For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്: തേജീന്ദറിന്റെ സുവര്‍ണ ഏറ്... ഷോട്ട്പുട്ടില്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം

അത്‌ലറ്റിക്‌സില്‍ ഇത്തവണ ഇന്ത്യയുടെ ആദ്യ മെഡലാണിത്

1

ജക്കാര്‍ത്ത: 18ാമത് ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യ അക്കൗണ്ട് തുറന്നു. പുരുഷന്‍മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങാണ് ഇന്ത്യക്കു വേണ്ടി സുവര്‍ണനേട്ടം കൊയ്തത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് താരം ഇന്ത്യക്കായി പൊന്നണിഞ്ഞത്. 23കാരനായ തേജീന്ദറിന്റെ കന്നി ഗെയിംസ് മെഡല്‍ കൂടിയാണിത്. 20.75 മീറ്ററെന്ന ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെയായിരുന്നു തേജീന്ദര്‍ സ്വര്‍ണം കഴുത്തിലണിഞ്ഞത്.

ആറു വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് തേജീന്ദറിനു മുന്നില്‍ വഴിമാറിയത്. 2012ല്‍ ഓംപ്രകാശ് കര്‍ഹാന സ്ഥാപിച്ച ദേശീയ റെക്കോര്‍ഡ് തേജീന്ദര്‍ മറികടക്കുകയായിരുന്നു. 20.69 മീറ്ററായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതു തേജീന്ദര്‍ 20.75 മീറ്ററായി തിരുത്തിക്കുറിക്കുകയായിരുന്നു.

2

സീസണിലെ ഏറ്റവും മികച്ച ദൂരമായ 20.24 മീറ്റര്‍ കുറിച്ചാണ് തേജീന്ദര്‍ ജക്കാര്‍ത്തയിലെത്തിയത്. അതുകൊണ്ടു തന്നെ മെഡല്‍സാധ്യതയില്‍ മുന്‍തൂക്കവും അദ്ദേഹത്തിനായിരുന്നു. ആദ്യ ശ്രമത്തില്‍ 19.96 മീറ്റര്‍ കണ്ടെത്തിയ തേജീന്ദര്‍ അഞ്ചാമത്തെ ശ്രമത്തിലാണ് ഒന്നാംസ്ഥാനവും സ്വര്‍ണമെഡലുമുറപ്പാക്കിയത്. ചൈനയുടെ ലിയു യിങ് (19.52 മീ) വെള്ളിയും കസാക്കിസ്താന്റെ ഇവാന്‍ ഇവാനോവ് (19.40 മീ) വെങ്കലവും നേടി.

Story first published: Saturday, August 25, 2018, 21:51 [IST]
Other articles published on Aug 25, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+