‍ കൊറോണവൈറസില്‍ നിന്നും മോചിതരായി ജീവിതത്തിലേക്കും കളിക്കളത്തിലേക്കു മടങ്ങിയെത്തുന്നു. യുവന്റസിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ബ്ലാസി മറ്റിയുഡി, ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ഡാനിയേല്‍ റുഗാനി എന്നിവരാണ് രോഗ വിമുക്തി നേടിയത്. കൊറോണ വൈറസില്‍ നിന്നും ഇരുവരും മുക്തരായെന്നു യുവന്റസാണ് അറിയിച്ചത്.

matuidi

മാര്‍ച്ച് 11ന് റുഗാനിക്കാണ് ആദ്യം കൊവിഡ്-19 സ്ഥിരീകരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഫ്രാന്‍സിനൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ മറ്റിയുഡിക്കും വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. പെരുമാറ്റച്ചട്ടമനുസരിച്ച് മറ്റിയുഡിയും റുഗാനിയും വീണ്ടും ടെസ്റ്റുകള്‍ക്കു വിധേയരായെന്നും എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവാണെന്നു കണ്ടെത്തിയതായും യുവന്റസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രോഗവിമുക്തി നേടിയ ഇരുവര്‍ക്കും ഇനി ഐസൊലേഷനില്‍ കഴിയേണ്ടതില്ലെന്നും യുവന്റസ് അറിയിച്ചു.

rugani

യുവന്റസിന്റെ അര്‍ജന്റൈന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാലയ്ക്കും നേരത്തേ കൊറോണവൈറസ് സ്ഥിരീകരിച്ചിരുന്നു. ശ്വാസമെടുക്കാന്‍ താന്‍ ഏറെ വിഷമിച്ചിരുന്നതായി താരം നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഡിബാലയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് യുവന്റസ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2107ലാണ് മറ്റിയുഡി യുവന്റസിലെത്തിയത്. ക്ലബ്ബിനായി 86 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം ആറു ഗോളുകള്‍ നേടിയിട്ടുണ്ട്. യുവന്റസിലെത്തും മുമ്പ് ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിക്കൊപ്പമായിരുന്നു അദ്ദേഹം. 2011 മുതല്‍ 17 വരെ ക്ലബ്ബിനായി പന്ത് തട്ടിയ ശേഷമാണ് താരം ഇറ്റലിയിലേക്കു കൂടുമാറിയത്. ഫ്രാന്‍സിനു വേണ്ടി 84 മല്‍സരങ്ങളില്‍ കളിച്ച മറ്റിയുഡി ഒമ്പത് ഗോളുകളും നേടിയിട്ടുണ്ട്.

Story first published: Thursday, April 16, 2020, 9:55 [IST]
Other articles published on Apr 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+