Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ വിലയറിയാന്‍ ഐപിഎല്‍ വേണ്ട! ലോകകപ്പില്‍ ഇന്ത്യക്കു വേണം... കട്ട സപ്പോര്‍ട്ടുമായി കൈഫ്

മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായി നില്‍ക്കെ അഭിപ്രായം തുറന്നു പറഞ്ഞ് മുന്‍ മധ്യനിര ബാറ്റ്‌സ്മാനും സൂപ്പര്‍ ഫീല്‍ഡറുമായ മുഹമ്മദ് കൈഫ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലോകകപ്പിന്റെ സെമി ഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. സെമിയില്‍ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായതിനു പിന്നാലെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുക്കുകയായിരുന്നു.

ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചു കൊണ്ട് ക്രിക്കറ്റിലേക്കു മടങ്ങിവരാനായിരുന്നു ധോണിയുടെ ശ്രമം. അതിനിടെയാണ് കൊറോണ വൈറസിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതമായി നീട്ടിയത്. ഇതോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തുകയെന്ന ധോണിയുടെ പ്രതീക്ഷകള്‍ക്കു കൂടിയാണ് മങ്ങലേറ്റിരിക്കുന്നത്.

ധോണി കളിക്കണം

ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ധോണി ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു കൈഫ് വ്യക്തമാക്കി. ധോണിയില്‍ ഇനിയുമേറെ ക്രിക്കറ്റ് ബാക്കിയുണ്ട്. ഇപ്പോള്‍ അദ്ദേഹത്തെ എഴുതിത്തള്ളുന്നത് അനീതിയാണെന്നും കൈഫ് ചൂണ്ടിക്കാട്ടി.
ധോണിയുടെ വിലയിരുത്തേണ്ടത് ഐപിഎല്ലിന്റെ അടിസ്ഥാനത്തിലാണ്. തന്റെ മികവ് നേരത്തേ തന്ന പല തവണ അദ്ദേഹം തെളിയിച്ചു കഴിഞ്ഞതായും കൈഫ് അഭിപ്രായപ്പെട്ടു.

ആളുകള്‍ ചിന്തിക്കുന്നത്

പല ആളുകളും ഐപിഎല്ലില്‍ ധോണിയുടെ പ്രകടനത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. സിഎസ്‌കെയ്ക്കു വേണ്ടി അദ്ദേഹം എങ്ങനെയാണ് പെര്‍ഫോം ചെയ്യുന്നതെന്ന് അവര്‍ക്കറിയണം. അതിനു ശേഷം ടി20 ലോകകപ്പില്‍ വേണോ, വേണ്ടയോ എന്ന് തീരുമാനിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പക്ഷെ താന്‍ അവരുടെ അഭിപ്രായത്തോടു യോജിക്കുന്നില്ല. ഐപിഎല്ലിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കില്ല ധോണിയെ താന്‍ വിലയിരുത്തുന്നത്. മഹാനായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഇപ്പോള്‍ പൂര്‍ണ ഫിറ്റുമാണ്. ഐപിഎല്ലില്‍ കളിക്കാനും ടീമിനെ നയിക്കാനും താന്‍ ഇന്ത്യക്കായി ഇനിയും ഇറങ്ങാനും തയ്യാറാണെന്ന് കാണിക്കാന്‍ ധോണി ആഗ്രഹിക്കുന്നു. സമ്മര്‍ദ്ദഘട്ടത്തില്‍ എങ്ങനെ മല്‍സരം ജയിക്കാമെന്ന് ധോണിക്കറിയാമെന്നും വിജയതൃഷ്ണ അദ്ദേഹത്തിന് ഇപ്പോഴുമുണ്ടെന്നും കൈഫ് വിശദമാക്കി.

ഉയര്‍ച്ചയും താഴ്ചയും

ധോണിക്കു അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നു എഴുതിത്തള്ളുന്നത് അനീതിയാണ്. ധോണിയില്‍ ക്രിക്കറ്റ് ഇനിയുമേറെ ശേഷിക്കുന്നുണ്ട്. ഇത്രയും കാലം കളിക്കുമ്പോള്‍ കരിയറില്‍ സ്വാഭാവികമായും ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാവും. ധോണിക്കു മാത്രമല്ല ഏതൊരു ക്രിക്കറ്റ് താരത്തിനും സംഭവിക്കുന്ന കാര്യമാണ് ഇതെന്നും കൈഫ് വ്യക്തമാക്കി.

Story first published: Thursday, April 16, 2020, 10:36 [IST]
Other articles published on Apr 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+