റഫറി വംശീയ അധിക്ഷേപം നടത്തി; ഗുരുതര ആരോപണവുമായി ചെന്നൈ സിറ്റി
ചെന്നൈ: മത്സരത്തിനിടെ റഫറി വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണവുമായി ഐ ലീഗ് ടീം ചെന്നൈ സിറ്റി എഫ്‌സി. ഇന്റര്‍നാഷണല്‍ ക്ലബ്ബ് കപ്പിനിടെ ടീമിലെ ജാപ്പനീസ് താരത്തിനെതിരെ വംശീയ അധിക്ഷേപമുണ്ടായെന്നാണ് ആരോപണം. ചിറ്റഗോംഗില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ചെന്നൈ മത്സരിക്കുന്നുണ്ട്. മത്സരത്തിനിടെ ശ്രീലങ്കന്‍ റഫറി ലക്മല്‍ വീരക്കൊണ്ടി വംശീയ അധിക്ഷേപം നടത്തിയെന്ന് സിറ്റി പരാതിപ്പെടുന്നു.
ചെന്നൈ സിറ്റി, ബഷുന്ധര കിങ്‌സ് മത്സരത്തിന്റെ 23-ാം മിനിറ്റിലായിരുന്നു സംഭവം. ചെന്നൈ താരം ചാള്‍സ് ആനന്ദരാജിനെ ബഷുന്ധര കിങ്‌സ് താരം ഇമോന്‍ മഹമുദ് ഫൗള്‍ ചെയ്തിരുന്നു. സിറ്റി താരം കത്സുമി യുസ ഉടന്‍ റഫറിക്കരികിലെത്തി മഹമുദിന് മഞ്ഞക്കാര്‍ഡ് കാട്ടണമെന്ന ആവശ്യമുന്നയിച്ചു. എന്നാല്‍, റഫറിയില്‍ നിന്നും വംശീയമായ അധിക്ഷേപമാണുണ്ടായതെന്ന് ചെന്നൈ സിറ്റി ആരോപിക്കുന്നു. റഫറി ജാപ്പനീസ് താരത്തിനെ ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കുകയും ചെയ്തു.

എഎഫ്‌സി മാച്ച് കമ്മീഷണര്‍ക്കും ബംഗ്ലാദേശ് ഫുട്‌ബോള്‍ ഫെഡറേഷനും സംഭവം സംബന്ധിച്ച പരാതി നല്‍കിയേക്കുമെന്നാണ് സൂചന. മത്സരത്തില്‍ 9 പേരായി ചുരുങ്ങിയ ചെന്നൈ 3-2ന് ബഷുന്ധരെ കിങ്‌സിനോട് പരാജയപ്പെട്ടിരുന്നു. ഫിഫ ഉള്‍പ്പെടെയുള്ളവര്‍ വംശീയ അധിക്ഷേപത്തിനെതിരെ കടുത്ത അച്ചടക്ക നടപടിയാണ് എടുത്തുവരുന്നത്. സിറ്റിയുടെ പരാതിയില്‍ അന്വേഷണം നടത്തി ശിക്ഷാ നടപടിയെടുക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications