ലോകകപ്പ് ജയിച്ചത് ആഫ്രിക്കയെന്ന് അമിതാഭ് ബച്ചന്‍; ട്വിറ്ററില്‍ ആരാധകരുടെ ട്രോള്‍

മുംബൈ: ലോകകപ്പ് ജയിച്ചത് ആഫ്രിക്കയാണെന്ന് പറഞ്ഞ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വീറ്റിന് ആരാധകരുടെ സമ്മിശ്ര പ്രതികണം. ഫ്രാന്‍സ് ലോകകപ്പ് ജയിച്ചതിന് പിന്നാലെയാണ് ബിഗ് ട്വീറ്റ് ചെയ്തത്. ഫ്രാന്‍സ് ടീമിലെ ആഫ്രിക്കന്‍ വംശജരുടെ ആധിക്യം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇത് ചൂണ്ടിക്കായി ഒരാള്‍ ട്വീറ്റ് ചെയ്തതോടെയാണ് ബച്ചനും ഏറ്റുപിടിച്ചത്.
ബച്ചന്റെ പ്രതികരണം അനവസരത്തിലുള്ളതാണെന്നും ശരിയല്ലെന്നും ചിലര്‍ പറഞ്ഞു. അതേസമയം, അത് തന്നെയാണ് സത്യമെന്നും അത് ഫ്രാന്‍സിനെ ചെറുതാക്കിയുള്ളതല്ലെന്നും മറ്റു ചിലരും ചൂണ്ടിക്കാട്ടി. ട്വിറ്ററില്‍ തര്‍ക്കം നടക്കവെ ഫ്രാന്‍സിന് ആശംസകള്‍ അര്‍പ്പിച്ച് ബിഗ് ബി മറ്റൊരു ട്വീറ്റ് കൂടി പുറത്തിറക്കി.

ലോകകപ്പ് ജയിച്ച ഫ്രാന്‍സിന് അഭിനന്ദനങ്ങള്‍. ഹൃദയങ്ങള്‍ കീഴടക്കിയ ക്രൊയേഷ്യയ്ക്കും അഭിനന്ദനങ്ങള്‍ എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. ലോകകപ്പിന്റെ നടത്തിപ്പ് ഗംഭീരമാക്കിയ റഷ്യയെയും ബച്ചന്‍ അഭിനന്ദിച്ചു. നേരത്തെ ബിഗ് ബിയും മകന്‍ അഭിഷേക് ബച്ചനും റഷ്യ ലോകകപ്പ് സ്റ്റേഡിയത്തില്‍ കളികാണുന്ന ചിത്രം പുറത്തുവന്നിരുന്നു.
ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആഫ്രിക്കന്‍ വംശജരെ ഫ്രാന്‍സിന്റെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സും അഭിനന്ദിച്ചിരുന്നു. ഈ ലോകകപ്പ് ആഫ്രിക്കയുടേതുകൂടിയാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഭയാര്‍ഥികളായി ഫ്രാന്‍സിലെത്തിയ ആഫ്രിക്കന്‍ വംശജര്‍ എല്ലാ കായിക വിഭാഗത്തിലും സജീവമാണ്. ഇവരെ അകറ്റി നിര്‍ത്താത്ത ഫ്രാന്‍സിന് കിട്ടിയ അഭിമാനാര്‍ഹമായ നേട്ടം കൂടിയാണ് ഇത്തവണത്തെ ലോകകപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications