Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോള്‍ ക്ലബ്ബിനൊപ്പം പരിശീലനം തുടങ്ങി; കാല്‍പ്പന്തിലെ രാജാവാകുമോ?

ലണ്ടന്‍: ഉസൈന്‍ ബോള്‍ട്ട് എന്ന അതിവേഗ ഓട്ടക്കാരനെ അതിമാനുഷരുടെ ഇടയിലാണ് ലോകം പ്രതിഷ്ടിച്ചിട്ടുള്ളത്. ഓട്ടക്കാരനെന്ന നിലയില്‍ വിരമിച്ച ബോള്‍ട്ട് ഫുട്‌ബോളില്‍ ഒരുകൈ നോക്കാന്‍ ശ്രമം ആരംഭിച്ചിട്ട് നാളുകളേറെയായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കണമെന്ന ആഗ്രഹമുള്ള ബോള്‍ട്ട് ഇപ്പോള്‍ നോര്‍വീജിയന്‍ ക്ലബ്ബിനൊപ്പമാണ് പരിശീലനം നടത്തുന്നത്.

usain-bolt

ലയണല്‍ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അടക്കിവാഴുന്ന ഫുട്‌ബോള്‍ ലോകത്ത് വേഗതയൊന്നുകൊണ്ടുമാത്രം ബോള്‍ട്ടിന് പിടിച്ചുനില്‍ക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വേഗരാജാവിന് ഫുട്‌ബോള്‍ ബാലപാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ക്ലബ്ബ്. ഏതവിധേനയും കളി പഠിച്ചെടുത്ത് മത്സരത്തിനിറങ്ങാന്‍ ബോള്‍ട്ടും തിരക്കുകൂട്ടുകയാണ്.

നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ബോള്‍ട്ട് പരിശീലനം നടത്തിയിരുന്നു. മികച്ച കളിക്കാരനാകുകയാണ് ലക്ഷ്യമെന്ന് താരം പറഞ്ഞു. ഇതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. നോര്‍വീജിയന്‍ ക്ലബ്ബ് സ്ര്‌ട്രോംസ്്‌ഗോഡ്‌സെറ്റിനായി കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബോള്‍ട്ട് പറഞ്ഞു. ബോള്‍ട്ടിന്റെ വരവില്‍ ക്ലബ്ബ് അധികൃതര്‍ സന്തോഷം പ്രകടിപ്പിച്ചു. ഓരോ ദിവസം കഴിയുന്തോറും പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ ബോള്‍ട്ട് മെച്ചപ്പെട്ടുവരുന്നുണ്ട്. കളി മികവുനോക്കി അവസരം നല്‍കുമെന്നും ക്ലബ്ബ് അധികൃതര്‍ പ്രതികരിച്ചു.

Story first published: Thursday, May 31, 2018, 8:00 [IST]
Other articles published on May 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+