സുശാന്ത് സിങ് രജപുതിന്റെ വിയോഗം; അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകം
മുംബൈ: സിനിമാ ലോകത്തെയും കായിക ലോകത്തെയും ഒരുപോലെ ഞെട്ടിച്ച വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. എം എസ് ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി ഉള്‍പ്പെടെ അഭിനയിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജപുതിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയാണ് ഏവരേയും ദുഖത്തിലാഴ്ത്തിയിരിക്കുന്നത്. ഏറെ സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിക്കാന്‍ സുശാന്തിന് സാധിച്ചു. സുശാന്തിന്റെ വിയോഗത്തെ ഞെട്ടലോടെയാണ് സിനിമാ, കായിക ലോകം ഉള്‍ക്കൊണ്ടത്. സുശാന്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ക്രിക്കറ്റ് താരങ്ങളെല്ലാം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെതന്നെ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി അനുശോചനം ട്വിറ്ററിലൂടെ രേഖപ്പെടുത്തി. ധോണിയുടെ ജീവിതം പ്രമേയമാക്കിയുള്ള എം എസ് ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തില്‍ ധോണിയായി വേഷമിട്ടത് സുശാന്തായിരുന്നു. സിനിമയ്ക്കുവേണ്ടി ധോണിയുടെ ശൈലി കണ്ട് മനസിലാക്കാന്‍ ധോണിയോടൊപ്പം ഏറെ നാള്‍ സുശാന്ത് ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയും ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.

മരണവാര്‍ത്ത ഞെട്ടലുണ്ടാക്കുന്നുവെന്ന് കുറിച്ച ശാസ്ത്രി കുടുംബത്തിന്റെയും ആരാധകരുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു. മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷുഹൈബ് മാലിക്കും അനുശോചനം രേഖപ്പെടുത്തി.സുശാന്ത് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടിച്ചു. ജീവിതം ഒരു നീണ്ട മനോഹരമായ ഇന്നിങ്‌സാണ്. 34 വയസ് മടങ്ങിപ്പോകുവാനുള്ള പ്രായമല്ല. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ മാലിക്ക് കുറിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ദുഖമുണ്ടാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ വാര്‍ത്തയാണെന്നാണ് ട്വിറ്ററില്‍ കുറിച്ചത്. ആത്മാവിന് നിത്യശാന്തിയും അദ്ദേഹം നേര്‍ന്നു.
ധോണി മൂന്നാം നമ്പറില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഏറ്റവും മഹാനായ ക്രിക്കറ്ററാകാമായിരുന്നു: ഗൗതം ഗംഭീര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും സുശാന്തിന് അനുശോചനം ട്വിറ്ററിലൂടെ അറിയിച്ചു. സുശാന്തിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതും കേള്‍ക്കുമ്പോള്‍ സങ്കടം ഉണ്ടാക്കുന്നതുമാണെന്നാണ് സച്ചിന്‍ കുറിച്ചത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മിതാലി രാജും അനുശോചനം രേഖപ്പെടുത്തി.
അഫ്രീദി വേഗം കൊവിഡില്‍ നിന്ന് മുക്തനാകട്ടെ: ആശംസിച്ച് ഗംഭീര്‍

പ്രതിഭാശാലിയായ താരത്തിന്റെ വിയോഗ വാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്നാണ് മിതാലി കുറിച്ചത്. ജീവിതം ദുര്‍ബലമാണ്,എന്താണ് സംഭവിക്കുകയെന്ന് നമുക്ക് അറിയില്ല. ദയ കാണിക്കുക എന്നായിരുന്നു സെവാഗ് മരണവാര്‍ത്തയോട് പ്രതികരിച്ചത്. ഇര്‍ഫാന്‍ പഠാന്‍, ആര്‍ അശ്വിന്‍, പ്രഖ്യാന്‍ ഓജ, ഈശ്വര്‍ പാണ്ഡെ, അമിത് മിശ്ര, മദന്‍ ലാല്‍, വിനയ് കുമാര്‍ തുടങ്ങിയവരെല്ലാം തന്നെ ഇതിനോടകം അനുശോചനം രേഖപ്പെടുത്തി.
ചട്ട ലംഘനം: അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നാഡയുടെ നോട്ടീസ്

ചിച്ചോര്‍, പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക്ക് തുടങ്ങിയവയാണ് സുശാന്തിന്റെ പ്രധാന ചിത്രങ്ങള്‍. സീരിയര്‍ രംഗത്തായിരുന്നു സുശാന്ത് കൂടുതല്‍ സജീവം. എം എസ് ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നിരൂപകരുടെ സ്‌ക്രീന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications