Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'രോഹിത്തിന്റെ മുഖം പോലും ഓര്‍മയില്ല!' തുറന്നടിച്ച് മുന്‍ കാമുകി സോഫിയ ഹയാത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുമായുണ്ടായിരുന്ന പഴയ ബന്ധത്തെക്കുറിച്ചു പൊട്ടിത്തെറിച്ച് നടിയും മോഡലുമായ സോഫിയ ഹയാത്ത്. കരിയറിന്റെ തുടക്കകാലത്തു രോഹിത്തും സോഫിയയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. മാത്രമല്ല ഇരുവരും ചില വേദികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ അടുപ്പത്തിലായിരുന്നുവെന്നു പിന്നീട് സോഫിയ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

'രോഹിത്തിന്റെ മുഖം പോലും ഓര്‍മയില്ല!' തുറന്നടിച്ച് സോഫിയ ഹയാത്ത് | *Cricket
1

സോഫിയയുമായുള്ള ബന്ധം തകര്‍ന്ന ശേഷമാണ് രോഹിത് റിതിക സജ്‌ദേയുമായി പ്രണയത്തിലായത്. 2015ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഇപ്പോള്‍ സമെയ്‌റയെന്ന ഒരു മകള്‍ കൂടിയുണ്ട്. രോഹിത്തുമായുള്ള പഴയ ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സോഫിയ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

2

ബിഗ് ബോസിലെ മുന്‍ മല്‍സാര്‍ഥി കൂടിയായ സോഫിയ ഹയാത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് താനും രോഹിത് ശര്‍മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സംസാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ദയവു ചെയ്ത് ഇതൊന്ന് അവസാനിപ്പിക്കാമോ. എന്നെയും രോഹിത് ശര്‍മയെയും കുറിച്ച് സംസാരിക്കുന്നത് നിര്‍ത്താം. ഞങ്ങള്‍ ഇപ്പോഴും ഒരുമിക്കണമെന്നാണ് ആളുകള്‍ ആഗ്രഹിക്കുന്നതെന്നു എനിക്കു വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

ഭാര്യയും കോഫിയും വിട്ടൊരു കളിയില്ല!- രോഹിത്തിന്റെ അന്ധവിശ്വാസങ്ങളറിയാമോ?

3

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെയും രോഹിത്തിന്റെയും പേരുകള്‍ ട്രെന്‍ഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നുമുള്ളത് നമ്മള്‍ ബഹുമാനിക്കേണ്ടേ? രോഹിത്തിന്റെ വിവാഹത്തിനും കുറച്ച് ബഹുമാനം നല്‍കാമെന്നും സോഫിയ ഹയാത്ത്പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.

4

രോഹിത് ശര്‍മയുമായുള്ള എന്റെ ബന്ധം ടാഗുകളെ തീപിടിപ്പിച്ചിരുന്നു. ഞങ്ങളുടെ ആരാധകര്‍ ഈ ബന്ധത്തെക്കുറിച്ച് ട്രെന്‍ഡ് ചെയ്യാന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇപ്പോള്‍ എല്ലാം അവസാനിച്ചു, ഞങ്ങളുടെ ബന്ധം വളരെക്കാലം മുമ്പായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ഇപ്പോള്‍ സ്വന്തം ജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്.

ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍

5

ഞാനും രോഹിത്തും ഒരുമിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ ജീവിതത്തില്‍ ഇനിയതു സംഭവിക്കാന്‍ പോവുന്നില്ല. അതുകൊണ്ടു തന്നെ രോഹിത്തിനും എനിക്കും പകരം സംസാരിക്കാന്‍ മനോഹമായ മറ്റെന്തെങ്കിലും കാര്യങ്ങള്‍ കണ്ടെത്തൂ. അദ്ദേഹം ആരാണെന്നു ഞാന്‍ മറന്നുപോയി, രോഹിത്തിന്റെ രൂപവും ചിത്രങ്ങളുമെല്ലാം മറന്നിരിക്കുകയാണെന്നും സോഫിയ ഹയാത്ത് കൂട്ടിച്ചേര്‍ത്തു.

6

രോഹിത് ശര്‍മയുമായുള്ള സോഫിയ ഹയാത്തിന്റെ പഴയ ബന്ധം ഇപ്പോള്‍ ചര്‍ച്ചാ വിഷയമാവാന്‍ ഒരു കാരണം കൂടിയുണ്ട്. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് അദ്ദേഹം സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലയൊണ് സോഷ്യല്‍ മീഡിയില്‍ രോഹിത്തും സോഫിയയും തമ്മിലുളേള ബന്ധത്തെക്കുറിച്ച് പലരും കുത്തിപ്പൊക്കിയത്. ഇതു പിന്നീട് ട്രെന്‍ഡിങാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സോഫിയ പ്രതികരിച്ചത്.

Story first published: Monday, June 27, 2022, 17:00 [IST]
Other articles published on Jun 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+