For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോലിക്ക് എത്ര ലഭിക്കും? കോടികള്‍! ലോകത്തെ 14ാമന്‍

നിലവില്‍ മോശം ഫോമിലൂടെയാണ് താരം കടന്നുപോവുന്നത്

ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി. കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സമയമത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെങ്കിലും അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്. ഈ കാരണം കൊണ്ട് തന്നെയാണ് ഇന്ത്യന്‍ ടീമില്‍ കോലിക്കു വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

1

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ, ഫോളോ ചെയ്യപ്പെടുന്ന കായിക താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. തന്റെ പുതിയ വിശേഷങ്ങള്‍ കോലി എല്ലായ്‌പ്പോഴും ആരാധകരുമായി പങ്കുവയ്ക്കാന്‍ സമയം കണ്ടെത്താറുണ്ട്. ക്രിക്കറ്റിനോടുള്ള പാഷനും അഗ്രഷനുമെല്ലാമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും ഒരുപടി മുന്നില്‍ നിര്‍ത്തുന്നത്.

2

തടിച്ചുരുണ്ട വിരാട് കോലിയില്‍ നിന്നും മസില്‍മാനായ കോലിയില്‍ എത്തിയതിനു പിന്നില്‍ കഠിനാധ്വാനവും ദൃഢനിശ്ചയവും എല്ലാം തന്നെയുണ്ട്. അതിനാല്‍ തന്നെ ഒരുപാട് പോരുടെ മാതൃകാ താരം കൂടിയാണ് അദ്ദേഹം. പ്രകടനം മെച്ചപ്പെടുത്താന്‍ എല്ലായ്‌പ്പോഴും കഠിനാധ്വാനം ചെയ്യുന്ന, എത്ര മണിക്കൂറുകള്‍ വേണമെങ്കിലും ഇതിനായി മാറ്റി വയ്ക്കാന്‍ മടിയില്ലാത്ത ക്രിക്കറ്ററുമാണ് കോലി. അദ്ദേഹത്തെ ഇപ്പോള്‍ കരിയറില്‍ ഈ നിലയില്‍ എത്തിച്ചിക്കുന്നത് പാഷനും കഠിനാധ്വാനവും തന്നെയാണ്.

LLC: വീരു- പാര്‍ഥീവ് ഓപ്പണര്‍മാര്‍, ബൗളിങ് നിരയില്‍ ശ്രീശാന്തും! ഇന്ത്യന്‍ സാധ്യതാ ടീം

3

30 വയസ്സിനുള്ളില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 30 സെഞ്ച്വറികള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുള്ള താരം കൂടിയാണ് വിരാട് കോലി. ഇതോടെ ഇന്ത്യയുടെ തന്നെ മുന്‍ ബാറ്റിങ് ഇതിഹാസം സ്ച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡ് കോലി തിരുത്തുമെന്ന് പലരും പ്രവചിച്ചു. പക്ഷെ 2019 മുതല്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് താഴേക്കാണ്. 2019 നവംബറില്‍ ബംഗ്ലാദേശുമായുളള പിങ്ക് ബോള്‍ ടെസ്റ്റിലെ സെഞ്ച്വറിക്കു ശേഷം ഒരു സെഞ്ച്വറി പോലും ഇതുവരെ കോലിക്കു നേടാനായട്ടില്ല.

4

2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലും കളിക്കുന്ന താരമണ് കോലി. ഇതുവരെയുള്ള എല്ലാ സീസണുകളിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായ അദ്ദേഹം ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരന്‍ കൂടിയാണ്.

തിരക്കേറിയ ഷെഡ്യൂള്‍ ഇനിയും താങ്ങില്ല- ഇവര്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും ഉടന്‍ വിരമിക്കും!

5

കരിയറില്‍ സമയം മോശമാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വിരാട് കോലിയെ അതൊന്നും ബാധിച്ചിട്ടില്ല. ആരാധകര്‍ക്കു ഇപ്പോഴും പ്രിയങ്കരന്‍ തന്നെയാണ് അദ്ദേഹം. ഹോപ്പര്‍എച്ച്ക്യു.ഡോട്ട് കോമിന്റെ (hopperhq.com) കണക്കുകള്‍ പ്രകാരം ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവുമധികം വരുമാനം കൈപ്പറ്റുന്ന സെലിബ്രിറ്റികളില്‍ ലോകത്തിലെ തന്നെ 14ാമനാണ് കോലി. ഏറ്റവുമധികം വരുമാനമുള്ള ആദ്യത്തെ 25 പേരെയെടുത്താല്‍ അതിലുള്‍പ്പെട്ട ഏക ഏഷ്യന്‍ വംശജനും അദ്ദേഹം തന്നെയാണ്

6

ഇന്‍സ്റ്റഗ്രാമില്‍ നിലവില്‍ 200,703,169 ഫോളോവേഴ്‌സ് വിരാട് കോലിക്കുണ്ട്. അതുകൊണ്ടു തന്നെ ഇന്‍സ്റ്റയില്‍ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റിലൂടെയും അദ്ദേഹത്തിനു ലഭിക്കുക 8.69 കോടി രൂപയാണ്. ലോകമെമ്പാടും കോലിയുടെ ജനപ്രീതിയിലുണ്ടായ വളര്‍ച്ച എത്ര മാത്രം വലുതാണെന്നു ഈ കണക്കുകള്‍ നമുക്കു കാണിച്ചു തരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെയോ, ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയോ ക്യാപ്റ്റന്‍സിയില്ലെങ്കിലും അതു അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ ഒട്ടും ഇടിവുണ്ടാക്കിയിട്ടില്ല.

7

ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്ത് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന സെലിബ്രിറ്റികളുടെ ലിസ്‌റ്റെടുത്താല്‍ പോര്‍ച്ചുഗിന്റെ ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് തലപ്പത്ത്. നിലവില്‍ അദ്ദേഹത്തിനു ഇന്‍സ്റ്റയില്‍ 442,267,575 ഫോളോവേഴ്‌സുണ്ട്. ഇതു വഴി ഒരു പോസ്റ്റില്‍ നിന്നും റോണോയ്ത്തു ലഭിക്കുന്ന വരുമാനം 2,397,000 ഡോളറാണ്.
അമേരിക്കന്‍ മോഡല്‍ കൈലി ജന്നറാണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. 1,835,000 ഡോളര്‍ ഒരു പോസ്റ്റിലൂടെ അവര്‍ക്കു വരുമാനമായി ലഭിക്കും. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. അദ്ദേഹത്തിനു ഒരു പോസ്റ്റിലൂടെലഭിക്കുക 1,777,000 ഡോളറാണ്.

Story first published: Friday, July 22, 2022, 15:17 [IST]
Other articles published on Jul 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+