കോലിയോ, രോഹിത്തോ? അടുത്ത സുഹൃത്താര്... ഒരാളുമായി അധികം സംസാരമില്ല- ഷമി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇവരില്‍ ആരുമായാണ് കൂടുതല്‍ സൗഹൃദമുള്ളതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ പേസര്‍ മുഹമ്മദ് ഷമി. സഹതാരവും യുവ സ്പിന്നറുമായ യുസ്വേന്ദ്ര ചഹലുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കവെയാണ് ഷമി ഇവരില്‍ ആരാണ് അടുത്ത സുഹൃത്തെന്നു തുറന്നു പറഞ്ഞത്.
കരിയറില്‍ മികച്ച ഫോമിലുള്ളപ്പോല്‍ വിവാദത്തിലും കേസിലുമെല്ലാം അകപ്പെട്ട ഷമിയുടെ കരിയര്‍ തന്നെ അവസാനിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ ഇവയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ഷമി വീണ്ടും ടീമിലെത്തുകയും ഗംഭീര പ്രകടനങ്ങളിലൂടെ തന്റെ സ്ഥാനം തിരിച്ചുപിടിക്കുകയുമായിരുന്നു. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് ബംഗാളില്‍ നിന്നുള്ള പേസര്‍.

ഒരു പക്ഷെ വിവാദമായേക്കാവുന്ന കോലിയെയും രോഹിത്തിനെയും കുറിച്ചുള്ള ചോദ്യത്തിന് ഒട്ടും മടി കൂടിയാണ് ഷമി മറുപടി പറഞ്ഞത്. കോലിയുമായാണ് തനിക്കു കൂടുതല്‍ അടുപ്പമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
രോഹിത്തുമായി ഫോണിലൊന്നും അധികം സംസാരിക്കാറില്ല. തമാശയും താന്‍ അദ്ദേഹത്തോടൊപ്പം പങ്കിടാറില്ല. എന്തുകൊണ്ടാണ് ഇതെന്നു തനിക്കറിയില്ല. ടെസ്റ്റില്‍ രോഹിത്തും താനും ഒരുമിച്ചായിരുന്നു അരങ്ങേറിയതെന്നും ഷമി പറഞ്ഞു.

കോലിയുമായി നല്ല സൗഹൃദമാണുള്ളളത്. അദ്ദേഹവുമായി ഏറെ സംസാരിക്കാറുണ്ട്. സംഗീതം, ഭക്ഷണം തുടങ്ങി പരസ്പരം പല കാര്യങ്ങളും പങ്കു വയ്ക്കാറുണ്ട്. നേരിട്ടു മാത്രമല്ല പലപ്പോഴും ഫോണില്‍ വിളിച്ചും കോലിയുമായി സംസാരിക്കാറുണ്ട്.
കോലിയുമായി താന്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത് അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായത് കൊണ്ടല്ല. അല്ലാതെ തന്നെയുള്ള അടുപ്പമാണ് തങ്ങള്‍ തമ്മിലുള്ളതെന്നും ഷമി വ്യക്തമാക്കി.

ടീമംഗങ്ങള്‍ തമ്മിലുള്ള അടുപ്പം വ്യത്യസ്തമായിരിക്കുമെന്നും ഷമിയുടെ അഭിപ്രായവുമായി താന്‍ യോജിക്കുന്നതായും ചഹല്‍ വ്യക്തമാക്കി. രോഹിത്തിനെ പലപ്പോഴും ഫോണില്‍ വിളിച്ചാല്‍, പ്രത്യേകിച്ചും വീട്ടിലുള്ളപ്പോള്‍ കിട്ടാറില്ലെന്നു ചഹല്‍ വ്യക്തമാക്കി.
എന്നാല്‍ ഇവരില്‍ ആരുമായാണ് തനിക്കു കൂടുതല്‍ അടുപ്പമെന്ന് ചഹല്‍ പറഞ്ഞില്ല. ദേശീയ ടീമില്‍ മാത്രമല്ല ഐപിഎല്ലിലും കോലിക്കു കീഴിലാണ് ചഹല്‍ കളിക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications